Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരൊക്കെ ഐ പിൽ ഉപയോഗിക്കരുത്; എപ്പോഴാണ് ഉപയോഗിക്കേണ്ടത്? എങ്ങനെ ഉപയോഗിക്കണം; ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോ? ഡോക്ടർ ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ആരൊക്കെ ഐ പിൽ ഉപയോഗിക്കരുത്; എപ്പോഴാണ് ഉപയോഗിക്കേണ്ടത്? എങ്ങനെ ഉപയോഗിക്കണം; ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമോ? ഡോക്ടർ ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഐ പിൽ എന്ന ടാബ്ലെറ്റിനെ കുറിച്ച് കേൾക്കാത്തവർ ഇല്ല. എന്നാൽ ഗർഭനിരോധന ഗുളികയായ ഐപിൽ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ഡോക്ടർ ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

I pill നെ കുറിച്ചു...(dr veena എഴുതുന്നു..)
എല്ലാർക്കും സുപരിചിതമായ tablet. കേട്ടിട്ടെങ്കിലും ഇല്ലാത്തവർ ചുരുക്കം എന്ന് കരുതുന്നു.
ഇതൊരു എമർജൻസി ഗർഭനിരോധനമാർഗം ആണ്.
ഫർമസിയിൽ നിന്നും prescription ഇല്ലാതെ പലർക്കും ലഭിക്കുകയും ചെയ്യും. പക്ഷേ, I pill schedule H medicine ആണ്. അതായത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ല.
ഇതൊരു routine ഗർഭനിരോധന മാർഗവും അല്ല.
അതായത്, I pill, മറ്റു ഗർഭനിരോധനഗുളികളെപ്പോലെ അല്ല !

Routine മാർഗങ്ങൾ പരാജയപ്പെടുമ്പോൾ, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ വിട്ടുപോകുമ്പോൾ, condom പൊട്ടിപ്പോയാൽ എന്നീ സാഹചര്യങ്ങളിലും,
അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള PLAN B Contraception മാത്രമാണ് I pill. കാരണം, high dose ഹോർമോൺ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോർമോണുകൾ എത്ര തന്നെ safe എന്ന് പറഞ്ഞാലും ചില സൈഡ് എഫക്ടുകൾ ഉണ്ടാക്കും.

1 ആരൊക്കെ I pill ഉപയോഗിക്കരുത് ?
സ്തനാർബുദം ഉള്ളവർ, അടുത്ത രക്തബന്ധത്തിൽ പെട്ടവർക്ക് സ്തനാർബുദം ഉള്ളവർ, കൊളെസ്‌ട്രോൾ കൂടുതൽ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, പിത്താശയ രോഗമുള്ളവർ, രക്തം കട്ട പിടിക്കുന്ന രോഗങ്ങൾ ഉള്ളവർ, BP ഉള്ളവർ എന്നിവർ.
അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവർത്തനം കാരണം I pill പരാജയപ്പെട്ടേക്കാം.
വിഷാദരോഗം ഉള്ളവർ ഉപയോഗിക്കാതിരിക്കുക.

2 എപ്പോൾ ഉപയോഗിക്കണം ?
ഗർഭനിരോധന മാർഗം പരാജയപ്പെട്ടാൽ, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകൾക്കുള്ളിൽ. പരാജയസാധ്യത കൂടുമെങ്കിലും മാക്‌സിമം 120 മണിക്കൂറുകൾക്കുള്ളിൽ വരെ കഴിക്കാം.)

3 എങ്ങനെ പ്രവർത്തിക്കുന്നു?
അണ്ഡോല്പാദനം വൈകിപ്പിക്കുന്നു/തടയുന്നു, അതുവഴി ബീജസങ്കലനം തടയുന്നു.

4 ഒരു I pill കഴിച്ചു എത്ര നേരത്തിനു ശേഷം അടുത്ത I pill ആവാം ? ഒരാൾ ചോദിച്ച ചോദ്യമാണിത് ! അങ്ങനെയൊരു ഓപ്ഷൻ പോലും പരിഗണിക്കരുത്. High dose ഹോർമോൺ ആണെന്ന് മറക്കാതിരിക്കുക. ഇന്ന് I pill കഴിച്ചാൽ, അണ്ഡോല്പാദനം എത്ര നാളേക്ക് വൈകും എന്നതിന് പ്രത്യേക കണക്കൊന്നുമില്ല. ചിലപ്പോൾ, already അണ്ഡോല്പാദനം ഉണ്ടായിട്ടുണ്ടാവും. I pill ബീജസങ്കലനം നടക്കുന്നത് തടയുമെങ്കിലും, സ്ത്രീശരീരത്തിനുള്ളിൽ പുരുഷബീജം survive ചെയ്യുന്ന ദൈർഘ്യം കണക്കിലെടുക്കുമ്പോൾ, കഴിച്ച I pill എത്ര മണിക്കൂറുകൾ സംരക്ഷണം തരും എന്ന് ഉറപ്പു പറയാൻ പറ്റില്ല.
മറ്റൊരു കാര്യം. ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഉണ്ടായ സിക്താണ്ഡം ഗർഭാശയ ഭിത്തിയിൽ പോയി പറ്റിപ്പിടിച്ചു വളരുന്നതിൽ നിന്നും തടയാൻ I pillനു കഴിവില്ല എന്നാണ്. So, ഉണ്ടായ കൊച്ചിനെ കൊല്ലുകയാണെന്നു ചില മതങ്ങൾക്ക് നിലവിളിക്കേണ്ടി വരില്ല.
I pillന്റെ metabolism കഴിയുമ്പോൾ (24 മുതൽ 32 വരെയുള്ള മണിക്കൂറുകൾ) വീണ്ടും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടക്കുന്നെങ്കിൽ, മുന്നേ കഴിച്ച I pill രക്ഷിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.

5 സൈഡ് effects
ഗുരുതരമായി ഒന്നും ഇല്ലെന്നു പറയപ്പെടുന്നു. സ്തനങ്ങൾക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം.
അടുത്ത period ചിലപ്പോൾ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കിൽ ഉറപ്പായും pregnancy test ചെയ്യുക. I pill കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ ശർദി വരുന്നെങ്കിൽ, പരാജയസാധ്യതയുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഡോസ് repeat ചെയ്യുക.
Already ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ, I pill കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ. I pill കഴിച്ചതുകൊണ്ട് ആ ഗർഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. I pill is not teratogenic. ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാക്കില്ല.
പ്രൊജസ്‌ട്രോണിന്റെ BP കുറക്കുന്ന എഫക്ട് കാരണം ചിലർക്ക് i pill കഴിച്ച ശേഷം തലചുറ്റൽ പോലെ ഉണ്ടാവാം. So, ഡ്രൈവിങ് പോലുള്ള ശ്രദ്ധയാവശ്യമുള്ള കാര്യങ്ങൾ ഒഴിവാക്കുക.

ഒരു വർഷത്തിൽ എത്ര പ്രാവശ്യം ഉപയോഗിക്കാം എന്നതിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല. ശരീരത്തിൽ Normally ഉള്ള പ്രൊജസ്ട്രോൺ ലെവൽ നാനോഗ്രാം അളവിൽ ആണ്. അതിന്റെ ആയിരം മടങ്ങാണ് I pillൽ ഉള്ളത്. സ്ത്രീശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനങ്ങൾക്ക് ഈസ്ട്രജനും പ്രൊജസ്‌ട്രോണും പ്രത്യേക അനുപാതത്തിൽ തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇടക്കിടെയുള്ള I pill ഉപയോഗം ഇതിൽ മാറ്റങ്ങൾ ഉണ്ടാക്കും.
I pill NEVER protects from sexually transmitted illnesses. Please note it.
Schedule H medicines prescription ഇല്ലാതെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കുറ്റകരമാണ്. ചില രോഗങ്ങൾ ഉണ്ടോ എന്നൊക്കെ കൃത്യമായി അസ്സെസ്സ് ചെയ്തിട്ടേ I pill ഉപയോഗിക്കാവൂ എന്നതുകൊണ്ടാണിത് schedule H ആയത്.
ഗർഭനിരോധനം ഒരു തുടർപ്രക്രിയ ആവണം. എമർജൻസി ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
I pill ഉപയോഗിക്കാൻ പറ്റാത്തവർക്കു, ഗർഭനിരോധനമാർഗം പരാജയപ്പെടുന്നെങ്കിൽ, അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഗർഭാശയത്തിൽ കോപ്പർ ടി നിക്ഷേപിക്കാവുന്നതാണ്. അതും ഒരു എമർജൻസി method ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP