Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കങ്കണ ചിത്രത്തിന്റെ നിർമ്മാതാവിന് പക്ഷാഘാതം; മണികർണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് കമൽ ജെയ്ൻ ഗുരുതരാവസ്ഥയിൽ; കമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്; ചിത്രത്തെ വിടാതെ പിന്തുടർന്ന് വിവാദങ്ങളും

കങ്കണ ചിത്രത്തിന്റെ നിർമ്മാതാവിന് പക്ഷാഘാതം; മണികർണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് കമൽ ജെയ്ൻ ഗുരുതരാവസ്ഥയിൽ; കമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്; ചിത്രത്തെ വിടാതെ പിന്തുടർന്ന് വിവാദങ്ങളും

മറുനാടൻ ഡെസ്‌ക്‌

കങ്കണ റണൗത്ത് നായികയും സംവിധായികയുമായ ചിത്രം  ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് കമൽ ജെയ്ൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് റിപ്പോർട്ട് .റിലീസാകുന്നതിന് ഒരാഴ്‌ച്ച മാത്രം ബാക്കി നിൽക്കെയാണ് അണിയറപ്രവർത്തകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ഈ വാർത്ത പുറത്തു വന്നത്. പക്ഷാഘാതമാണ് കമലിന്റെ ആരോഗ്യനില തകരാറിലാക്കിയത്.

കമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കയാണെന്നാണ് റിപ്പോർട്ടുകൾ. താൻ ഒട്ടും ഉചിതമല്ലാത്ത ഒരു സമയത്ത് ആശുപത്രിക്കിടക്കയിലാണെന്നും മണികർണികയുടെ വിജയാഘോഷങ്ങളിൽ പങ്കു കൊള്ളാൻ എത്രയും പെട്ടെന്ന് തിരിച്ചു വരാനാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെള്ളിയാഴ്‌ച്ച ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് നില വഷളായത്.

ഝാൻസിയുടെ റാണിയായ റാണി ലക്ഷ്മിബായുടെ കഥ പറയുന്ന ചിത്രത്തിൽ റാണിയായി കങ്കണ റണൗത്ത് ആണ് പ്രത്യക്ഷപ്പെടുന്നത്. ജനുവരി 25ന് റിലീസാകുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ സീ സ്റ്റുഡിയോസ്, കെയ്റോസ് കോണ്ടന്റ് സ്റ്റുഡിയോസ് എന്നിവർക്കൊപ്പം കമലുമുണ്ട്. തെന്നിന്ത്യൻ സംവിധായകൻ കൃഷ് ആണ് ചിത്രം തുടങ്ങിവെച്ചതെങ്കിലും അദ്ദേഹം പിന്മാറിയതിനെത്തുടർന്ന് കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ പുറ്തതിറങ്ങാനിരിക്കുന്ന ചിത്രം രൂക്ഷവിമർശങ്ങളും സൈബർ ആക്രമങ്ങളും തുടങ്ങി വലിയ വിവാദങ്ങളിലൂടെയാണ് കടന്നു പോയത്. അങ്കിത ലോഖണ്ഡെ, ജിഷു സെൻഗുപ്ത, മുഹമ്മദ് സീഷെൻ അയ്യൂബ്, ഡാനി ഡെൻസോങ്ഗ്പാ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. വെള്ളിയാഴ്‌ച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനു വേണ്ടി രാഷ്ട്രപതി ഭവനിൽ വെച്ച് പ്രത്യേക സ്‌ക്രീനിങ്ങും നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP