Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥലം മാറ്റിയതിലൂടെ നടക്കുന്നത് സമ്മർദ്ദത്തിലാക്കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ബലാത്സംഗ കേസ് അട്ടിമറിക്കാൻ; സാക്ഷികളായതിനാൽ നിരന്തര ഭീഷണികൾ നേരിടേണ്ടി വരുന്നു; ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ; ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്ത കുറ്റം; മഠത്തിൽ തുടരാൻ മുഖ്യമന്ത്രി ഇടപെടണം; കഷ്ടതകൾ എണ്ണിപ്പറഞ്ഞ് കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകൾ പിണറായി വിജയന് കത്ത് നൽകി

സ്ഥലം മാറ്റിയതിലൂടെ നടക്കുന്നത് സമ്മർദ്ദത്തിലാക്കി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ ബലാത്സംഗ കേസ് അട്ടിമറിക്കാൻ; സാക്ഷികളായതിനാൽ നിരന്തര ഭീഷണികൾ നേരിടേണ്ടി വരുന്നു; ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ; ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്ത കുറ്റം; മഠത്തിൽ തുടരാൻ മുഖ്യമന്ത്രി ഇടപെടണം; കഷ്ടതകൾ എണ്ണിപ്പറഞ്ഞ് കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകൾ പിണറായി വിജയന് കത്ത് നൽകി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ സാക്ഷികളായ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്. നാല് കന്യാസ്ത്രീകളെയും നാല് സ്ഥലങ്ങളിലേക്കായാണ് സ്ഥലം മാറ്റിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ നിരന്തര ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സാക്ഷികളായ തങ്ങൾക്ക് നിരന്തര ഭീഷണിയുണ്ടെന്നും കന്യാസ്ത്രീകൾ മുഖ്യമന്ത്രിയെ അറിയിച്ചു.

തങ്ങളെ സ്ഥലംമാറ്റിയത് സമ്മർദ്ദത്തിലാക്കാനാണ്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാൻ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകൾ കത്തിൽ പറയുന്നു. സ്ഥലം മാറ്റിക്കൊണ്ടുള്ള മദർ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം എത്തി. ബിഷപ്പിന്റെ താളത്തിനൊത്ത് തുള്ളുന്നയാളാണ് മദർ സുപ്പീരിയർ എന്നും കന്യാസ്ത്രീകൾ പറഞ്ഞു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നൽകി.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകൾക്കെതിരെയാണ് പ്രതികാര നടപടിയുണ്ടായത്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റുകയായിരുന്നു. സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ,ആൽഫി, നീന റോസ് എന്നിവർക്കെതിരെയാണ് പ്രതികാര നടപടി. മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

സമരനേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റർ ആൽഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോൾ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രിമാർക്ക് പിന്തുണച്ചതിന്റെ പേരിൽ സ്ഥലംമാറ്റ ഭീഷണി നേരിടുന്ന നാല് കന്യാസ്ത്രിമാർ ചേർന്ന് ജലന്ധർ രൂപതാ ബിഷപ്പിന്റെ ചുമതല വഹിക്കുന്ന മാർ. ആഗ്‌നലോ ഗ്രേഷ്യസിന് ഇ മെയിലിലൂടെ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട നടപടികളിൽ സഹകരിക്കേണ്ടതുണ്ടെന്നും കോടതിയിൽ ഹാജരാകേണ്ടതിനാലും സ്ഥലം മാറ്റ ഉത്തരവിനോട് സഹകരിക്കില്ലെന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. ആയതിനാൽ മിഷനറി ഓഫ് ജീസസ് മദർ ജനറാളിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കന്യാസ്ത്രിമാരുടെ ആവശ്യം. മിഷനറീസ് ഓഫ് ജീസസ് ജലന്ധർ രൂപതയുടെ ചുമതലയിലും നിയന്ത്രണത്തിലുമാണ്. കന്യാസ്ത്രിമാർക്ക് പിന്തുണയുമായി സേവ് ഔർ സിസ്റ്റേഴ്സ് കോട്ടയം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട്ട് പൗരാവകാശ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രികളെ ഒറ്റപ്പെടുത്തി നാട് കടത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നായിരുന്നു സമരക്കാർ ആവശ്യപ്പെട്ടത്. എസ്.ഒ.എസ് സംസ്ഥാന കമ്മിറ്റിയംഗം ജോർജ് മൂലേച്ചാലിൽ ഉദ്ഘാടനം ചെയ്തു. വി.ഡി ജോസഫ് അധ്യക്ഷത വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP