Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ഡാർവിനിൽ മരിച്ചു; മരണം വിളിച്ചത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഇരുപതുകാരനെ; കാഞ്ഞിരപ്പള്ളി സ്വദേശിയായ കെവിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ഡാർവിനിൽ മരിച്ചു; മരണം വിളിച്ചത് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ ഇരുപതുകാരനെ; കാഞ്ഞിരപ്പള്ളി സ്വദേശിയായ കെവിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ജോസ് എം ജോർജ്‌

ഡാർവ്വിൻ :കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി ഡാർവിനിൽ മരിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ കെവിൻ പ്രിൻസ് ആണ് മരിച്ചത്. 22 വയസായിരുന്നു പ്രായം.

കാഞ്ഞിരപ്പള്ളി ആനക്കല്ല് പീലിയാനിക്കൽ പ്രിൻസിന്റെയും ജോളിയുടെയും മകനാണ് മരിച്ച കെവിൻ. ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ ഹ്യൂമാനിറ്റീസ് സയൻസിന് പഠിക്കുകയായിരുന്നു കെവിൻ.

തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ക്യാൻസറിനെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ നടന്നു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ശവസംസ്‌കാര ചടങ്ങുകൾ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്. ആന്റണീസ് പള്ളിയിൽ പിന്നീട് നടത്തപ്പെടും. അബുദാബിയിൽ നിന്നും മൂന്ന് വർഷം മുൻപാണ് പ്രിൻസും കുടുംബവും ഡാർവിനിൽ എത്തിയത്. റോബിൻ സഹോദരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP