Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തക സംവരണം: എസ്.ഡി.പി.ഐ മാർച്ചിൽ പ്രതിഷേധമിരമ്പി

കോഴിക്കോട്: മുന്നാക്ക ജാതിയിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കൂട്ടുനിന്ന കേരളത്തിലെ പതിനേഴ് എംപി മാരുടെ ഓഫീസുകളിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങലിൽ എ.സമ്പത്ത് എംപി ശശി തരൂരിന്റെ ഓഫിസിലേക്ക് എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, കൊല്ലത്ത് സംസ്ഥാന സമിതി അംഗം അഡ്വ. എ.എ റഹീം, പത്തനംതിട്ടയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, മാവേലിക്കരയിൽ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, ആലപ്പുഴയിൽ സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ, കോട്ടയത്ത് സംസ്ഥാന സമിതിയംഗം കൃഷ്ണൻ എരിഞ്ഞിക്കൽ, ഇടുക്കിയിൽ സംസ്ഥാന സെക്രട്ടറി പി.ആർ സിയാദ്, എറണാകുളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ റൈഹാനത്ത്, ചാലക്കുടിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. മൊയ്തീൻകുഞ്ഞ്, തൃശ്ശൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ഉസ്മാൻ, ആലത്തൂരിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.എസ് ഖാജാ ഹുസൈൻ, പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, കോഴിക്കോട് സംസ്ഥാന സമിതിയംഗം ഡോ.സി.എച്ച് അഷ്റഫ്, വടകര എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, കണ്ണൂർ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ, കാസർഗോഡ് സംസ്ഥാന സംസ്ഥാന സമിതിയംഗം ജലീൽ നീലമ്പ്ര എന്നിവർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP