Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിൻഡോസ് എക്സ്പി, വിൻഡോസ് സെർവർ 2003 ഒ.എസുകളാണ് ഉപയോഗിക്കുന്നവർക്ക് ഐആർസിടിസി ഉപയോഗിക്കാനാകില്ല; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾ സിസ്റ്റം അപഗ്രേഡ് ചെയ്യേണ്ടി വരും

വിൻഡോസ് എക്സ്പി, വിൻഡോസ് സെർവർ 2003 ഒ.എസുകളാണ് ഉപയോഗിക്കുന്നവർക്ക് ഐആർസിടിസി ഉപയോഗിക്കാനാകില്ല; ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾ സിസ്റ്റം അപഗ്രേഡ് ചെയ്യേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഐആർസിടിസിയുടെ വെബ് പോർട്ടൽ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഒരു പക്ഷേ നിങ്ങൾ സിസ്റ്റം അപ്ഗ്രേഡ് ചെയ്യേണ്ടിവരും. വിൻഡോസ് എക്സ്പി, വിൻഡോസ് സെർവർ 2003 ഒ.എസുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഐആർടിസി വഴി ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. ടിക്കറ്റ് ബുക്കിം സംവിധാനത്തിന് അതീവ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ടിഎൽഎസ് 1.2 സംവിധാനം ഏർപെടുത്തുന്നതിനാലാണ് ഇത്. ടിഎൽഎസ് 1.2 വിൻഡോസ് എക്സ്പി, സെർവർ 2003 ഒഎസുകളെ പിന്തുണക്കില്ല.

ഓൺലൈനിൽ ടിക്കറ്റ് ബുക്കിങ് നടത്തുമ്പോൾ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, നെറ്റ്ബാങ്കിം, മൊബൈൽ വാലറ്റ് തുടങ്ങിയവ വഴിയാണ് പണം അടക്കുന്നത്. ഈ ട്രാൻസാക്ഷൻ കൂടുതൽ സുരക്ഷിതമാക്കാനാണ് ഐആർസിടിസി പുതിയ സംവിധാനം കൊണ്ടുവരുന്നത്.നിലവിൽ വിൻഡോസ് എക്സ്പി ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർ കുറവാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP