Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമൃതാനന്ദമയി നവോത്ഥാന നായികയല്ല..സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല.. വനിതാ മതിലിൽ പങ്കെടുത്തില്ല.. കനകദുർഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല; ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചു; സൈബർ സഖാക്കൾ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു; അമൃതാനന്ദമയിക്കെതിരെ ഇനി സിപിഎം അടങ്ങിയിരിക്കില്ലെന്ന് അഡ്വ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാത അമൃതാനന്ദമയിക്കെതിരെ ഇനി സിപിഎം അടങ്ങിയിരിക്കയില്ലെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ ജയശങ്കറിന്റെ പരിഹാസം. ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് ശബരിമല കർമസമിതിയുടെ പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചത് വലിയ കുറ്റമാണെന്നും ഇതോടെ സൈബർ സഖാക്കൾ അമൃതാനന്ദമയിക്കെതിരെ പ്രചാരണം ശക്തമാക്കിയെന്നും അഡ്വ ജയശങ്കർ.

 അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക്പോസ്റ്റിന്റെ പുർണരൂപം ഇങ്ങനെ:

അമൃതാനന്ദമയി നവോത്ഥാന നായികയല്ല.

അവർ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല, വനിതാ മതിലിൽ പങ്കെടുത്തില്ല, ശബരിമല കീഴടക്കിയ കനകദുർഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല. അതൊക്കെ പോകട്ടെ എന്നു വെക്കാം. ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് ശബരിമല കർമസമിതിയുടെ പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചു.ഇനി വിട്ടുവീഴ്ചയില്ല. പാർട്ടിയും വർഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ല.

ആൾദൈവത്തിനും ആലിംഗനത്തിനും എതിരായ സമരം ശക്തമാക്കും. കോടിയേരി ബാലകൃഷ്ണൻ അതിനു തുടക്കം കുറിച്ചു കഴിഞ്ഞു. സൈബർ സഖാക്കൾ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു. സാംസ്‌കാരിക നായകരുടെ പ്രസ്താവന ഉടൻ പുറത്തുവരും.അമൃതാ ഡീംഡ് യൂണിവേഴ്‌സിറ്റി നൽകിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP