Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പണി തീരാത്ത ഫ്‌ളാറ്റ് കൈമാറി ആദ്യം കൊടുംചതി; രജിസ്റ്റർ ചെയ്ത് നൽകാതെ മനംമടുപ്പിക്കൽ; പിന്നാല വാട്ടർ കണക്ഷനും വൈദ്യുതി കണക്ഷനും നൽകാതെ വിലപേശൽ; ഒടുവിൽ 19 നിലയുള്ള ഫ്‌ളാറ്റിന്റെ ലിഫ്റ്റ് ഓഫാക്കി പ്രായമുള്ളവരെ വലയ്ക്കൽ; സഹികെട്ട് ഫ്‌ളാറ്റ് ഉടമകൾ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ ഒഴിവുകഴിവുകളുമായി കാക്കനാട്ടെ ജെയിൻ കൺസ്ട്രക്ഷൻ; എസ്‌ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെ ജെയിൻസ് ടഫ്നൽ പാർക്ക് സമുച്ചയവും തട്ടിപ്പ് വിവാദത്തിൽ

പണി തീരാത്ത ഫ്‌ളാറ്റ് കൈമാറി ആദ്യം കൊടുംചതി; രജിസ്റ്റർ ചെയ്ത് നൽകാതെ മനംമടുപ്പിക്കൽ; പിന്നാല വാട്ടർ കണക്ഷനും വൈദ്യുതി കണക്ഷനും നൽകാതെ വിലപേശൽ; ഒടുവിൽ 19 നിലയുള്ള ഫ്‌ളാറ്റിന്റെ ലിഫ്റ്റ് ഓഫാക്കി പ്രായമുള്ളവരെ വലയ്ക്കൽ; സഹികെട്ട് ഫ്‌ളാറ്റ് ഉടമകൾ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ ഒഴിവുകഴിവുകളുമായി കാക്കനാട്ടെ ജെയിൻ കൺസ്ട്രക്ഷൻ; എസ്‌ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെ ജെയിൻസ് ടഫ്നൽ പാർക്ക് സമുച്ചയവും തട്ടിപ്പ് വിവാദത്തിൽ

എം മനോജ് കുമാർ

കൊച്ചി: ഫ്ളാറ്റ് നിർമ്മാതാക്കളായ എസ്‌ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെ ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് എതിരെയും പരാതി ഉയരുന്നു. ഫ്ളാറ്റ് ഉടമകളെ ഗ്രൂപ്പ് വഞ്ചിച്ചു എന്ന പരാതിയാണ് ഇപ്പോൾ കാക്കനാട്ടിൽ നിന്നും ഉയരുന്നത്. ജെയിൻ കൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ കാക്കനാട്ട് ഫ്ളാറ്റിന് എതിരെയാണ് പരാതി. ജെയിനിന്റെ കാക്കനാട്ടുള്ള പത്തൊൻപത് നിലയുള്ള വിവിധ ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങുന്ന ജെയിൻ ടഫ്‌നൽ പാർക്കിനെക്കുറിച്ചാണ് പരാതി ഉയരുന്നത്. പത്തൊൻപത് നിലയുള്ള എട്ടു ടവറുകൾ ആണ് ഈ ഫ്ളാറ്റ് സമുച്ചയത്തിലുള്ളത്. ഇതിൽ ആദ്യം പണിതീർന്ന ഒന്നാം ഫ്ളാറ്റ് സമുച്ചയത്തിൽ ഫ്ളാറ്റ് വാങ്ങിയവരാണ് കുടുങ്ങിക്കിടക്കുന്നത്. ഒരടിസ്ഥാന സൗകര്യങ്ങളും ഫ്ളാറ്റിൽ ഏർപ്പെടുത്താതെ, ഉടമകൾക്ക് ഫ്ളാറ്റ് രജിസ്റ്റർ പോലും ചെയ്ത് നൽകാതെയാണ് ജെയിൻ ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.

താമസം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും 80 ശതമാനം ജോലികൾ മാത്രമാണ് ഫ്ളാറ്റിൽ പൂർത്തിയായത്. ഫ്ളാറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുങ്ങിയിട്ടില്ല. ഫ്‌ളാറ്റ് ഉടമകൾക്ക് കൈമാറിയതിനാൽ ബാങ്ക് വായ്പ വഴി വന്ന മുഴുവൻ തുകയും മുഴുവൻ പൂർണമായും ജെയിൻ ഗ്രൂപ്പ് ഈടാക്കിയിട്ടുണ്ട്. അതിനുശേഷമാണ് ജെയിൻ ഇപ്പോൾ കൈ കഴുകുന്നത്. ബാങ്ക് ലോൺ പൂർണമായി ലഭിക്കുന്ന വിധത്തിലാണ് ആദ്യത്തെ ഫ്ളാറ്റ് സമുച്ചയം ഇവർ പൂർത്തിയാക്കിയത്. ബാങ്ക് നിയമങ്ങൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്കിന് ഈ കാര്യത്തിൽ ഇടപെടാനും കഴിയില്ല. ഉടമകൾക്ക് സ്വന്തമായി ഇലക്ട്രിസിസ്റ്റി മീറ്റർ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇലക്ട്രിസിറ്റി ചാർജ് ഇവർ അടയ്ക്കുന്നില്ല. ഇലക്ട്രിസിറ്റി ആവാത്തതിനാൽ ബിൽഡിങ് നമ്പർ കിട്ടിയിട്ടില്ല. ഫ്ളാറ്റിന് ഫയർ എൻ ഒസിയില്ല . ഇലക്ട്രിസിറ്റി ലഭിക്കുന്നുണ്ടെങ്കിലും അത് എവിടെ നിന്നാണ് എന്ന് ഉടമകൾക്ക് അറിയില്ല. വെള്ളം ലഭിക്കുന്നുണ്ടെങ്കിലും അതിനും മീറ്റർ വന്നിട്ടില്ല. വാട്ടർ ചാർജും ഇതുവരെ അടച്ചിട്ടില്ല. ഫ്ളാറ്റ് ആണെങ്കിൽ ഉടമകൾക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുമില്ല.

ഇപ്പോൾ ഉയർന്ന മെയിന്റനസ് തുക വേണമെന്ന ജെയിൻ ഗ്രൂപ്പിന്റെ ആവശ്യത്തിന് വഴങ്ങാത്തതിനാൽ ഫ്‌ളാറ്റ് ഉടമക്കൾക്ക് നേരെ പ്രതികാര നടപടികൾക്കാണ് ജെയിൻ ഗ്രൂപ്പ് ഒരുങ്ങുന്നത്. പരാതിപ്പെട്ടവർക്ക് നേരെ ഭീഷണിയുമുണ്ട്. 19 നിലയുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ലിഫ്റ്റ് കട്ട് ചെയ്തിട്ടാണ് ഫ്ളാറ്റ് ഉടമകളെ പാഠം പഠിപ്പിക്കാൻ ജെയിൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ലിഫ്റ്റ് ഓഫാക്കിയ നിലയിലായിരുന്നു. അതിനെതിരെ ജനപ്രതിനിധികൾ അടക്കമുള്ളവർക്ക് പരാതി നൽകിയപ്പോൾ ലിഫ്റ്റ് ഓണാക്കി. അതിനുശേഷം വീണ്ടും ലിഫ്റ്റ് കട്ട് ചെയ്തു. അന്വേഷിച്ചപ്പോൾ തകരാർ ഉണ്ടെന്നു പറഞ്ഞു..

ഫ്‌ളാറ്റ് ഉടമകൾ പരിശോധിച്ചപ്പോൾ ലിഫ്റ്റ് ഓഫാക്കിയിട്ട നിലയിലായിരുന്നു. ഉടമകളെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. 19 നിലകളിലായുള്ള 22 താമസക്കാർ ഉള്ള ഫ്ളാറ്റ് സമുച്ചയത്തിലാണ് ഈ രീതിയിലുള്ള പാഠം പഠിപ്പിക്കൽ നടക്കുന്നത്. 'ഞങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. മെയിന്റൻസ് ചാർജ് ഞങ്ങൾ നൽകാം. പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ ഫ്‌ളാറ്റ് ഞങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ജെയിൻ ഗ്രൂപ്പ് ചെയ്തിട്ടില്ല.. വാട്ടർ, ഇലക്ട്രിസിറ്റി തുടങ്ങിയ കാര്യങ്ങൾ വേറെയും.. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കട്ടെ. അതിനുശേഷം ഞങ്ങൾ ഫ്‌ളാറ്റിനു അവർ പറയുന്ന മെയിന്റനസ് ചാർജ് നൽകാം-ഫ്‌ളാറ്റ് ഉടമ റെബി തോമസ് മറുനാടനോട് പറഞ്ഞു.

2008-ൽ ജെയിൻ ഗ്രൂപ്പ് അനൗൺസ് ചെയ്ത പ്രോജക്ട് ആണിത്. പക്ഷെ പത്തുവർഷം കഴിഞ്ഞിട്ടും ഫ്‌ളാറ്റ് സമുച്ചയം പൂർത്തിയായിട്ടില്ല.. ഒരു ടവർ എൺപത് ശതമാനം പൂർത്തിയായി. ഇതിലാണ് താമസക്കാർ ഉള്ളത്. മറ്റൊരു ഫ്ളാറ്റ് സമുച്ചയം അറുപത് ശതമാനം പൂർത്തിയായി. മറ്റു ടവറുകൾ എല്ലാം അസ്ഥികൂടമായി നിലനിൽക്കുകയാണ്. ഒരു ടവർ പൂർണ്ണമായും പൂർത്തിയായി എന്ന് പറഞ്ഞിട്ടാണ് താമസക്കാർക്ക് നൽകിയത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പിന്നീട് വരും എന്നാണ് പറഞ്ഞത്.. ഇപ്പോഴും പറയുന്നത് ഞങ്ങൾ എല്ലാം ഏർപ്പെടുത്തും എന്ന് മാത്രമാണ്- റെബി തോമസ് പറയുന്നു.. മെയിന്റൻസിനു 65000 രൂപ ജെയിൻ ഗ്രൂപ്പിന് ഫ്ളാറ്റ് ഉടമകൾ ആദ്യമേ നൽകിയതാണ്.. രണ്ടു വർഷ മെയിന്റൻസിനു വേണ്ടിയാണ് ഈ തുക നൽകിയത്.. പക്ഷെ മെയിന്റൻസ് ഒന്നും നടന്നിട്ടുമില്ല.

ഇപ്പോൾ ജെയിൻ ഗ്രൂപ്പ് പറയുന്നത് മൂന്നു ബെഡ് റൂം ഫ്ളാറ്റ് ഉടമകൾ 3500 രൂപവെച്ച് നല്കണമെന്നാണ്. രണ്ടു ബെഡ് റൂം ഫ്ളാറ്റ് ഉള്ളവർ 2500 രൂപ വെച്ചും നൽകണം. ഇത് കൂടാതെ ലിഫ്റ്റിന്റെ എഎംസിയും നൽകണം. ഇതെല്ലാം കൂടി വലിയ തുകയാണ് ഓരോ ഫ്‌ളാറ്റ് ഉടമയും നൽകേണ്ടി വരുന്നത്. ഇതിൽ പ്രശ്‌നം വന്നപ്പോഴാണ് കഴിഞ്ഞ ദിവസം ഫ്ളാറ്റ് സമുച്ചയത്തിലെ ലിഫ്റ്റുകൾ പ്രവർത്തനരഹിതമാക്കി ജെയിൻ ഗ്രൂപ്പ് പകപോക്കിയത്. ഫ്ളാറ്റ് സമുച്ചയത്തിലെ ഉടമകൾക്ക് പരസ്പരം അറിയില്ല. അതുകൊണ്ട് തന്നെ ഓരോ ഉടമയോടും വിവിധ തീയതികളാണ് നിർമ്മാണം പൂർത്തിയാക്കുന്ന കാര്യത്തിൽ ജെയിൻ ഗ്രൂപ്പ് നൽകിയിരിക്കുന്നത്. ഇപ്പോൾ പണി പൂർത്തിയായ ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ ജെയിൻ തട്ടിപ്പ് നടത്തി തുടങ്ങിയപ്പോഴാണ് ഫ്‌ളാറ്റ് ഉടമകൾ പരസ്പരം ബന്ധപ്പെടുന്നതും ജെയിനിന്റെ കബളിപ്പിക്കൽ രീതികൾ മനസിലാക്കുന്നതും. ഇപ്പോൾ മെയിന്റനൻസ് ഫീസിന്റെ പ്രശ്‌നത്തിൽ വൈദ്യുതിയും ജലവിതരണവും നിർത്തുമെന്നാണ് ഇപ്പോഴുള്ള ഭീഷണി.

രണ്ടായിരത്തിയെട്ടിലാണ് അരക്കോടിയോളം രൂപ നൽകി നൂറിലേറപ്പേർ ഫ്ളാറ്റ് വാങ്ങിയത്. പത്തുവർഷം കഴിഞ്ഞിട്ടും പണം നൽകിയവർക്ക് ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കി കൈമാറിയില്ല. ഹൗസിങ് ലോണിന്റെ തിരിച്ചടവ് തുകയും, താമസിക്കുന്ന വീടിന്റെ വാടകയും താങ്ങാനാകാതെ വന്നതോടെയാണ് ഇവരുടെ ഫ്ളാറ്റ് നിർമ്മാണം പൂർത്തിയായിരിക്കുന്ന എന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇതുവരെ പൂർത്തിയാക്കപ്പെടാത്ത ഫ്ളാറ്റിലേക്ക് താമസം മാറുന്നത്. ഇപ്പോഴും പണി പൂർത്തിയാക്കി നൽകിയാൽ മെയിന്റനൻസ് ചാർജ് നൽകാൻ ഫ്ളാറ്റ് ഉടമകൾ തയ്യാറാണ്. എന്നാൽ അതിന് കമ്പനി തയ്യാറല്ല. ഇതിന് പകരമാണ് പീഡനം തുടങ്ങിയത്. പത്തൊൻപത് നിലയുള്ള ഫ്ളാറ്റിലെ ലിഫ്റ്റുകൾ ഓഫ് ചെയ്തതോടെ വിദ്യാർത്ഥികളും പ്രായമായവരും വലഞ്ഞു. ഫ്ളാറ്റ് ഔദ്യോഗികമായി കൈമാറിയിട്ടില്ലാത്തതിനാൽ ആ വിലാസത്തിൽ ആധാർ കാർഡ് പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഫ്ളാറ്റ് നിർമ്മാണത്തിലെ ചതി ചൂണ്ടിക്കാട്ടി നിയമനടപടികൾ സ്വീകരിക്കാനാണ് ഇപ്പോൾ ഫ്ളാറ്റ് ഉടമകൾ ഒരുങ്ങുന്നത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP