Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയതായി കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കി സൗദിയിൽനിന്നും മുങ്ങിയ 18-കാരി; ശിരോവസ്ത്രങ്ങൾക്കുള്ളിൽ നിന്നും ബിക്കിനിയിലേക്ക് കടക്കാൻ കൊടുംതണുപ്പിന്റെ കാലം കഴിയാൻ കാത്തിരിക്കണം; മഞ്ഞിൽ കുളിച്ച് സെൽഫി പോസ്റ്റ് ചെയ്തും വിഐപി കൂട്ടുകളിൽ അഭിരമിച്ചും കാലുയർത്തിവെച്ച് വൈൻ കുടിച്ച് രസിച്ചും ജീവിതം ആസ്വദിച്ച് റഹാ മുഹമ്മദ് അൽ ക്വൂനൂൻ

പുതിയതായി കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കി സൗദിയിൽനിന്നും മുങ്ങിയ 18-കാരി; ശിരോവസ്ത്രങ്ങൾക്കുള്ളിൽ നിന്നും ബിക്കിനിയിലേക്ക് കടക്കാൻ കൊടുംതണുപ്പിന്റെ കാലം കഴിയാൻ കാത്തിരിക്കണം; മഞ്ഞിൽ കുളിച്ച് സെൽഫി പോസ്റ്റ് ചെയ്തും വിഐപി കൂട്ടുകളിൽ അഭിരമിച്ചും കാലുയർത്തിവെച്ച് വൈൻ കുടിച്ച് രസിച്ചും ജീവിതം ആസ്വദിച്ച് റഹാ മുഹമ്മദ് അൽ ക്വൂനൂൻ

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടവകാശിയായതോടെയാണ് സൗദിയിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കിട്ടിത്തുടങ്ങിയത്. പുതിയതായി ലഭിച്ച വിശാലമായ ലോകത്തേക്ക് ചിറകുവിരിച്ച് പറക്കുകയാണ് അവിടുത്തെ സ്ത്രീകളിപ്പോൾ. 18-കാരിയായ റഹാ മുഹമ്മദ് അൽ ക്വുനൂൻ സൗദിയിൽനിന്ന് മുങ്ങിയതും ഇതേ സ്വാതന്ത്ര്യമുപയോഗിച്ചുതന്നെ. ഇസ്ലാം മതവിശ്വാസത്തിനെതിരായി പ്രവർത്തിച്ചതോടെ, സ്വന്തം വീട്ടുകാർ തന്നെ വധിക്കുമെന്ന് ഭയന്നാണ് റഹാ കാനഡയിലേക്ക് കടന്നത്. ഐക്യരാഷ്ട്രസഭാ റെഫ്യൂജി ഏജൻസിയുടെ നിർദേശപ്രകാരം റഹായ്ക്ക് കാനഡ അഭയം നൽകുകയും ചെയ്തു.

ശനിയാഴ്ചയാണ് റഹാ ടൊറന്റോയിലെത്തിയത്. മൈനസ് ഒമ്പത് ഡിഗ്രി താപനിലയുള്ള കാനഡയിലേക്ക് എത്തിയ റഹാ പുതുജീവിതത്തിന്റെ കുളിര് ആസ്വദിക്കുകയാണിപ്പോൾ. തന്റെ പുതിയ ജീവിതത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാനും അവർ തയ്യാറായി. സൗദിയിലെ കൊടുംചൂടിൽനിന്ന് കാനഡയിലെത്തിയപ്പോൾ റഹായെ അലോസരപ്പെടുത്തിയത് കാലാവസ്ഥ മാത്രമാണ്. സങ്കടം കുറിക്കുന്ന ഇമോജി സഹിതമാണ് തന്റെ സെൽഫി അവർ പങ്കുവെച്ചത്. വിമാനത്തിലെ ഫസ്റ്റ്ക്ലാസ് സീറ്റിൽ കാലുയർത്തിവെച്ചിരുന്ന് വൈൻ കുടിക്കുന്ന ചിത്രവും റഹാ പങ്കുവെച്ചിരുന്നു.

ഒരുമാസംമുമ്പ് ബാങ്കോക്ക് വിമാനത്താവളത്തിലെ ഹോട്ടൽമുറിയിൽനിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ പ്രതിഷേധിച്ചപ്പോഴാണ് റഹാ വാർത്തകളിൽ ഇടം നേടിയത്. മതനിന്ദ ആരോപിച്ച് കുടുംബം തന്നെ വധിക്കാൻ സാധ്യതയുണ്ടെന്നും ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുമെന്നും അവർ പരാതിപ്പെട്ടിരുന്നു. കാനഡ അഭയം നൽകാൻ സമ്മതിച്ചതോടെയാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായ റഹായുടെ കഥ ശുഭപര്യവസായിയായത്.

എന്നാൽ, വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോകുന്ന പെൺകുട്ടികൾക്ക് അഭയം നൽകുന്ന വിദേശരാജ്യങ്ങളുടെ നടപടിക്കെതിരേ സൗദി രം്ഗത്തെത്തി. സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന നാഷണൽ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് റഹായുടെ പേരുപരാമർശിക്കാതെ വിമർശനം നടത്തിയത്. യുവതികളെ ഇത്തരത്തിൽ വഴിവിട്ട ജീവിതത്തിലേക്ക് പ്രേരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ അജൻഡ നടപ്പാക്കുകയാണ് ചില രാജ്യങ്ങളും സംഘടനകളുമെന്ന് എൻഎസ്എച്ച്ആർ തലവൻ മുഫ്‌ളേ അൽ ക്വാത്തമി പറഞ്ഞു.

ടൊറന്റോയിലെത്തിയ റഹായെ കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡാണ് സ്വീകരിച്ചത്. ധീരയായ പുതിയ കനേഡിയൻ എന്നാണ് റഹായെ മന്ത്രി വിശേഷിപ്പിച്ചത്. റഹായെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രസ്താവന നടത്തിയിരുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും കാനഡ മുൻതൂക്കം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP