Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിഗ് ബോസിലെ ആ പ്രണയം വെറും തമാശകളി ആയിരുന്നില്ല..! പേളിഷ് ആരാധകരെയും ഞെട്ടിച്ച് പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു; ആലുവയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; എൻഗേജ്‌മെന്റെ് ചിത്രങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിയും

ബിഗ് ബോസിലെ ആ പ്രണയം വെറും തമാശകളി ആയിരുന്നില്ല..! പേളിഷ് ആരാധകരെയും ഞെട്ടിച്ച് പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു; ആലുവയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം; എൻഗേജ്‌മെന്റെ് ചിത്രങ്ങൾ പങ്കുവെച്ച്  പേളിയും ശ്രീനിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഷോയിലെ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിഷിന്റെയും നിശ്ചയം കഴിഞ്ഞു. അൽപസമയം മുമ്പ് ഇരുവരുടെയും എൻഗേജ്മെന്റ് നടന്നതായിട്ടാണ് റിപ്പോർട്ടുകൾ എത്തുന്നത്. ഇതിനെ സാധൂകരിച്ച് സോഷ്യൽമീഡിയ പേജിൽ ശ്രീനിയും പേളിയും ഫോട്ടോ അപ്ലോഡ് ചെയ്തത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. ജനുവരിയിൽ നിശ്ചയം നടത്തുമെന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നെങ്കിലും ആരെയും അറിയിക്കാതെ പെട്ടെന്ന് ഇരുവരും എൻഗേജ്ഡ് ആയത് ആരാധകരിൽ നിരാശയും പടർത്തുന്നുണ്ട്.

ബിഗ്ബോസിന് അകത്തും പുറത്തും ഏറെ കൊട്ടിഘോഷിച്ച പ്രണയമായിരുന്നു അവതാരകയും നടിയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിന്റെയും. ബിഗ്ബോസിന് അകത്തുവച്ച് പ്രണയത്തിലായ ഇവരുടെ പ്രണയത്തിൽ ബിഗ്ബോസിലെ മത്സരാർഥികൾ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും പുറത്തിറങ്ങിയ ശേഷവും ഇവരുവരും മനോഹരമായി തന്നെ അവരുടെ പ്രണയം തുടരുകയായിരുന്നു. ഇപ്പോൾ ആരെയും അറിയിക്കാതെ ഇവരുടെ നിശ്ചയം നടന്നുകഴിഞ്ഞപ്പോൾ നിരാശയുണ്ടെങ്കിലും പേളിഷ് ആരാധകർ സന്തോഷത്തിലാണ്.

ഇന്ന് ഉച്ചയോടെയാണ് ആലുവയിലെ ഒരു ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ ഇരുവരും മോതിരം മാറിയത്. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ബിഗ്ബോസിലെ ഇവരുടെ സഹമത്സരാർഥികൾ പോലും ഇവരുടെ നിശ്ചയചടങ്ങ് അറിഞ്ഞിട്ടില്ല. മുമ്പ് ജനുവരിയിൽ നിശ്ചയമുണ്ടാകുമെന്ന തരത്തിൽ വാർത്തകൾ എത്തിയെങ്കിലും ഇവർ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എല്ലാവരും അറിഞ്ഞാകും നിശ്ചയമെന്നാണ് മുമ്പ് ഇവർ പറഞ്ഞിരുന്നത്.അതിനാൽ തന്നെ നിശ്ചയവാർത്ത അറിഞ്ഞതോടെ ആരാധകരും ഞെട്ടലിലാണ്.

ശ്രീനിയുടെയും പേളിയുടെയും സോഷ്യൽമീഡിയ പേജുകളിൽ ഇരുവരും തങ്ങളുടെ നിശ്ചയമോതിരമണിഞ്ഞ കൈകളുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പച്ച ലെഹങ്ക അണിഞ്ഞ് പേളി എത്തിയപ്പോൾ ഗോൾഡൾ നിറത്തിൽ കുർത്തയണിഞ്ഞാണ് ശ്രീനി ചടങ്ങിനെത്തിയത്. ലെഹങ്കയ്ക്ക് ചേർന്ന പച്ച വളകളാണ് പേളി അണിഞ്ഞിരിക്കുന്നത്. പേളിയുടെ കൈയിൽ വജ്രമോതിരവും ശ്രീനിയുടെ കൈയിൽ സ്വർണമോതിരവുമാണ് ചാർത്തിയിരിക്കുന്ന്.

ശ്രീനിയുടെ കൈയിൽമേൽ തന്റെ കൈ വച്ചിരിക്കുന്ന പേളിയുടെ ചിത്രം ഇപ്പോൾ സോഷ്യൽമീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയാണ്. അതേസമയം നിശ്ചയം എല്ലാ ആരാധകരെയും അറിയിക്കുമന്നെ് പറഞ്ഞെങ്കിലും ആരെയും അറിയിക്കാത്തതിനാൽ പേളിയും ശ്രീനിയും തങ്ങളെ ചതിച്ചുവെന്നും ആരാധകർ പരിഭവം പങ്കുവയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP