Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപക് ഒരു സ്ത്രീയാണ്; രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും; അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും; പിന്നെ എങ്ങിനെ സെക്സിയായ വസ്ത്രങ്ങൾ ധരിക്കും; അതുകൊണ്ട് ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല; ദിപക് കലാലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ച് രാഖി സാവന്ത്; കാരണമായി നടി നിരത്തിയ വാദങ്ങളും വിചിത്രം; ഇഷ അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് നേരെയും നടിയുടെ പരിഹാസം

ദീപക് ഒരു സ്ത്രീയാണ്; രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും; അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും; പിന്നെ എങ്ങിനെ സെക്സിയായ വസ്ത്രങ്ങൾ ധരിക്കും; അതുകൊണ്ട് ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല; ദിപക് കലാലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ച് രാഖി സാവന്ത്; കാരണമായി നടി നിരത്തിയ വാദങ്ങളും വിചിത്രം; ഇഷ അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾക്ക് നേരെയും നടിയുടെ പരിഹാസം

ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത് കുറച്ച് നാൾ മുമ്പാണ്.കൊമേഡിയനായ ദീപക് കലാലാണ് തന്റെ വരനെന്ന് രാഖി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ വിവാഹത്തിൽ നിന്നും താൻ പിന്മാറിയെന്നാണ് രാഖി സാവന്ത് അറിയിച്ചിരിക്കുന്നത്. ഇതിന് കാരണമായി നടി നിരത്തിയ വാദങ്ങൾ കേട്ട് അമ്പരന്നിരിക്കുകയാണ് നടിയുടെ ആരാധകരും.

ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അഭ്യർത്ഥന വകവയ്ക്കാതെയാണ് ദീപകിനെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അദ്ദേഹം ഉടൻതന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തിൽ പറഞ്ഞു. രാഖിയുടെ വിചിത്രമായ വാദങ്ങളെ പരിഹസിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പ്രശസ്തിക്കായി ഏതറ്റംവരെയും പോകുന്ന രാഖിക്ക് ഇതൊന്നും കേട്ടമട്ടില്ല.

'ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകൾ തമ്മിൽ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാൻ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടൻ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഃഖത്തോടെയാണ് ഞാൻ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി തീരും. പിന്നെ ഞാൻ എങ്ങനെ സെക്സിയായ വസ്ത്രങ്ങൾ ധരിക്കുമെന്നും രാഖി ചോദിക്കുന്നു.അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നും രാഖി പറയുന്നു.

കൂടാതെ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹത്തിൽ ബോളിവുഡ് താരങ്ങൾ പങ്കെടുത്തതിനെ രാഖി പരിസഹിച്ചു. തന്നെ അംബാനി ക്ഷണിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് പോകാൻസൗകര്യപ്പെട്ടില്ല എന്നും രാഖി പറയുന്നു ബോളിവുഡിലെ എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അംബാനിയുടെ മകളുടെ ആയിരം കോടി രൂപ ചെലവിട്ട വിവാഹത്തിന് എന്റെ സുഹൃത്തായ ആമീർഖാനെകൊണ്ട് ഭക്ഷണം വിളമ്പിച്ചു, സൽമാന്ഖാനെ കൊണ്ട് നൃത്തം ചെയ്യിച്ചു, പുരോഹിതനെ വിളിച്ചില്ല പകരം, പ്രിയപ്പെട്ട അമിതാഭ് ബച്ചനെ കൊണ്ട് പുരോഹിതന്റെ പണിയും ചെയ്യിച്ചു. അംബാനി ആ പണം എന്തുകൊണ്ട് കൃഷിക്കാർക്കും പാവങ്ങൾക്കും നല്കിയില്ല.

നോക്കൂ, അംബാനി എന്നെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. പക്ഷേ ഭാഗ്യത്തിന് ഞാന്അതില്പങ്കെടുത്തില്ല. ഞാ്ൻ നൃത്തം ചെയ്യാന്‌പോയില്ല. അവര്എനിക്ക് പകരം ബിയോൺസിനെ വിളിച്ചു. ഞാന്ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്. 20 ലക്ഷം രൂപ നല്കി എന്റെ ഡ്യൂപ്ലിക്കേറ്റായ ബിയോൺസിനെ കൊണ്ടുവന്നു. എന്റെ ഡ്രസ്സ് പോലു അവര്‌കോപ്പിയടിച്ചു. അതുകൊണ്ടാണ് ഞാന്ആ വിവാഹത്തിന് പോകാതിരുന്നതെന്നും താരം പറയുന്നു.

രണ്ട് ദിവസം മുമ്പാണ് നടുറോഡിൽ വച്ച് ദീപക്കിന് മർദ്ദനമേല്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഗുരുഗ്രാമിൽ വച്ചായിരുന്നു കലാലിന് ക്രൂര മർദ്ദനമേറ്റത്. റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജറാണ് ദീപക്കിനെ തല്ലിച്ചതച്ചത്. വളരെ മോശമായ വിഡിയോകളാണ് ദീപക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞാണ് മാനേജർ ദീപക്കിനെ തല്ലിച്ചതച്ചത്. ഇത്തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും ഇയാൾ ദീപക്കിന് നൽകി. മർദനമേൽക്കുമ്പോൾ ദീപക് ദയനീയമായി കരയുന്നുണ്ടായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP