Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ യുവതീപ്രവേശനത്തിന് പിന്നാലെ നടന്ന ശുദ്ധിക്രിയ അയിത്താചരണമെന്ന് പട്ടികജാതി-വർഗ്ഗ കമ്മിഷൻ; ഹിയറിങ്ങിനായി ഹാജരാവാത്ത തന്ത്രിക്ക് നോട്ടീസ്; പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാമെന്ന് കമ്മിഷൻ അംഗം എസ് അജയ്കുമാർ; ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും കമ്മീഷൻ

ശബരിമലയിൽ യുവതീപ്രവേശനത്തിന് പിന്നാലെ നടന്ന ശുദ്ധിക്രിയ അയിത്താചരണമെന്ന് പട്ടികജാതി-വർഗ്ഗ കമ്മിഷൻ; ഹിയറിങ്ങിനായി ഹാജരാവാത്ത തന്ത്രിക്ക് നോട്ടീസ്; പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാമെന്ന് കമ്മിഷൻ അംഗം എസ് അജയ്കുമാർ; ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനത്തിന്റെ ഭാഗമായി നടന്ന ശുദ്ധിക്രിയ അയിത്താചരണമെന്ന് പട്ടികജാതി-വർഗ്ഗ കമ്മിഷൻ. രണ്ട് യുവതികൾ കയറിയതിനു പിന്നാലെ തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനു സംസ്ഥാന പട്ടിക ജാതി- വർഗ്ഗ കമ്മീഷൻ തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കമ്മീഷൻ അംഗം എസ് അജയകുമാർ ഫേസ്‌ബുക്കിലൂടെയാണ് നോട്ടീസ് അയച്ച കാര്യം അറിയിച്ചത്. 

ശബരിമലയിൽ പ്രവേശിച്ച യുവതികളിൽ ഒരാൾ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാർ പറയുന്നു.

ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാവാൻ തന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ അംഗമായ തന്ത്രിയക്ക് താൻ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി - വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് .

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി - പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP