Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റപ്പെടലിൽ നിന്ന് അവർ ഒത്തുകൂടി; കൃപയുടെ സ്‌നേഹത്തണലിൽ

ഒറ്റപ്പെടലിൽ നിന്ന് അവർ ഒത്തുകൂടി; കൃപയുടെ സ്‌നേഹത്തണലിൽ

പാലക്കാട്: ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തളർന്നു പോയ ഒരു കൂട്ടം രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും സംഗമ വേദിയായി വാടിക ഉദ്യാനം. പാലിയേറ്റീവ് കെയർ ദിനമായ ഇന്നലെ ആലത്തൂർ കൃപ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം പേർ ഒത്തുകൂടിയത്. വേദനകൾ പരസ്പരം മറന്ന്, അനുഭവങ്ങളും സന്തോഷങ്ങളുമായി ഒരു ദിനം അവർ ശിലാവാടികയിൽ കഴിച്ചുകൂട്ടി. പാലക്കാട് റിട്ട. ഡിവൈ.എസ്‌പി മുഹമ്മദ് കാസിം ഉദ്ഘാടനം നിർവഹിച്ചു.

2010 ൽ സ്ഥാപിച്ച കൃപ പാലിയേറ്റ് സൊസൈറ്റിയിൽ 680 ലധികം രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 194 പേരെ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘം വളരെ വ്യവസ്ഥാപിതമായി പരിചരിച്ചുവരുന്നു. വാട്ടർബെഡ്, വീൽചെയർ, റേഷൻ, പെൻഷൻ എന്നിവയും അർഹതപ്പെട്ടവർക്ക് നൽകി വരുന്നു.ഇത് നാലാമതാണ് രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം നടത്തുന്നത്. താല്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

ആലത്തൂർ ക്രസന്റ് നഴ്‌സിങ് കോളജ്, മോഡൽ സെൻട്രൽ സ്‌കൂൾ, അൽ മനാർ മദ്‌റസ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് വേറിട്ട അനുഭവമായി. അബ്ദുല്ല ഹൈദർ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ എം സുലൈമാൻ, പി.വി വിജയരാഘവൻ, കെ.എ അബ്ദുസ്സലാം, അലവി ഹാജി, ഹസനാർ കുട്ടി, അബൂ ഫൈസൽ, ഷബീർ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.അബ്ദുല്ല ഹസനാർ, ജംഷീർ, സാബു അബൂബക്കർ , അബുൽ അഅലാ, ഷറീന ഉമർ, റഫീഖ്, നസീർ, അബ്ദുൾ ഹമീദ് എന്നിവർ നേതൃത്വം നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP