Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുഷാർ മത്സരിച്ചില്ലെങ്കിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിൽ ബിജെപി നേരിട്ടു മത്സരിക്കും; കുമ്മനം വരില്ലെന്ന് ഉറപ്പായതോടെ കെ സുരേന്ദ്രനെ നിർത്താൻ സമ്മർദ്ദം ശക്തം; പത്തനംതിട്ടയിലും തൃശ്ശൂരും കണ്ണന്താനത്തിന്റെ പേരും സജീവം; എന്തുവില കൊടുത്തും തിരുവനന്തപുരത്തെ വിജയം ഉറപ്പിക്കാൻ കൂടിയാലോചനകളുമായി ബിജെപി നേതാക്കൾ

തുഷാർ മത്സരിച്ചില്ലെങ്കിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിൽ ബിജെപി നേരിട്ടു മത്സരിക്കും; കുമ്മനം വരില്ലെന്ന് ഉറപ്പായതോടെ കെ സുരേന്ദ്രനെ നിർത്താൻ സമ്മർദ്ദം ശക്തം; പത്തനംതിട്ടയിലും തൃശ്ശൂരും കണ്ണന്താനത്തിന്റെ പേരും സജീവം; എന്തുവില കൊടുത്തും തിരുവനന്തപുരത്തെ വിജയം ഉറപ്പിക്കാൻ കൂടിയാലോചനകളുമായി ബിജെപി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സജീവ ഒരുക്കങ്ങളിലേക്ക് മുന്നണികൾ കടന്നുകഴിഞ്ഞു. എൽഡിഎഫും യുഡിഎഫും ബിജെപിയും സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നുണ്ട്. എൻഡിഎ സീറ്റു വിഭജനം അടക്കമുള്ള വിഷയങ്ങളിലേക്കാണ് കടന്നിരിക്കുന്നത്. എട്ടു സീറ്റുകൾ വേണമെന്നാണ് ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നത്. അഞ്ചോ, ആറോ സീറ്റുകൾ നൽകിയേക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിനിടെ ബിജെപിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. എന്തുവിലകൊടുത്തും തിരുവനന്തപുരം മണ്ഡലത്തി വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി മികച്ച സ്ഥാനാർത്ഥിയെ തേടുകയാണ്.

കുമ്മനം രാജശേഖരനാണ് മണ്ഡലത്തിൽ ബിജെപിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി. എന്നാൽ, അദ്ദേഹം ഗവർണറായി സാഹചര്യത്തിൽ മത്സരിക്കാൻ എത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഈ സാഹചര്യത്തിൽ കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അടക്കം സജീവമായിട്ടുണ്ട്. പ്രമുഖർ തന്നെ മത്സരരംഗത്ത് ഇറങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും മത്സരിക്കാൻ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഏത് മണ്ഡലത്തിൽ കണ്ണന്താനത്തെ മത്സരിപ്പിക്കണം എന്ന ചോദ്യമാണ്് നേതൃത്വത്തിന് മുന്നിൽ ഉള്ളത്.

കണ്ണന്താനത്തിനെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കാനുള്ള സാധ്യത തേടുകയാണ് പാർട്ടി ചെയ്യുന്നത്. പത്തനംതിട്ടയിലാണു അദ്ദേഹത്തിന്റെ പേര് ആദ്യം ഉയർന്നതെങ്കിലും യുഡിഎഫിന്റെ സിറ്റിങ് എംപി തന്നെ അവിടെ മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ രാഷ്ട്രീയ സാമുദായിക സാഹചര്യം അനുകൂലമാകില്ലെന്നാണു കണക്കുകൂട്ടൽ. ക്രിസ്ത്യൻ സഭാകേന്ദ്രങ്ങളിൽ നിന്നുള്ള സൂചനയും അത്തരത്തിലാണെന്നറിയുന്നു. തുടർന്നാണു തൃശൂർ സീറ്റിനെക്കുറിച്ചു ബിജെപിയിൽ അനൗദ്യോഗിക ചർച്ച ഉയർന്നത്.

ബിജെപി കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളിൽ ഒന്നായ തൃശൂർ കണ്ണന്താനത്തിനു സുരക്ഷിതവും യോജിച്ചതുമെന്നാണു വിലയിരുത്തൽ. മണ്ഡലത്തിലെ നിലവിലുള്ള രാഷ്ട്രീയാന്തരീക്ഷം അനുകൂലമെന്നാണു കണക്കൂകൂട്ടൽ. ബിഡിജെഎസ് ആവശ്യപ്പെട്ട എട്ടു സീറ്റുകളിൽ തൃശൂർ ഉണ്ടെങ്കിലും കണ്ണന്താനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകുമെന്നാണു പ്രതീക്ഷ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തൃശൂരിൽ നിർത്താനാണു ബിജെപി കേന്ദ്രനേതൃത്വം നേരത്തേ മുതൽ പരിഗണിക്കുന്നതെങ്കിലും കണ്ണന്താനം ഉറപ്പിച്ചാൽ സുരേന്ദ്രനു മറ്റൊരു മികച്ച മണ്ഡലം നൽകാനാണു തീരുമാനമെന്നും അറിയുന്നു.

ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ തൃശൂരിൽ മത്സരിക്കുമെന്നു നേരത്തേ മുതൽ പ്രചരിപ്പിച്ചിരുന്നു. ബിജെപി നേരിട്ട് 11 സീറ്റുകളിലും ബാക്കി ഘടകകക്ഷികൾക്കും എന്ന ചർച്ചയും എൻഡിഎയിൽ ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസർകോട്, പാലക്കാട് എന്നീ മണ്ഡലങ്ങൾക്കു പ്രത്യേക പരിഗണന എന്നാണു ബിജെപി തീരുമാനം. ശബരിമല വിവാദം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ശബരിമല വിവാദം കത്തി നിൽക്കുന്ന കേരളത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി അക്കൗണ്ട് തുറക്കും എന്നാണ് ഇന്ത്യ ടിവിയുടെ സർവ്വേ ഫലം. ഒരു സീറ്റാണ് എൻഡിഎ സ്വന്തമാക്കുക എന്നാണ് സർവേ വ്യക്തമാക്കിയത്. ഈ സാഹചര്യം മുതലെടുക്കാനാണ് ബിജെപിയുടെ പരിശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി വലിയ പ്രചരണം കേരളത്തിൽ നടത്താനും ബിജെപി ഒരുങ്ങുന്നുണ്ട്. എൻ.എസ്.എസ് ബിജെപിയുമായി അടുത്തത് അടക്കം ശുഭസൂചനയാണ്. അതുകൊണ്ട് മികച്ച സ്ഥാനാർത്ഥികളെ തന്നെ നിർത്താനാണ് ബിജെപിയുടെ നീക്കം. ഒപ്പം നിർത്തണമെന്നു നേതൃത്വം ആഗ്രഹിക്കുന്ന എൻ.എസ്.എസ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് ബിജെപി നേതാക്കൾ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല പെരുന്നയിൽ നിന്നുണ്ടായത്. 21 നു ദേശീയ അധ്യക്ഷൻ എത്തുമ്പോഴും മോദി വീണ്ടുമെത്തുന്ന 27 നും കൂടിക്കാഴ്ചക്കു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്.

സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ബിജെപി നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നില്ലെങ്കിലും പൊതു സമ്മേളനവേദിയിൽ വെച്ച് നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രധാനമന്ത്രിക്ക് പിന്നാലെ അടുത്തയാഴ്ച ദേശീയ അധ്യക്ഷൻ എത്തുന്നതോടെ സ്ഥാനാർത്ഥി നിർണയത്തിലേക്കും പാർട്ടി എത്തിയേക്കും. പാർട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം ഉൾപ്പെടെ നാലു ലോക്‌സഭാ മണ്ഡലങ്ങളിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളുണ്ടായേക്കുമെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP