Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവരണ സംരക്ഷണ സംഗമം ഇന്ന്: ഫ്രറ്റേണിറ്റി മൂവ്‌മെന്റെ്

സംവരണ സംരക്ഷണ സംഗമം ഇന്ന്: ഫ്രറ്റേണിറ്റി മൂവ്‌മെന്റെ്

കോഴിക്കോട്: സാമൂഹികനീതി അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക,കെ എ എസ്സിന്റെ മുഴുവൻ സ്ട്രീമുകലും സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ല കമ്മിറ്റി ജനുവരി 18 വെള്ളിയാഴച്ച് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് സംവരണ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു.

സംവരണ പ്രശ്‌നം ദേശീയ തലത്തിലും സംസ്ഥാനത്തും സജീവമായ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന സാമ്പത്തിക സംവരണ ബിൽ ഇരുസഭകളിലും പാസാക്കപ്പെട്ടിരിക്കുന്നു. ഇടതു - വലതു രാഷ്ട്രീയ പാർട്ടികളും പ്രാദേശിക രാഷ്ട്രീയ കക്ഷികളും സംഘ്പരിവാർ സംഘടനകളും ഈ വിഷയത്തിൽ സവർണ്ണ താൽപര്യങ്ങളെ താലോലിക്കുന്ന നിലപാടിലാണുള്ളത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ കെ എ എസ് നിയമനങ്ങളിൽ സംവരണം അട്ടിമറിക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. ഭരണഘടന മുന്നോട്ട് വെച്ച സാമൂഹ്യനീതിയുടെ താല്പര്യങ്ങൾ അവർ ഒന്നിച്ചു ചവിട്ടി മെതിക്കുകയാണ്; മറുചോദ്യങ്ങളെയും അന്വേഷണങ്ങളെയും തീർത്തും വ്യാജമായ നിർമ്മിതികൾ കൊണ്ടവർ നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്.

സാമൂഹ്യനീതി ഫ്രറ്റേണിറ്റിയുടെ പ്രഖ്യാപിത രാഷ്ട്രീയ മുദ്രാവാക്യമാണ്. സാമ്പത്തിക സംവരണം സ്വീകാര്യമല്ല. സാമുദായിക സംവരണമാണ് ശരിയും പരിഹാരവും. പരിപാടിയിൽ വിവിധ സംവരണീയ സമുദായ - സംഘടനകളെപ്രതിനിധീകരിച്ച് പി.കെ രാധാകൃഷ്ണൻ ( ഐ ഡി എഫ്), രമേശ് നന്മണ്ട ( അംബേദ്കറൈറ്റ് ഫോർ സോഷ്യൽ ആക്ഷൻ), ഒ.പി രവീന്ദ്രൻ( എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി ), ഷംസീർ ഇബ്രാഹീം( ഫ്രറ്റേണിറ്റി ), അഫ്നാസ് ചോറോട് ( എം എസ് എഫ്), മുഹമ്മദ് വഫ ( ഐ എസ് എഫ്), അസ്ലം ചെറുവാടി( വെൽഫെയർ പാർട്ടി), വിദ്യാസാഗർ(സാംബവ മഹാ സഭ ), അഡ്വ : ഷമീം ( എം ഇ എസ് ), അക്‌ബർ സാദിഖ് ( ഐ എസ് എം ),ആഷിക ഷിറിൻ (ജി ഐ ഒ), ജസീൽ സി.കെ( വിസ്ഡം സ്റ്റുഡന്റ്സ് ),വി.ബി ശ്രീധരൻ(സാംബവ സൊസൈറ്റി ), എൻ.കെ റഷീദ് ഉമരി (എസ് ഡി പി ഐ), കെ.നൂഹ് ( എ എസ് ഇ ടി ) മുഹമ്മദ് സഈദ് ടി.കെ ( എസ് ഐ ഒ ),അബ്ദുൽ റഹീം, സുഫാന ഇസ്ഹാഖ്, സജീർ ടി.സി എന്നിവർ പങ്കെടുത്ത് സംസാരിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP