Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറയും പക്ഷേ നടക്കുന്നില്ല; വിദേശത്തൊക്കെ സ്ത്രീകളെ ബഹുമാനിക്കുന്നത് സന്തോഷം പകരുന്ന കാഴ്ച; രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്നവർ ചുരുക്കമെന്ന് പിവി സിന്ധു

ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കണം എന്ന് പറയും പക്ഷേ നടക്കുന്നില്ല; വിദേശത്തൊക്കെ സ്ത്രീകളെ ബഹുമാനിക്കുന്നത് സന്തോഷം പകരുന്ന കാഴ്ച; രാജ്യത്ത് സ്ത്രീകളെ ബഹുമാനിക്കുന്നവർ ചുരുക്കമെന്ന് പിവി സിന്ധു

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഇന്ത്യയിൽ സ്ത്രീകളെ ബഹുമാനിക്കുന്നവർ വളരെ ചുരുക്കമാണെന്ന് ബാഡ്മിന്റൺ താരം പി വി സിന്ധു. സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഇന്ത്യയിലെ ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ, ശരിക്കും അത് പാലിക്കുന്നവരെ കണ്ടെത്തുക പ്രയാസമാണെന്നും സിന്ധു പറഞ്ഞു.വിദേശത്ത് പോകുമ്പോൾ സ്ത്രീകളെ ബഹുമാനിക്കുന്നവരെ ഒരുപാട് കാണാറുണ്ട്. മറ്റ് രാജ്യങ്ങളിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമാണ്. എന്നാൽ, ഇന്ത്യയിൽ പറയുക മാത്രമാണ്, പാലിക്കുന്നില്ല. മീ ടൂ കാമ്പയിൻ ആളുകളുടെ മനസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നത്.

അത് സ്ത്രീക്കും പുരുഷനും സമൂഹത്തോടുള്ള കർത്തവ്യത്തെപ്പറ്റി പഠിപ്പിച്ചു. ഇങ്ങനെ ആണെങ്കിലും ഇന്ത്യൻ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ, ഇന്ത്യയിലെ സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഒതുങ്ങി ഇരിക്കണമായിരുന്നു. അതിൽ ഏറെ മാറ്റങ്ങൾ വന്നു. സ്ത്രീയും പുരുഷനും തുല്യരാണ്.സ്വയം ബോധമുണ്ടാകുമ്പോഴാണ് സ്ത്രീകൾ കരുത്തരാകുന്നതെന്നും സിന്ധു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP