Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനാവൂർ നാഗപ്പന്മാർക്കും വി ശിവൻകുട്ടിമാർക്കും ഇടയിൽ എങ്ങനെ സാംസ്കാരിക നായകർക്ക് പിടിച്ചു നിൽക്കാനാവും? വെട്ടി നേടാൻ മിടുക്കനായ കടകംപള്ളി കൂടി കളംനിറഞ്ഞതോടെ രാഷ്ട്രീയ പ്രവർത്തനമേ നിർത്തി പിരപ്പൻകോട് മുരളി; വിഎസിനൊപ്പം നിന്നതിന്റെ പേരിൽ അവഗണക്കപ്പെട്ട എഴുത്തുകാരനും സാംസ്കാരിക നായകനുമായ മുൻ വാമനപുരം എംഎൽഎ പാർട്ടിയിൽ നിന്നും പൂർണമായും അകന്നു കഴിയുന്നു

ആനാവൂർ നാഗപ്പന്മാർക്കും വി ശിവൻകുട്ടിമാർക്കും ഇടയിൽ എങ്ങനെ സാംസ്കാരിക നായകർക്ക് പിടിച്ചു നിൽക്കാനാവും? വെട്ടി നേടാൻ മിടുക്കനായ കടകംപള്ളി കൂടി കളംനിറഞ്ഞതോടെ രാഷ്ട്രീയ പ്രവർത്തനമേ നിർത്തി പിരപ്പൻകോട് മുരളി; വിഎസിനൊപ്പം നിന്നതിന്റെ പേരിൽ അവഗണക്കപ്പെട്ട എഴുത്തുകാരനും സാംസ്കാരിക നായകനുമായ മുൻ വാമനപുരം എംഎൽഎ പാർട്ടിയിൽ നിന്നും പൂർണമായും അകന്നു കഴിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു വശത്ത് വി എസ് അച്യുതാനന്ദനും മറുവശത്ത് പിണറായി വിജയനും നേർക്കുനേർന്ന് നിന്ന് വടംവലിച്ച സിപിഎമ്മിലെ വിഭാഗീയത പാർട്ടിക്ക് സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രമായിരുന്നു. വി എസ് വിഭാഗം നേതാക്കളെ ഒന്നൊന്നായി വെട്ടിയരിഞ്ഞ് പിണറായി പൂർണമായും പാർട്ടി പിടിച്ചു. ഈ നീക്കത്തിൽ സിപിഎമ്മിൽ ചിലർ അനർഹമായ പലതും നേടിയപ്പോൾ യഥാർത്ഥ നേതാക്കൾ പലരും പടിക്ക് പുറത്തായി. ആദർശം മുറുകേ പിടിച്ചവർ പതിയെ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി, അല്ലെങ്കിൽ പാർട്ടി ഭംഗിയായി അവരെ തഴഞ്ഞു. അതേസമയം പാർട്ടി ആദർശം തരത്തിന് അനുസരിച്ച് മാറ്റായിൽ അത് സമ്പത്തുണ്ടാക്കാനുള്ള മാർഗ്ഗമായും അധികാരത്തിലേക്കുള്ള പാതയായും കണ്ടവർ ഇപ്പോൾ പ്രമാണിമാരായി വിലസുകയും ചെയ്യുന്നു.

ഇത്തരത്തിൽ പാർട്ടിയിൽ നിന്നും അവഗണന നേരിട്ടതോടെ പതിയെ കളം മതിയാക്കിയവരുടെ കൂട്ടിതതിലാണ് ഒരുകാലത്തെ സിപിഎമ്മിന്റെ തീപ്പൊരി നേതാവും സാംസ്കാരിക നായകനുമായി വിലസിയ പിരപ്പൻകോട് മുരളി. ഏറെക്കാലമായി സിപിഎം നേതൃത്വവുമായി അകൽച്ചയിലായ മുൻ എംഎൽഎയും പതിയെ രാഷ്ട്രീയത്തോട് വിടപറയുകയാണ്. ആനവൂർ നാഗപ്പനും ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും അടങ്ങുന്നവർ നയിക്കുന്ന സിപിഎം ജില്ലാ നേതൃത്വത്തിൽ തനിക്ക് യാതൊരു റോളുമില്ലെന്ന് മനസിലാക്കിയ അദ്ദേഹം പതിയ കളം വിടുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പാർട്ടി കമ്മിറ്റികളിൽ പിരപ്പൻകോട് പങ്കെടുക്കാറില്ല.

സിപിഎം സംഘടിപ്പിക്കുന്നതടക്കമുള്ള പൊതുപരിപാടികളിൽ വിളിച്ചാൽ പോകുമെന്നതിലേക്ക് ആ ബന്ധം ചുരുങ്ങി. ഇപ്പോൾ, അതും പതിയെ അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് കാര്യങ്ങൾ. തൃശൂരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കിയതോടെയാണു മുരളി നേതൃത്വവുമായി പൂർണമായും അകലുന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിന്നുള്ള ഒഴിവാക്കൽ തീർത്തും ഒറ്റപ്പെടുത്തലാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്നും മാറ്റി മാസങ്ങളോളം അദ്ദേഹത്തിനു പാർട്ടി ഘടകം നിശ്ചയിച്ചു നൽകിയിരുന്നില്ല. ഒടുവിൽ ജില്ലാ കമ്മിറ്റി അംഗമായിരിക്കുമെന്ന് അറിയിച്ചെങ്കിലും കമ്മിറ്റിയിൽ പങ്കെടുക്കാനായി അദ്ദേഹം എത്തിയില്ല.

രാഷ്ട്രീയത്തിൽ സംരക്ഷകർ ഇല്ലെന്ന തിരിച്ചറിവ് കൂടിയാണ് പിരപ്പൻകോട് മുരളിയുടെ രാഷ്ട്രീയ പിന്മാറ്റത്തിന് കാരണം. എല്ലാക്കാലത്തും വി എസ് അച്യുതാനന്ദന്റെ ആദർശങ്ങൾക്കും പോരാട്ടങ്ങൾക്കും ഒപ്പം നിന്ന വ്യക്തിയാണ് മുരളി. വി എസ്. അച്യുതാനന്ദൻ പാർട്ടി പിടിച്ച പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ വിഎസിനു വേണ്ടി മത്സരിച്ചു ജയിച്ചവരിലൊരാളായ മുരളി എക്കാലത്തും അദ്ദേഹത്തിന്റെ ഉറച്ച അനുയായിയാണ്. വി എസ് പാർട്ടിയിൽ ദുർബലനായപ്പോഴും സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹത്തിനു വേണ്ടി നിർഭയം വാദിച്ചു. വി എസ് പക്ഷത്തുള്ള പലരും മറുകണ്ടം ചാടിയപ്പോഴായിരുന്നു അദ്ദേഹം വിഎസിന് വേണ്ടി നിലകൊണ്ടു. ഒടിവിൽ പാർട്ടിയിൽ വിഭാഗീയത ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിന് അനഭിമതനായിരിക്കെയാണു തൃശൂർ സമ്മേളനത്തിൽ നടന്ന ഒഴിവാക്കൽ. പ്രായാധിക്യം പറഞ്ഞായിരുന്നു എഴുപത്തിനാലുകാരനെതിരായുള്ള നടപടി.

അതിലേറെ പ്രായമുള്ളവരെ കമ്മിറ്റിയിൽ നിലനിർത്തി തന്നെ ഒഴിവാക്കുന്നതു മുരളി ചോദ്യം ചെയ്തു. സംസ്‌കാരിക പ്രവർത്തനം പാർട്ടി പ്രവർത്തനമായി കണക്കാക്കാത്തതു കമ്യൂണിസ്റ്റ് പാർട്ടിക്കു ചേർന്നതല്ലെന്നും തുറന്നടിച്ചു. സംസ്ഥാന കമ്മിറ്റി അംഗമായതിനാൽ ജില്ലാ കമ്മിറ്റിയിലും പങ്കെടുക്കാമെന്നു ചൂണ്ടിക്കാട്ടി നേരത്തെ മുരളിയെ ഇവിടെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ സംസ്ഥാന കമ്മിറ്റി അംഗത്വം കൂടി പോയതോടെ ഘടകമില്ലെന്ന സ്ഥിതിയായി. അതോടെ മുരളി നേതൃത്വത്തോടു കൂടുതൽ അകന്നു.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന പിരപ്പൻകോട് മുരളി 1971 മുതൽ ജില്ലാ കമ്മിറ്റി അംഗമാണ്. 1996 ലും 2001 ലും വാമനപുരത്തു നിന്ന് എംഎൽഎ ആയി. നാടകകൃത്തും കവിയുമായ അദ്ദേഹം സിപിഎമ്മിനെ സാംസ്‌കാരിക ലോകവുമായി ചേർത്തുനിർത്തിയ പ്രധാനികളിലൊരാളാണ്. അമ്പതിലേറെ നാടകങ്ങൾക്കായി ഗാനരചനയും പത്തോളം നാടകങ്ങളും രചിച്ചു.'സംഘചേതന'യുടെ സ്ഥാപകരിൽ ഒരാളുമാണ്.

മണിക്കൽ പഞ്ചായത്ത് പ്രസിഡന്റായിട്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിൽ തിളങ്ങിയത്. തിരുവനന്തപുരം ജില്ലാ കൗൺസിലംഗം, കേരള യൂണിവേഴ്‌സിറ്റി സെനറ്റംഗം, കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം,കെ.എസ്.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്വാതിതിരുനാൾ - 1990-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്. പാർട്ടിയുടെ സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പിരപ്പൻകോട് മുരളി ഇനി പാർട്ടിക്കും അങ്ങനെയൊരു നായകനെ ആവശ്യമില്ലെന്ന തിരിച്ചറിലാണ് രാഷ്ട്രീയം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP