Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ സന്തോഷത്തിലാണ് അതീവ സന്തോഷത്തിൽ; അവൾ സമ്മതമാണെന്ന് പറഞ്ഞു; അങ്ങനെ വിവാഹം തീരുമാനിച്ചു; വിവാഹം ചെയ്യുന്നത് തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയെ; ചിത്രങ്ങൾ പങ്ക് വച്ച് കൊണ്ട് വിവാഹവിശേഷങ്ങൾ പങ്ക് വച്ച് വിശാൽ

ഞാൻ സന്തോഷത്തിലാണ് അതീവ സന്തോഷത്തിൽ; അവൾ സമ്മതമാണെന്ന് പറഞ്ഞു; അങ്ങനെ വിവാഹം തീരുമാനിച്ചു; വിവാഹം ചെയ്യുന്നത് തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയെ; ചിത്രങ്ങൾ പങ്ക് വച്ച് കൊണ്ട് വിവാഹവിശേഷങ്ങൾ പങ്ക് വച്ച് വിശാൽ

മിഴ് താരവും നടികർ സംഘം സെക്രട്ടറിയുമായ വിശാൽ വിവാഹിതനാവുന്ന കാര്യം പുറത്ത് വന്നിട്ട് കുറച്ച് ദിവസങ്ങളായി. ഹൈദരാബാദ് സ്വദേശിയായ അനീഷയെന്ന പെൺകുട്ടിയാണ് വധുവെന്ന് പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ വിവാഹക്കാര്യം ഔദ്യോഗികമായി വിശാൽ തന്നെ പങ്ക് വച്ചിരിക്കുകയാണ്.

തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയെയാണ് വിശാൽ വിവാഹം ചെയ്യുന്നത്. ട്വിറ്ററിൽ അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിശാൽ വിവാഹക്കാര്യം പുറത്തുവിട്ടത്.അതെ, സന്തോഷമുണ്ട്. ഒരുപാട് സന്തോഷമുണ്ട്. അങ്ങേയറ്റം സന്തോഷമുണ്ട്. അവളുടെ പേര് അനിഷ അല്ല എന്നാണ്. അതെ അവൾയെസ് പറഞ്ഞു. അങ്ങനെ അതുറപ്പിച്ചു. ജീവിത്തതിലെ അടുത്ത വലിയൊരു മാറ്റം. തിയ്യതി പെട്ടെന്നു തന്നെ അറിയിക്കാം. ദൈവം അനുഗ്രഹിക്കട്ടെ വിശാൽ കുറിച്ചു

വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അർജ്ജുൻ റെഡ്ഡി എന്നീ സിനിമകളിൽ അനിഷ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളാണ് അനിഷ.

സോഷ്യൽ മീഡിയയിൽ ഏറെ നാളായി വിശാലിന്റെ വിവാഹത്തെ കുറിച്ച് പലതരത്തിലുള്ള കിംവദന്തികളും ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാമുള്ള മറുപടി ഉടൻ നൽകാമെന്ന് വിശാൽ അന്നു തന്നെ പറഞ്ഞിരുന്നു.

വിശാലിന്റെ ട്വീറ്റിന് പുറകെ അനിഷ വിശാലിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.പുതിയ ഒന്നിന്റെ തുടക്കം. നീ ചെയ്ത എല്ലാത്തിനും നന്ദി. എന്റെ വളർച്ചയുടെ, പഠനത്തിന്റെ, നിരീക്ഷണങ്ങളുടെ, എന്റെ പ്രചോദനങ്ങളുടെ, സത്യത്തിന്റെ, വേദനയുടെ, ശക്തിയുടെ ഭാഗമായതിന്, ഞാൻ ഇന്ന് എവിടെയാണോ അവിടെ എത്താൻ എന്നെ സഹായിച്ചതിന് നന്ദി,എന്ന വരികളോടെയാണ് അനിഷ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരംഭിച്ചത്.

വിശാലിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ പിതാവ് ജി.കെ റെഡ്ഡി അറിയിച്ചിരുന്നു. ഈ മാസം തന്നെ വിവാഹ നിശ്ചയം ഉണ്ടാകാൻ സാധ്യതയുണ്ട്.നടി വരലക്ഷ്മി ശരത്കുമാറുമായി വിശാൽ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരവധി പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും അടുത്തിടെ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP