Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്ടർ ചാർജും കറണ്ട് ബില്ലും വീട്ടുവാടകയും എത്രയായാലും ഇനി സർക്കാർ വക; വീട്ടുവേലക്കാരന്റെ ശമ്പളം വർദ്ധിപ്പിച്ച് അതും സർക്കാർ കണക്കിൽ പെടുത്തി; ബിൽ പോലും നൽകാതെ ഇനി ടൂർ അലവൻസ്; വീട്ടിലെ നടത്തിപ്പുകാരനും പരിധിയില്ലാത്ത അലവൻസ്; സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ എത്ര കാശുവേണമെങ്കിലും മുടക്കാം; ഓർഡർലി പണി എടുപ്പിക്കാൻ അഞ്ച് പൊലീസുകാർ ഇനി അവകാശം; ഐഎഎസുകാർക്കും ഐപിഎസുകാർക്കും വമ്പൻ ലോട്ടറി പ്രഖ്യാപിച്ച് പിണറായി മന്ത്രിസഭ

വാട്ടർ ചാർജും കറണ്ട് ബില്ലും വീട്ടുവാടകയും എത്രയായാലും ഇനി സർക്കാർ വക; വീട്ടുവേലക്കാരന്റെ ശമ്പളം വർദ്ധിപ്പിച്ച് അതും സർക്കാർ കണക്കിൽ പെടുത്തി; ബിൽ പോലും നൽകാതെ ഇനി ടൂർ അലവൻസ്; വീട്ടിലെ നടത്തിപ്പുകാരനും പരിധിയില്ലാത്ത അലവൻസ്; സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ എത്ര കാശുവേണമെങ്കിലും മുടക്കാം; ഓർഡർലി പണി എടുപ്പിക്കാൻ അഞ്ച് പൊലീസുകാർ ഇനി അവകാശം; ഐഎഎസുകാർക്കും ഐപിഎസുകാർക്കും വമ്പൻ ലോട്ടറി പ്രഖ്യാപിച്ച് പിണറായി മന്ത്രിസഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തെത്തുടർന്നുള്ള ചെലവുചുരുക്കൽ സാധാരണക്കാർക്ക് മാത്രം. മന്ത്രിമാർക്കും ഐഎഎസുകാർക്കും ഐപിഎസുകാർക്കും ഇതൊന്നും ബാധകമല്ല. ചെലവ് ചുരുക്കലിന്റെ സർക്കാർ നിർദ്ദേശം നിലനിൽക്കെ സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ കുത്തനെ ഉയർത്തി. യാത്രാ അലവൻസും സ്വകാര്യ ആവശ്യത്തിനുള്ള ഇന്ധന അലവൻസും വീട്ടിലെ ജോലിക്കാരന്റെ ശമ്പളവും അടക്കമുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഖജനാവിന് അധിക ബാധ്യത വരുത്തുന്ന തീരുമാനം.

അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള അഖിലേന്ത്യാ സർവീസ് ഓഫിസേഴ്സ് അലവൻസുകൾ ധനവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി 2017 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്‌കരിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഇരിപ്പിടം പോലും നിഷേധിക്കുമ്പോഴാണ് സർക്കാരിന്റെ താളത്തിന് തുള്ളുന്ന സിവിൽ സർവ്വീസുകാരെ കൈയിലെടുക്കാനുള്ള പിണറായി സർക്കാരിന്റെ ഇടപെടൽ. ഐഎഎസുകാരെ പിണക്കി ഭരണ സത്ംഭനമുണ്ടാക്കാൻ പിണറായി ആഗ്രഹിക്കുന്നില്ല. ഇനി എല്ലാം നല്ല രീതിയിൽ പോകണം. അതിന് വേണ്ടിയാണ് ഐഎഎസുകാരുടേയും ഐപിഎസുകാരുടേയും അലവൻസ് ഉൾപ്പെടെ കൂട്ടുന്നത്.

വീടുകളുടെ വൈദ്യുതിച്ചാർജും വെള്ളക്കരവും പൂർണമായി സർക്കാർ വഹിക്കും. ബില്ലിന്റെ പകുതിത്തുകയാണ് ഇതുവരെ നൽകിയിരുന്നത്. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ താമസസ്ഥലം സർക്കാർ നൽകുന്നുണ്ട്. ടൂർ അലവൻസായി ഗ്രേഡ് അനുസരിച്ച് 3000 രൂപമുതൽ 12,000 രൂപവരെയായി ഉയർത്തി. ഇതിന് ബിൽ നൽകേണ്ടതില്ല. വീട്ടിലെ ഓഫിസ് അറ്റൻഡർക്ക് പരിധിയില്ലാതെ അലവൻസ് നൽകാം. നിലവിൽ ഇത് 3000 രൂപയായിരുന്നു. സ്വകാര്യ ആവശ്യത്തിന് പരിധിയില്ലാതെ ഇന്ധനം വാങ്ങാനും അനുമതിനൽകി. 3000 രൂപയോ 50 ലിറ്ററോ ഏതാണോ കൂടുതൽ അതാണ് ഇതുവരെ നൽകിയിരുന്നത്. അങ്ങനെ എല്ലാ തരത്തിലും ബംബർ ലോട്ടറിയാണ് സിവിൽ സർവ്വീസുകാർക്ക് അടിച്ചിരിക്കുന്നത്.

വീടിന്റെ സുരക്ഷയ്ക്കായി മൂന്നു ഹോം ഗാർഡുകളെയും രണ്ടു സെക്യൂരിറ്റി ഗാർഡുകളെയും അനുവദിക്കും. പഠനത്തിനായി നാലുവർഷംവരെ അവധിനൽകും. മൂന്നു സൗജന്യ സിംകാർഡുകളും അനുവദിക്കും. തുടക്കക്കാരനായ സിവിൽ സർവീസ് ഉദ്യോഗസ്ഥന് 56,000 രൂപയാണ് അടിസ്ഥാനശമ്പളം. ഇതിനൊപ്പം ഡി.എ., ടി.എ. അടക്കമുള്ളവയുമുണ്ട്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് 2.5 ലക്ഷം രൂപയാണ് മാസശമ്പളം. ഇത്രയും വലിയ ശമ്പളത്തിനൊപ്പമാണ് വാരിക്കോരി മറ്റ് ആനുകൂല്യവും നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP