Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? ബാത്ത് ടബിൽ ഉയർന്നു കിടക്കുന്ന കാലുകൾക്ക് പിന്നിൽ ഒളിപ്പിക്കുന്ന രഹസ്യം എന്ത്? വെളിപ്പെടുത്തലുമായി സംവിധായകൻ

ശ്രീദേവി ബംഗ്ലാവ് ശ്രീദേവിയുടെ ജീവിതമോ? ബാത്ത് ടബിൽ ഉയർന്നു കിടക്കുന്ന കാലുകൾക്ക് പിന്നിൽ ഒളിപ്പിക്കുന്ന രഹസ്യം എന്ത്? വെളിപ്പെടുത്തലുമായി സംവിധായകൻ

മുംബൈ: ഒരു കണ്ണടയ്ക്കൽ കൊണ്ട് ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയ വ്യക്തിത്വമാണ് പ്രിയ വാര്യരുടേത്. വിംഗിൽ ഗേൾ എന്ന നിലയിൽ ലോകം മുഴുവൻ ശ്രദ്ധ നേടിയ പ്രിയയുടെ ആദ്യചിത്രവും ശ്രദ്ധിക്കപ്പെടുന്നു. വിവാദങ്ങൾ കൊണ്ടാണ് പ്രിയയുടെ ചിത്രത്തിന്റെ ടീസർ ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടിയുടെ കാലുകൾ ബാത്ത് ടബ്ബിൽ ഉയർന്നു കാണുന്നതാണ് ട്രെയിലറിൽ. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

പൂർണമായും യു.കെയിൽ ചിത്രീകരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇന്ത്യയൊട്ടാകെ വലിയ ചർച്ചയായി കഴിഞ്ഞു. കാരണം മറ്റൊന്നുമല്ല, അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് അതിന് കാരണമായത്. ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് മാമ്പുള്ളി.

'ഇതൊരു സസ്പെൻസ് ത്രില്ലറാണ്. കഴിഞ്ഞ ഒരു വർഷമായി ഞാൻ തിരക്കഥയുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. എനിക്ക് പറ്റിയ നിർമ്മാതാവിനെയും കിട്ടി. കങ്കണ റണാവത്തിനെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. കങ്കണ റണാവത്ത് വലിയ തിരക്കുള്ള നടിയാണ്. അവർക്ക് ഡേറ്റിന്റെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് ചേരുന്ന മുഖമാണ് പ്രിയയുടേത്. അവർ നന്നായി ചെയ്തിട്ടുമുണ്ട്. പിന്നീട് തെന്നിന്ത്യയിലും റിലീസ് ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് പ്രിയയെ കൊണ്ടുവരുന്നത്'-പ്രശാന്ത് പറഞ്ഞു.

'ശ്രീദേവി എന്നത് ഞാൻ കഥാപാത്രത്തിന് നൽകിയ പേരാണ്. ഒരു സിനിമാനടിയുടെ വേഷമാണ് പ്രിയ ഇതിൽ അവതരിപ്പിക്കുന്നത്. ലണ്ടനിൽ അവർ സിനിമയുടെ ചീത്രീകരണവുമായി ബന്ധപ്പെട്ട് പോകുകയും അവിടെ ഉണ്ടാകുന്ന ഒരു സംഭവം അവരുടെ ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്യുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ഇതിൽ മലയാളത്തിൽ നിന്ന് മറ്റ് താരങ്ങളൊന്നുമില്ല. ഇനി ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. ലണ്ടനിലാണ് സിനിമ പൂർണമായും ഷൂട്ട് ചെയ്യുന്നത്. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ സിനിമ ചെയ്യും.

ശ്രീദേവിയുടെ ഭർത്താവിന്റെ ഭാഗത്ത് നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. ശ്രീദേവിയുടെ പേര് ഉപയോഗിക്കരുത്, അല്ലെങ്കിൽ ബയോപിക് എടുക്കരുതെന്നാണ് അവർ പറയുന്നത്. ശ്രീദേവി എന്നത് ഒരു പേരാണ്. ശ്രീദേവി എന്ന പേരിൽ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. എനിക്ക് ഇനി എന്റെ സിനിമയുടെ പേര് മാറ്റാനാകില്ല. ഇതെല്ലാം വിശദീകരിച്ച് ഞങ്ങൾ ഒരു മറുപടി അയച്ചിട്ടുണ്ട്. അതിന് പ്രതികരണമൊന്നും വന്നിട്ടില്ല. ഇത് ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് നമുക്ക് സിനിമ കണ്ട് തീരുമാനിക്കാം. ഒരു സിനിമ എന്ന് പറഞ്ഞാൽ അതിൽ ഒരുപാട് രഹസ്യങ്ങളുണ്ട്. ഞങ്ങൾ ലക്ഷ്യമിടുന്നത് സസ്പെൻസ് ത്രില്ലറാണ്. തൽക്കാലം ഞാൻ ഇത്തരം വിവാദങ്ങൾക്ക് പിറകേ പോകുന്നില്ല. ശ്രീദേവിയെന്ന നടിയെ മറ്റുള്ളവരെപ്പോലെ ഞാനും സ്നേഹിക്കുന്നതാണ്. അവരെ ഒരിക്കലും മോശമായി ഞാൻ ചിത്രീകരിക്കില്ല. അതുറപ്പാണ്. പ്രിയ വാര്യർ ഒരിക്കൽ മലയാളികളുടെ അഭിമാനമായി മാറും. ഇതൊരു വേറിട്ട സിനിമയായിരിക്കും എന്നാണ് എനിക്ക് എല്ലാ മലയാളികളോടും പറയാനുള്ളത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP