Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.എ.എസ്: എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണം: സംവരണ സംരക്ഷണ സംഗമം

കെ.എ.എസ്: എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണം: സംവരണ സംരക്ഷണ സംഗമം

മലപ്പുറം : കേരളത്തിൽ പുതുതായി രൂപീകരിക്കപ്പെടുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസി (കെ.എ.എസ്)ന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന് സംവരണ സംരക്ഷണ സംഗമം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല കമ്മറ്റി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമത്തിലാണ് വിവിധ രാഷ്ട്രീയ-സാമൂഹിക-സമുദായിക സംഘടനാ നേതാക്കൾ ഒന്നിച്ച് പ്രക്ഷോഭ ബാനർ ഉയർത്തി സാമൂഹ്യ നീതി അട്ടിമറിക്കാനുള്ള ഇടത് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ചത്.

ചരിത്രത്തിൽ നിവർത്തന പ്രക്ഷോഭം, ഈഴവ മെമോറിയൽ, മലയാളി മെമോറിയൽ പോലുള്ള നിരന്തരമായ സമര പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തിട്ടുള്ള അവകാശങ്ങളും അധികാര പങ്കാളിത്തവും ഇവിടുത്തെ മുന്നാക്ക - സവർണ്ണ സമുദായ സംഘടനകളുടെ താല്പര്യങ്ങൾക്ക് മുമ്പിൽ വഴങ്ങിക്കൊടുത്തു കൊണ്ട് സർക്കാർ അട്ടിമറിക്കുകയാണ്. കെ.എ.എസിൽ മൂന്നിൽ രണ്ട് സ്ട്രീമുകളിലും സംവരണം വേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് വഴി പിന്നാക്ക സമുദായങ്ങൾക്ക് അവകാശപ്പെട്ട 50 ശതമാനം സംവരണത്തെ 16.5 ശതമാനത്തിലേക്ക് ചുരുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇടത് സർക്കാർ സവർണ ലോബികളുമായി ചേർന്ന് നടത്തുന്നത്.
കേരളത്തിലെ പിന്നാക്ക - ന്യൂനപക്ഷ - ദലിത് - ആദിവാസി ജനസമൂഹങ്ങളെ അധികാര പങ്കാളിത്തത്തിൽ നിന്ന് അകറ്റി നിറുത്തുവാനുള്ള ഈ തീരുമാനം തികച്ചും ഭരണഘടനാ വിരുദ്ധവും പിന്നാക്ക സമുദായങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇടത് പക്ഷത്തിന്റെ ഇത്തരം സാമുദായിക സംവരണ വിരുദ്ധ നിലപാട് തിരുത്തിയേ മതിയാകൂ.
പിണറായി സർക്കാറിന്റെ സംവരണ വിരുദ്ധതയ്‌ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ സമരങ്ങളുമായി തെരുവിൽ ഇറങ്ങുമെന്നും സാമൂഹ്യനീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ നിന്ന് മാറിനിൽക്കുവാൻ ചരിത്രബോധമുള്ള വിദ്യാർത്ഥി-യുവജനങ്ങൾക്ക് സാധ്യമെല്ലെന്നും ഉദ്ഘാടനം നിർവ്വഹിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീപ് നെന്മാറ പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് മുനീബ് കാരക്കുന്ന് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റിയാസ് പുൽപ്പറ്റ (എം.എസ്.എഫ്), പ്രഭാകരൻ (വിശ്വകർമ മഹാസഭ), ഉസ്മാൻ കാച്ചടി (ഐ.എസ്.എഫ്), ഷമീമ സക്കീർ (ജി.ഐ.ഒ), സമീർ കാളികാവ് (സോളിഡാരിറ്റി), മുനവ്വർ കോട്ടക്കൽ (എം.എസ്.എം), വാഹിദ് ചുള്ളിപ്പാറ (എസ്‌ഐ.ഒ) എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല ജനറൽ സെക്രട്ടറി ഹബീബ റസാഖ് സ്വാഗതവും സബീൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP