Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥ ഇഷ്ടമായെങ്കിലും തമ്പി കണ്ണന്താനത്തിന്റെ പടത്തിലഭിനയിക്കാൻ മമ്മൂട്ടി മടിച്ചു; ആ വാശിയിലാണ് മോഹൻലാലിനെ സമീപിച്ചത്; ലാലിനെവച്ച് സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ റൂമിൽ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് ഡയലോഗുകൾ പറയാൻ തുടങ്ങി;ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞാലും ഇനി അവനെന്റെ പടത്തിൽ വേണ്ടെന്ന് തമ്പി തീർത്ത് പറഞ്ഞു; സ്വന്തം കാർ വരെ വിറ്റാണ് ചിത്രമെടുത്തത്; രാജാവിന്റെ മകൻ എന്ന സൂപ്പർഹിറ്റ് സിനിമ പിറന്ന കഥ പറഞ്ഞ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്

കഥ ഇഷ്ടമായെങ്കിലും തമ്പി കണ്ണന്താനത്തിന്റെ പടത്തിലഭിനയിക്കാൻ മമ്മൂട്ടി മടിച്ചു; ആ വാശിയിലാണ് മോഹൻലാലിനെ സമീപിച്ചത്; ലാലിനെവച്ച് സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ റൂമിൽ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് ഡയലോഗുകൾ പറയാൻ തുടങ്ങി;ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞാലും ഇനി അവനെന്റെ പടത്തിൽ വേണ്ടെന്ന് തമ്പി തീർത്ത് പറഞ്ഞു; സ്വന്തം കാർ വരെ വിറ്റാണ് ചിത്രമെടുത്തത്; രാജാവിന്റെ മകൻ എന്ന സൂപ്പർഹിറ്റ് സിനിമ പിറന്ന കഥ പറഞ്ഞ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്

മോഹൻലാലിന്റെ കരിയർ ബ്രേക്ക് ചിത്രമായിരുന്നു ഡെന്നീസ് ജോസഫ് -കണ്ണന്താനം കൂട്ടുകെട്ടിൽ ഉടലെടുത്ത രാജാവിന്റെ മകൻ.മോഹൻലാൽ എന്ന മലയാള സിനിമ കണ്ട ഏറ്റവും വലിയ താരം പിറന്നതും ഈ ചിത്രത്തിലൂടെയായിരുന്നു.മലയാള സിനിമയിലെ പുതിയ സൂപ്പർസ്റ്റാർ ആയി മോഹൻലാൽ തോള് ചെരിച്ചു നടന്നു കയറിയത് രാജാവിന്റെ മകനിലൂടെ ആണ്.മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിനെ രാജാവിന്റെ മകൻ എന്ന അടിപൊളി സിനിമയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആ ചിത്രം പിറന്നതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

രാജാവിന്റെ മകൻ' എന്ന ചിത്രം മമ്മൂട്ടിയെ മനസിൽ കണ്ടെഴുതിയ തിരക്കഥയാണെന്നും സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ മനസിലും വിൻസന്റ് ഗോമസ് മമ്മൂട്ടിയായിരുന്നുവെങ്കിലും തമ്പിക്ക് ഡേറ്റ് നൽകാൻ മമ്മൂട്ടി തയ്യാറായില്ലെന്നാണ് ഡെന്നീസ് ജോസഫ് പറയുന്നത്.സഫാരി ടിവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പ്രോഗ്രമിലാണ് മലയാളത്തിന്റെ ഹിറ്റ് തിരക്കഥകൃത്ത് മനസ്സ് തുറന്നത്.

ഡെന്നിസ് ജോസഫ് ന്റെ വാക്കുകൾ

രാജാവിന്റെ മകൻ തിരക്കഥ പൂർത്തിയായപ്പോൾ എന്ന് സംബന്ധിച്ച് അത് മമ്മൂട്ടി ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംവിധായകൻ തമ്പിക്കും (തമ്പി കണ്ണന്താനം) ഏറ്റവുമടുപ്പം മമ്മൂട്ടിയോടായിരുന്നു. അവര് തമ്മിൽ വളരെ ആത്മസുഹൃത്തുക്കളായിരുന്നു. പക്ഷ 'ആ നേരം അൽപദൂരം' എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ ബന്ധത്തിൽ അൽപം വിള്ളൽ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നിൽക്കുന്ന ഹീറോയാണ്. ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു.

രാജാവിന്റെ മകന്റെ കഥ മമ്മൂട്ടിക്ക് ഇഷ്ടമായി. പക്ഷേ തമ്പിയുടെ പടത്തിലഭിനയിക്കാൻ എന്തോ മമ്മൂട്ടി മടിച്ചു. അങ്ങനെ ഞാനും തമ്പിയുമൊക്കെ ഒരുപാടു നിർബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാൻ മുതിർന്നില്ല. മുതിർന്നില്ലെന്ന് മാത്രമല്ല അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയിൽ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. ആ വാശിയിൽ തമ്പി മോഹൻലാലിനെ സമീപിച്ചു.

കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിങ് സൈറ്റിലാണ് മോഹൻലാൽ അന്ന്. എപ്പോഴാ കഥ ഒന്നു കേൾക്കുക എന്ന് മോഹൻലാലിനോട് ഞാൻ ചോദിച്ചു. എനിക്കൊരു പരിചയവുമില്ലാത്ത മനുഷ്യനാണ് അന്ന് ലാൽ. സൂപ്പർ സ്റ്റാർ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള നിലയിൽ നിൽക്കുന്ന നടൻ. എന്നെ അമ്പരപ്പിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞത്, 'എനിക്ക് കഥയൊന്നും കേൾക്കണ്ട. നിങ്ങൾക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേൾക്കാനാണ്'. ഇതായിരുന്നു മറുപടി.

അത് ഞങ്ങൾക്ക് വലിയ കോൺഫിഡൻസ് നൽകി. മോഹൻലാലിനെ വച്ച് സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ എന്റെ റൂമിൽ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയിൽ ഡയലോഗുകൾ പറയാൻ തുടങ്ങി. എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാൻ അസ്വസ്ഥനായി. ഞാൻ തമ്പിയോടു പറഞ്ഞു. വീണ്ടും ആലോചിച്ചാലോ എന്ന്. ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയിൽ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാർ വരെ വിറ്റിട്ടായിരുന്നു തമ്പി രാജാവിന്റെ മകൻ എടുത്തത്. സിനിമ സൂപ്പർ ഹിറ്റാവുകയായിരുന്നു

മമ്മൂട്ടിയോട് ദേഷ്യപ്പെട്ടെങ്കിലും രാജാവിന്റെ മകന്റെ പൂജാ ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ മമ്മൂട്ടിയെയാണ് തമ്പി വിളിച്ചത്.മമ്മൂട്ടി ലൊക്കേഷനിലെത്തി. നിലവിളക്ക് കൊളുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP