Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനകദുർഗ്ഗ പെരിന്തൽമണ്ണയിലെ വീട്ടിൽ എത്തിയത് ഇന്ന് പുലർച്ചെ ഏഴ് മണിയോടെ; ആചാരം ലംഘിച്ച് വീടിന് ചീത്തപ്പേരുണ്ടാക്കിയ മരുമകളെ വീട്ടിൽ കയറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് അമ്മായിയമ്മ; വകവെക്കാതെ വീട്ടിലേക്ക് കയറാൻ തുനിഞ്ഞപ്പോൾ പട്ടിക എടുത്ത് കനകദുർഗ്ഗയുടെ തലയ്ക്കടിച്ചു; പരിക്കേറ്റ യുവതിയെ സ്‌കാനിംഗിനായി മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു; കനകദുർഗ്ഗ മർദ്ദിച്ചെന്ന് ആരോപിച്ച് അമ്മായിയമ്മയും ആശുപത്രിയിൽ

കനകദുർഗ്ഗ പെരിന്തൽമണ്ണയിലെ വീട്ടിൽ എത്തിയത് ഇന്ന് പുലർച്ചെ ഏഴ് മണിയോടെ; ആചാരം ലംഘിച്ച് വീടിന് ചീത്തപ്പേരുണ്ടാക്കിയ മരുമകളെ വീട്ടിൽ കയറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് അമ്മായിയമ്മ; വകവെക്കാതെ വീട്ടിലേക്ക് കയറാൻ തുനിഞ്ഞപ്പോൾ പട്ടിക എടുത്ത് കനകദുർഗ്ഗയുടെ തലയ്ക്കടിച്ചു; പരിക്കേറ്റ യുവതിയെ സ്‌കാനിംഗിനായി മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു; കനകദുർഗ്ഗ മർദ്ദിച്ചെന്ന് ആരോപിച്ച് അമ്മായിയമ്മയും ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: ശബരിമല ദർശനം കഴിഞ്ഞ് ഇന്ന് രാവിലെയാണ് കനകദുർഗ്ഗ പെരിന്തൽമണ്ണയിലെ വീട്ടിൽ തിരിച്ചെത്തിയത്. കടുത്ത വിശ്വാസികളായ ഭർതൃവീട്ടുകാർ കനകദുർഗ്ഗയുടെ നിലപാടിൽ കടുത്ത അതൃപ്തി ഉള്ളവരരായിരുന്നു. ശബരിമല ദർശനത്തിലൂടെ വീടിന് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു അമ്മായിയമ്മയും മറ്റുള്ളവരും അഭിപ്രായപ്പെട്ടിരുന്നത്. ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ഭർത്താവിന്റെ അമ്മയുമായി കലഹം ഉണ്ടായതും അത് അടിപിടിയിൽ എത്തിയതും.

കനകദുർഗ്ഗ വീട്ടിൽ എത്തുമെന്നറിഞ്ഞ് പൊലീസും വീട്ടിൽ എത്തിയിരുന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുർഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലർച്ചയോടെ വീട്ടിലെത്തിയത്. വീടിന് മുന്നിൽ കനകദുർഗ്ഗ് എത്തിയത് അറിഞ്ഞ് ഭർതൃമാതാവും മറ്റു ബന്ധുക്കളും ഉമ്മറത്തു വന്നു. ശബരിമലയിലെ വിശ്വാസം തെറ്റിച്ച യുവതിയെ വീട്ടിൽ കയറ്റില്ലെന്നായിരുന്നു ഭർതൃമാതാവിന്റെ നിലപാട്. ഇതോടെ ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു.

വീട്ടിലേക്ക് കയറ്റില്ലെന്ന് പറഞ്ഞതോടെ ഇതിനെ കനകദുർഗ്ഗയും എതിർത്തു. തുടർന്ന് വീട്ടിലേക്ക് കയറാൻ തുനിയുകയായിരുന്നു യുവതി. ഇതിനിടെയാണ് ഭർത്താവിന്റെ അമ്മ പട്ടിക എടുത്ത് തലയ്ക്ക് അടിച്ചത്. സംഭവം നടക്കുമ്പോൾ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ഉടനെ സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. അതേസമയം ഭർത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയേറ്റ കനക ദുർഗ്ഗ ഭർതൃമാതാവിനെ തിരിച്ച് മർദ്ദിച്ചെന്നാണ് ഇവരുടെ ആരോപണം. എന്നാൽ താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്ന് കനക ദുർഗ്ഗ പ്രതികരിച്ചത്. കേസ് കൊടുത്താൽ കൗണ്ടർ കേസ് നൽകുന്നതിന്റെ ഭാഗമാകും ഇതെന്നാണ് കരുതുന്നത്.

പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ കനകദുർഗ്ഗയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാനിംഗിന് വേണ്ടിയാണ് യുവതിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത്. സാരമായ പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ആനമങ്ങാട് സിവിൽ സപ്ലൈസ് കോർപ്പറേഷനിലാണ് കനകദുർഗ ജോലി ചെയ്യുന്നത്. ഇവിടെ നിന്ന് എടുത്ത അവധി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കനകദുർഗ വീട്ടിൽ തിരിച്ചെത്തിയത്.

കനകദുർഗയും ബിന്ദുവുമാണു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയത്. ജനുവരി രണ്ടിനായിരുന്നു ശബരിമല ദർശനം നടത്തിയത്. ഇവരുടെ ശബരിമല പ്രവേശനത്തെ തുടർന്ന് ഉണ്ടായ ഹർത്താലിൽ വ്യാപക അക്രമമാണ് പ്രതിഷേധക്കാർ അഴിച്ചുവിട്ടത്. പിന്നീട് ഒളിവിലായിരുന്ന ഇരുവരും ആർപ്പോ ആർത്തവം പപിപാടിയിൽ പങ്കെടുത്തിരുന്നു. അതിനു ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാനാണ് ഇവർ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. കനകദുർഗ്ഗ ശബരിമലയിൽ പ്രവേശിക്കുന്നതിന് എതിരായിരുന്നു ഭർതൃവീട്ടുകാർ. തിരുവനന്തപുരത്ത് പോകുന്നു എന്നു പറഞ്ഞാണ് കനകദുർഗ്ഗ ശബരിമല ദർശനത്തിന് പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP