Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങി ജയിലിലായ 'കർമ്മഭടന്മാരെ' ജാമ്യത്തിലിറക്കാൻ 'ശതം സമർപ്പയാമി'; മര്യാദയ്ക്ക് കാര്യംപറഞ്ഞ് നൂറുരൂപ പിരിവ് ചോദിച്ചാൽ പോരേയെന്ന് സോഷ്യൽ മീഡിയ; കെ പി ശശികലയുടെ 'ധനാഭ്യർത്ഥന'യ്ക്ക് ട്രോളന്മാരുടെ പൊങ്കാല

ശബരിമല വിഷയത്തിൽ സമരത്തിനിറങ്ങി ജയിലിലായ 'കർമ്മഭടന്മാരെ' ജാമ്യത്തിലിറക്കാൻ 'ശതം സമർപ്പയാമി'; മര്യാദയ്ക്ക് കാര്യംപറഞ്ഞ് നൂറുരൂപ പിരിവ് ചോദിച്ചാൽ പോരേയെന്ന് സോഷ്യൽ മീഡിയ; കെ പി ശശികലയുടെ 'ധനാഭ്യർത്ഥന'യ്ക്ക് ട്രോളന്മാരുടെ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനം തടയാനായി സമര രംഗത്തിറങ്ങിയ കർമ്മസേനാംഗങ്ങളിൽ പലരും സമരകാലം തീർന്നിട്ടും ഇപ്പോഴും ജയിലിലാണ്. സംഘർഷത്തിന്റെ ഭാഗമായി വന്ന നാശ നഷ്ടങ്ങൾക്കും മറ്റും വൻ തുകകൾ കെട്ടിവച്ചാലേ പലർക്കും ജാമ്യം കിട്ടൂ. ഈ സാഹചര്യത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല സോഷ്യൽ മീഡിയയിലൂടെ ഒരു അഭ്യർത്ഥന നടത്തി. ശബരിമല കർമ്മസമിതിക്ക് വേണ്ടിയായിരുന്നു അഭ്യർത്ഥന.

കർമ്മസമിതി ഭടന്മാരെ സഹായിക്കാനായി നൂറുരൂപവീതം സഹായം അഭ്യർത്ഥിച്ചുകൊണ്ട് 'ശതം സമർപ്പയാമി' എന്ന പേരിലാണ് അഭ്യർത്ഥന എത്തിയത്. എന്നാൽ ശബരിമല കർമ്മസമിതി വർക്കിങ് ചെയർപേഴ്‌സൺ കൂടിയായ ശശികലയുടെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ ട്രോളർമാർ ആഘോഷിക്കുകയാണ് ഇപ്പോൾ. മര്യാദയ്ക്ക് ഒരു നൂറുരൂപ അയക്കാൻ മലയാളത്തിൽ ചോദിച്ചാൽ പോരായിരുന്നോ എന്നും പാവം നാട്ടുകാർക്ക് മനസ്സിലാവാത്ത തരത്തിൽ 'ശതം സമർപ്പയാമി' എന്നൊക്കെ പറയുന്നത് എന്തിനെന്നുമുള്ള തരത്തിലാണ് വിമർശനങ്ങൾ.

സംഘർഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളിൽ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളിൽ ശിക്ഷിക്കപെടുകയാണ്,അതിൽ പലരും ഇന്നും തടവറകളിൽ ആണ്. ഇവരെ ജയിലിൽ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തിൽ പങ്കാളികളാകണം.. എന്നിങ്ങനെ പോകുന്നു ശശികലയുടെ വീഡിയോ അപേക്ഷ... 'ശതം സമർപ്പയാമി' എന്ന് അത്ര പെട്ടെന്ന് ആർക്കും മനസ്സിലാവാത്ത പേരിട്ട് സംഭാവന പിരിക്കുന്നു എന്ന് പറഞ്ഞ് ട്രോളുകൾ ട്രോൾ പേജുകളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.

ശതം സമർപ്പയാമി... ഹൈന്ദവ സമൂഹത്തോട് ശബരിമല കർമ്മസമിതി വർക്കിങ് ചെയർ പേഴ്‌സൻ ( കേരളം) ശ്രീമതി ശശികല ടീച്ചറിന്റെ അഭ്യർത്ഥന...ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു...നിങ്ങളുടെ പങ്കിന്റെ സ്‌ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കു.. എന്ന കുറിപ്പോടെയാണ് ബാങ്ക് അക്കൗണ്ട് നമ്പരും കോഡുമെല്ലാം ചേർത്ത് ഫേസ്‌ബുക്ക് കുറിപ്പ് വീഡിയോയ്‌ക്കൊപ്പം നൽകിയിട്ടുള്ളത്.

കർമ്മസമിതിയുടെ ഫേസ്‌ബുക്ക് പോസ്റ്റും ട്രോളുകളും ചുവടെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP