Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർത്താത്ത മഞ്ഞ് വീഴ്ചയിലും കൊടും തണുപ്പിലും വിറങ്ങലിച്ച് സ്‌കോട്ട്ലൻഡ്; മാഞ്ചസ്റ്റർ അടക്കം പ്രമുഖ നഗരങ്ങളിൽ ഇന്നലെ രാത്രി മഞ്ഞ് മഴ; തണുത്ത് മരവിച്ച് ബ്രിട്ടൻ

നിർത്താത്ത മഞ്ഞ് വീഴ്ചയിലും കൊടും തണുപ്പിലും വിറങ്ങലിച്ച് സ്‌കോട്ട്ലൻഡ്; മാഞ്ചസ്റ്റർ അടക്കം പ്രമുഖ നഗരങ്ങളിൽ ഇന്നലെ രാത്രി മഞ്ഞ് മഴ; തണുത്ത് മരവിച്ച് ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്നലെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് ഇഞ്ചോളം മഞ്ഞ് പെയ്തിറങ്ങുമെന്ന മുന്നറിയിപ്പുണ്ടാവുകയും അത് മിക്കയിടങ്ങളിലും യാഥാർത്ഥ്യമാവുകയും ചെയ്തിരുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്. ആർട്ടിക്കിൽ നിന്നുമുള്ള തണുത്ത വായുപ്രവാഹം യുകെയിലാകമാനം പ്രതികൂലമായ കാലാവസ്ഥയാണ് തീർത്തുകൊണ്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്‌കോട്ട്ലൻഡിനെയാണ്. ഈ അവസരത്തിൽ നിർത്താത്ത മഞ്ഞ് വീഴ്ചയിലും കൊടും തണുപ്പിലും വിറങ്ങലിച്ച് സ്‌കോട്ട്ലൻഡ് നിലകൊള്ളുകയാണ്. മാഞ്ചസ്റ്റർ അടക്കം പ്രമുഖ നഗരങ്ങളിൽ ഇന്നലെ രാത്രി മഞ്ഞ് മഴ പെയ്യുകയും ചെയ്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ തണുത്ത് മരവിച്ചിരിക്കുകയാണ് രാജ്യത്തിന്റെ മിക്കഭാഗങ്ങളുമെന്ന് റിപ്പോർട്ടുണ്ട്. 

ഇന്നലെ രാവിലെയായിരുന്നു ഈ വർഷത്തിലെ ഏറ്റവും തണുപ്പുള്ള പ്രഭാതമായി രേഖപ്പെടുത്തിയത്. ഈ അവസരത്തിൽ വിവിധ ഇടങ്ങളിൽ രാവിലെ 6.10ന് താലനില മൈനസ് 11 ഡിഗ്രി വരെ താഴ്ന്നിരുന്നു. 24 മണിക്കൂറിനിടയിൽ ഉയർന്ന പ്രദേശങ്ങളിലും ഗ്രാംപിയൻസിലും നാല് സെന്റീമീറ്റർ വരെ മഞ്ഞ് പെയ്തിറങ്ങുമെന്ന് ഫോർകാസ്റ്റർമാർ പ്രവചിച്ചിരുന്നു. ഇത്തരത്തിൽ കടുത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന സാഹചര്യത്തിൽ അതിനെ നേരിടുന്നതിനായി കൗൺസിലുകൾ 1.4 മില്യൺ ടണോളം ഉപ്പാണ് കരുതി വച്ചിരിക്കുന്നത്.

ആർട്ടിക്കിൽ നിന്നുമുള്ള കടുത്ത വായു പ്രവാഹത്തെ തുടർന്ന് ഈ വീക്കെൻഡിൽ രാജ്യത്ത് ശൈത്യമേറുമെന്നാണ് പ്രവചനം. ഈ അവസരത്തിൽ ഇന്നലെ വൈകുന്നേരം മഴ, മഞ്ഞ്, തുടങ്ങിയവ രാജ്യത്തുടനീളം കിഴക്കോട്ട് നീങ്ങുന്ന അവസ്ഥയുണ്ടാകുമെന്നാണ് ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകിയിരുന്നത്. ഇതിനെ തുടർന്ന് നോർത്ത് ഓഫ് ഇംഗ്ലണ്ട്, യോർക്ക്ഷെയർ, മിഡ്ലാൻഡ്സ് , സ്‌കോട്ട്ലൻഡിൽ തുടങ്ങിയിടങ്ങളിൽ കാലാവസ്ഥ കടുത്ത രീതിയിൽ പ്രതികൂലമായിത്തീർന്നത്. 2019ലെ ഇതുവരെയുണ്ടായ ഏറ്റവും തണുപ്പാർന്ന രാത്രിയാണ് ഇന്നലെ ബ്രിട്ടൻ അഭിമുഖീകരിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്നലെ രാത്രി മൈനസ് 10.8 ഡിഗ്രി വരെ താലനില രാജ്യത്തെ വിവിധ ഇടങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.

ഇന്നത്തേക്കാൾ തണുപ്പായിരിക്കും നാളെ രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് താപനില സൗത്ത് ഈസ്റ്റിലും സ്‌കോട്ട്ലൻഡിലും മൈനസ് രണ്ട് ഡിഗ്രിയായി ഇടിഞ്ഞ് താഴുകയും ചെയ്യും. ലിവർപൂൾ , വെയിൽസ്, സ്‌കോട്ട്ലൻഡ് എന്നിവിടങ്ങളിലാണ് ഇന്നലെ കടുത്ത രീതിയിൽ മഞ്ഞ് പെയ്തിറങ്ങിയിരിക്കുന്നത്. ഇതിനെ തുടർന്ന് കടുത്ത രീതിയിലാണ് യാത്രാ തടസം രാജ്യമാകമാനം അനുഭവപ്പെട്ടത്. നിരവധി പേർ വീക്കെൻഡിനോട് അനുബന്ധിച്ച് വീടുകളിലേക്ക് പോകുന്ന അവസരത്തിലുണ്ടായ യാത്രാ തടസങ്ങൾ നിരവധി പേരെയാണ് ബാധിച്ചിരിക്കുന്നത്. മഞ്ഞ് നീക്കാൻ പരമ്പരാഗത മാർഗങ്ങൾക്ക് പുറമെ ഹൈടെക് ഗ്രിറ്റേർസ് വരെ അധികൃതർ സജ്ജമാക്കി വച്ചിട്ടുണ്ട്.

ഇത്തരത്തിൽ കടുത്ത രീതിയിൽ മഞ്ഞ് വീഴ്ച തുടരുന്നതിനാൽ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് എൻഎച്ച്എസ് മുന്നറിയിപ്പേകുന്നത്. പുറത്തിറങ്ങുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ സന്ദർഭത്തിൽ പ്രായമായവരും കുട്ടികളും ഗർഭിണികളും നേരത്തെ തന്നെ രോഗമുള്ളവരും കൂടുതൽ കരുതൽ എടുത്തില്ലെങ്കിൽ അപകടസാധ്യതയേറെയാണെന്നും മുന്നറിയിപ്പുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP