Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചില വൈദികരും സന്യസ്തരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകൾ; പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം ഇനിയങ്ങോട്ട് കാനോനിക നിയമം പാലിച്ച് മാത്രം മതി; പ്രതികരണങ്ങൾ അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചു; ചാനൽ ചർച്ചയ്ക്കും അഭിമുഖവും അനുമതിയില്ലാതെ വേണ്ട: 'വഴിതെറ്റുന്ന' വൈദികർക്കും കന്യാസ്ത്രീകൾക്കും കടിഞ്ഞാണിടാൻ കർശന മാർഗരേഖയുമായി മാർ ആലഞ്ചേരിയും സഭാ സിനഡും

ചില വൈദികരും സന്യസ്തരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകൾ; പ്രതിഷേധങ്ങളും സമരങ്ങളുമെല്ലാം ഇനിയങ്ങോട്ട് കാനോനിക നിയമം പാലിച്ച് മാത്രം മതി; പ്രതികരണങ്ങൾ അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചു; ചാനൽ ചർച്ചയ്ക്കും അഭിമുഖവും അനുമതിയില്ലാതെ വേണ്ട: 'വഴിതെറ്റുന്ന' വൈദികർക്കും കന്യാസ്ത്രീകൾക്കും കടിഞ്ഞാണിടാൻ കർശന മാർഗരേഖയുമായി മാർ ആലഞ്ചേരിയും സഭാ സിനഡും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കത്തോലിക്ക സഭയിലെ വൈദികർക്കും സന്യസ്തർക്കും ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്കും പ്രതികരണങ്ങൾക്കും മാർഗരേഖയുമായി കർദ്ദിനാൾ മാർ ആലഞ്ചേരിയും സഭാ സിനഡും. സഭയിലെ വൈദികർക്കും സന്യസ്തർക്കും മാർഗരേഖ കൊണ്ടുവരുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി അച്ചടക്കം ലംഘിച്ചാൽ ശിക്ഷാ നടപടി ഉണ്ടാകുമെന്നത് ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങളുമായി മാർഗരേഖ തയ്യാറാക്കി. സമരങ്ങളിൽ പങ്കെടുക്കുന്നുവർ കാനോനിക നിയമം പാലിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയെടുക്കുമെന്നും സിനഡ് വ്യക്തമാക്കുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്നതുൾപ്പെടെ ആണ് പുതിയ മാർഗരേഖ.

സമീപകാലത്ത് സഭയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും മറ്റ് ലൈംഗിക-പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ടുമെല്ലാം സഭയ്ക്ക് കളങ്കമുണ്ടാക്കുന്ന നിരവധി സംഭവങ്ങളും പ്രതികരണങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് സഭ നീങ്ങുന്നതെന്നാണ് സൂചന. അടുത്തിടെ വൈദികരും സന്യസ്തരും ഉൾപ്പെട്ട പരസ്യ പ്രതികരണങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തുവന്നതുമെല്ലാം അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചതായാണ് സിനഡ് വിലയിരുത്തിയത്. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായി. ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സഭയിൽ സന്യസ്തസമൂഹത്തിൽ അച്ചടക്കം പുനഃസ്ഥാപിക്കുന്നതിന് കർശന നടപടിയെടുക്കാനാണ് തീരുമാനം.

ഇതിനായാണ് വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കുന്നത്. മേലിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുന്നവർക്ക് ആദ്യം കാരണംകാണിക്കൽ നോട്ടീസ് നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തക്ക അച്ചടക്ക നടപടികൾ നിയമപരമായി തന്നെ സ്വീകരിക്കാനും സിനഡ് ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാർക്കും സന്യാസ സമൂഹ അധികാരികൾക്കും നിർദ്ദേശം നൽകുന്നു.

അച്ചടക്ക നടപടികളെ സഭാ വിരുദ്ധ ഗ്രൂപ്പുകളേയും മാധ്യമങ്ങളേയും ഉപയോഗിച്ച് അവരുടെ പിന്തുണയോടെ പതിരോധിക്കാനുള്ള പ്രവണത സമീപകാലത്ത് കാണാനായി. ഇത് അംഗീകരിക്കാനാവില്ലെന്ന് സിനഡ് വിലയിരുത്തുന്നു. സഭയേയും സഭാധ്യക്ഷന്മാരേയുമെല്ലാം അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജവാർത്തകൾ ചമയ്ക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും സിനഡ് തീരുമാനിച്ചിട്ടുണ്ട്.

സഭ തീരുമാനിക്കുന്ന ഔദ്യോഗിക വക്താക്കളോ മീഡിയാ കമ്മിഷനോ വഴിയല്ലാതെ വരുന്ന വാർത്തകൾ സഭയുടെ ഔദ്യോഗിക നിലപാടായി തെറ്റിദ്ധരിക്കരുതെന്നും സിനഡ് അഭ്യർത്ഥിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും വൈദികരും സന്യസ്തരും രൂപതാധ്യക്ഷന്റെ അനുമതിയോടെ മാത്രമേ പങ്കെടുക്കാവൂ. സഭയെപ്പറ്റി അഭിപ്രായം പറയാൻ സഭ ചുമതലപ്പെടുത്തിയവർക്ക് മാത്രമേ അവകാശമുണ്ടാകൂ. ഇത്തരത്തിൽ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതിന് ഒരു മീഡിയാ കമ്മിഷനും രൂപീകരിച്ചു.

സമരങ്ങൾക്കും കേസുകൾക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും മറ്റും ഇതുസംബന്ധിച്ച കാനോനിക നിയമങ്ങൾ പാലിക്കണമെന്ന് സിനഡ് നിർദ്ദേശിക്കുന്നു. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ ഗുരുതര അച്ചടക്ക ലംഘനമായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

അടുത്തകാലത്ത് സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് എതിരെ ഉയർന്നുവന്ന ഭൂമി വിവാദവും സഭയുടെ കീഴിയിലെ വിവിധ സ്ഥാപനങ്ങൾക്കെതിരെ ഉണ്ടായ ആക്ഷേപങ്ങളുമെല്ലാമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വൈദികർ തന്നെ ചേരിതിരഞ്ഞ് പ്രതികരിക്കുന്ന സാഹചര്യവുമുണ്ടായി. കർദ്ദിനാളിനെ തന്നെ കുറ്റപ്പെടുത്തി വലിയ നീക്കങ്ങളും ചേരിതിരിഞ്ഞ് നടന്നു. കർദ്ദിനാളിനെതിരെ വൈദികരുടെ ഒരു നിരതന്നെ എതിർപ്പുമായി പരസ്യമായി രംഗത്തെത്തി.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ ഉയർന്ന ലൈംഗികാരോപണ വിഷയത്തിൽ സിസ്റ്റർ ലൂസി കളപ്പുരയും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ കുറച്ചുകാലമായി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ അനുദിനം മാധ്യമ ചർച്ചയാവുകയും മാധ്യമ വിചാരണവരെ ഉണ്ടാകുകയും ചെയ്തരുന്നു. നിരവധി വൈദികരും സന്യസ്തരും ഇത്തരം വിഷയങ്ങളിൽ എതിർത്തും അനുകൂലിച്ചും ചേരിതിരിഞ്ഞ് പരസ്യ പ്രതികരണങ്ങളുമായി എത്തി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സിനഡ് ഇത്തരം കാര്യങ്ങളിൽ കർശന നിലപാടെടുക്കാൻ തയ്യാറാകുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ പ്രശ്‌നങ്ങളെ പറ്റി പഠിക്കാൻ റോമിൽ നിന്ന് അപ്പോസ്തലിക് കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കമ്മിഷൻ നൽകിയ റിപ്പോർട്ടുകൾക്കും നടപടി നിർദ്ദേശങ്ങൾക്കും സിനഡ് പൂർണ പിന്തുണയും നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയുമെന്നും സിനഡ് വിലയിരുത്തുന്നു. അതേസമയം, അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങൾ എടുത്തു പറഞ്ഞില്ലെങ്കിലും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത്തരമൊരു മാർഗരേഖ സന്യസ്തർക്കും വൈദികർക്കുമായി പുറത്തിറക്കുന്നതെന്ന് വ്യക്തമാണ്.

മേലിൽ കാനോനിക നിയമപ്രകാരമല്ലാതെ ഏതെങ്കിലും സമരത്തിനോ പ്രതിഷേധത്തിനോ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് സിനഡ് നൽകുന്നത്.

ആലഞ്ചേരിയുടെ സർക്കുലർ ചുവടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP