Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പട്ടെ സമരത്തിന് പിന്നിൽ ദുരുദ്ദേശം; സർക്കാർ ലക്ഷ്യം പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണം; പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ

ആലപ്പട്ടെ സമരത്തിന് പിന്നിൽ ദുരുദ്ദേശം; സർക്കാർ ലക്ഷ്യം പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണം; പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലപ്പാട്ട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുടെ ന്യായമായ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണമാണ് സർക്കാർ ലക്ഷ്യം. പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും കോഴിക്കോട് മേപ്പയ്യൂരിൽ കോടിയേരി പറഞ്ഞു.

കുറേ കാലമായി ഖനനം നടക്കുന്നു. പ്രദേശത്തെ ആളുകൾ മാത്രമല്ല ഇപ്പോൾ സമരം നടത്തുന്നത്. ഇതിൽ ചില ദുരുദ്ദേശങ്ങളുമുണ്ട്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ വൽക്കരണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കരിണൽ ഖനനവിരുദ്ധ സമരത്തെ തള്ളിപ്പറഞ്ഞ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരി സർക്കാർ നയം വ്യക്തമാക്കിയത്. പ്രദേശവാസികൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കും. പെട്ടെന്നുണ്ടായ പ്രശ്‌നമല്ല ഇതെന്നും കോടിയേരി പറഞ്ഞു.

അതേസമയം കരിമണൽ കടത്തുന്നത് വ്യാപകമാണെന്നും അതിന്റെ ഉപയോഗം കേരളത്തിന്റെ വ്യവസായ മേഖലക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആലപ്പാട്ടെ ഖനനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജൻ വ്യക്തമാക്കിയത്. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണൽ. അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നുമായിരുന്നു ജയരാജൻ മലപ്പുറത്ത് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP