Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡാൻസ് ബാറുകൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി; നിയന്ത്രണം ഭാഗികമായി പിൻവലിച്ച് സുപ്രീം കോടതി; ബാറുകളിൽ സിസിടിവി നിർബന്ധമാക്കരുതെന്നും കോടതി

ഡാൻസ് ബാറുകൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി; നിയന്ത്രണം ഭാഗികമായി പിൻവലിച്ച് സുപ്രീം കോടതി; ബാറുകളിൽ സിസിടിവി നിർബന്ധമാക്കരുതെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഡാൻസ് ബാറുകളുടെ പ്രവർത്തനങ്ങളിൽ മഹാരാഷ്ട്രയിലെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി സുപ്രീംകോടതി ഉത്തരവ്. ഡാൻസ് ബാറുകളിൽ സിസിടിവി നിർബന്ധമാക്കിയ ഉത്തരവ് കോടതി റദ്ദാക്കി. സിസി ടിവി നിർബന്ധമാക്കുന്ന നടപടി സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബാറിൽ എത്തുന്നവർക്ക് നർത്തകർക്ക് ടിപ്പ് നൽകാനും അനുമതി നൽകി. എന്നാൽ നർത്തകരുടെ ദേഹത്ത് നോട്ടുകൾ വർഷിക്കാൻ പാടില്ല. ആരാധനാലയങ്ങളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ഒരു കിലോമീറ്റർ അകലെ മാത്രമേ ഡാൻസ് ബാറുകൾ പ്രവർത്തിപ്പിക്കാവൂ എന്ന നിർബന്ധനയും കോടതി ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ബാർ റൂമുകളും ഡാൻസ് ഫ്ളോറും പ്രത്യേകം വേർതിരിക്കണമെന്ന നിബന്ധനയും കോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം ഡാൻസ് ബാറുകളുടെ പ്രവർത്തന സമയം വൈകുന്നേരം ആറുമുതൽ രാത്രി 11.30 വരെ ആയിരിക്കണമെന്ന നിയന്ത്രണത്തിൽ കോടതി ഇളവു വരുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP