Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലക്കൽ നിന്നും പമ്പയ്ക്ക് പോയ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ചാലക്കയത്തിന് സമീപം ഇന്ന് പുലർച്ചെ അപകടത്തിൽ പെട്ടു; പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു; പുലിയിറങ്ങുമെന്ന ഭീതിയിൽ ബസ് ക്രെയിൻ ഉപയോഗിച്ചു നീക്കുന്നത് നേരം വെളുത്ത ശേഷം മാത്രം; കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് അപകടത്തിൽ പെടുന്നത് ആദ്യം

നിലക്കൽ നിന്നും പമ്പയ്ക്ക് പോയ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ചാലക്കയത്തിന് സമീപം ഇന്ന് പുലർച്ചെ അപകടത്തിൽ പെട്ടു; പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു; പുലിയിറങ്ങുമെന്ന ഭീതിയിൽ ബസ് ക്രെയിൻ ഉപയോഗിച്ചു നീക്കുന്നത് നേരം വെളുത്ത ശേഷം മാത്രം; കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് അപകടത്തിൽ പെടുന്നത് ആദ്യം

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: നിലയ്ക്കൽ നിന്നും പമ്പയിലേക്ക് പോയ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് അപകടത്തിൽ പെട്ടു. ചാലക്കയത്തിന് സമീപം ഇന്ന് പുലർച്ചെയാണ് ബസ് അപകടത്തിൽ പെട്ടത്. TL 20 നമ്പറിലുടെ ഇലക്ട്രിക് ബസാണ് അപകടത്തിൽ പെട്ടത്. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് പോകുന്ന വഴി രണ്ടാം വളവിൽ വെച്ച് ബസ് റോഡിലേ ഒരുവശത്തേക്ക് ചരിയുകയായിരുന്നു. പുലർച്ചെ 1.30തോടെയാണ് അപകടം ഉണ്ടായത്.

ഈ സമയം ബസിലുണ്ടായിരുന്ന ഭക്തർക്ക് നേരിയ തോതിൽ പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെ പമ്പ ആശുപത്രിയിലും ചിലരെ നിലയ്ക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നടത്തി. അതേസമയം അപകടം നടന്ന ഉടപെ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്താനും വൈകി. പുലിയിറങ്ങുന്ന സ്ഥലമായതിനാൽ രാവിലെ മാത്രമേ ബസ് ക്രയിൻ ഉപയോഗിച്ച് നിവർത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. അപകട സമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പമ്പയിൽ നിന്ന് 6 കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ സ്ഥലം.

പമ്പയിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ് അപടകത്തിൽ പെടുന്നത് ഇതാദ്യമായാണ്. നിലക്കൽ-പമ്പ റൂട്ടിലാണ് 10 ഇലക്ട്രിക് ബസുകളാണ് സർവീസ് നടത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനണ് നിലവിൽ കേരളം. എസി ലോ ഫ്‌ളോർ ബസുകളുടെ അതേ നിരക്കാകും ഈടാക്കുക. നിലയ്ക്കലിൽ ബസുകൾ ചാർജ് ചെയ്യാൻ ചാർജിങ് സ്റ്റേഷനുകളും തയാറാക്കിയിരുന്നു. ഒരേസമയം അഞ്ച് ബസുകൾ ചാർജ് ചെയ്യാം. മണ്ഡലകാലം കഴിഞ്ഞാൽ തിരുവനന്തപുരം- എറണാകുളം- കോഴിക്കോട് റൂട്ടുകളിലാകും സർവീസ് നടത്തുക.

ഡീസൽ എ സി ബസുകൾക്ക് ഒരു കിലോമീറ്ററിന് 31 രൂപ ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് ചെലവ് വെറും നാല് രൂപ മാത്രം. 33 സീറ്റുകളാണ് ബസിലുള്ളത്. ഒറ്റ ചാർജിങ്ങിൽ 300 കിലോമീറ്റർ ഓടും. അന്തരീക്ഷ ശബ്ദ മലിനീകരണവുമില്ല. പത്ത് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയിൽ നിന്നും കെഎസ്ആർടിസി ബസുകൾ സ്വന്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP