Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ സമ്പത്തിന്റെ 77 ശതമാനവും കൈവശം വെക്കുന്നത് പത്ത് ശതമാനം മാത്രം വരുന്ന സമ്പന്നർ; ഇവർ ദിവസവും ഉണ്ടാക്കുന്നത് 2200 കോടി രൂപ; ഏറ്റവും വലിയ ഒൻപത് സമ്പന്നരുടെ കൈയിലുള്ള സ്വത്തുക്കൾ ഇന്ത്യയിലെ 50 ശതമാനം വരുന്ന ജനങ്ങളുടെ കൈയിലുള്ളതിന് തുല്യം; ഓരോ ദിവസവും ഇന്ത്യയിൽ ഉണ്ടാകുന്നത് 70 കോടീശ്വരന്മാർ വീതം; രാജ്യത്തെ വിഭവങ്ങൾ പങ്കുവയ്ക്കപ്പെടാതിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഇന്ത്യയിലെ സമ്പത്തിന്റെ 77 ശതമാനവും കൈവശം വെക്കുന്നത് പത്ത് ശതമാനം മാത്രം വരുന്ന സമ്പന്നർ; ഇവർ ദിവസവും ഉണ്ടാക്കുന്നത് 2200 കോടി രൂപ; ഏറ്റവും വലിയ ഒൻപത് സമ്പന്നരുടെ കൈയിലുള്ള സ്വത്തുക്കൾ ഇന്ത്യയിലെ 50 ശതമാനം വരുന്ന ജനങ്ങളുടെ കൈയിലുള്ളതിന് തുല്യം; ഓരോ ദിവസവും ഇന്ത്യയിൽ ഉണ്ടാകുന്നത് 70 കോടീശ്വരന്മാർ വീതം; രാജ്യത്തെ വിഭവങ്ങൾ പങ്കുവയ്ക്കപ്പെടാതിരിക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് ഒമ്പത് ശതകോടീശ്വരന്മാർ കൈയാളുന്നതെന്ന് അന്താരാഷ്ട്ര ഏജൻസിയായ ഓക്‌സ്ഫാമിന്റെ വാർഷിക പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതി സമ്പന്നരുടെ കൈകളിലാണെന്ന് ഇപ്പോൾ പുറത്ത് വരുന്ന പഠന റിപ്പോർട്ട്. ഇന്ത്യയിലെ കോടീശ്വരന്മാർ കഴിഞ്ഞവർഷം ദിവസം ശരാശരി സമ്പാദിച്ചതാകട്ടെ 2,200 കോടി രൂപ. രാജ്യത്തെ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിൽ ഒരു വർഷമുണ്ടായത് 39 ശതമാനം വർധന. അതേസമയം, താഴെത്തട്ടിലുള്ള ജനസംഖ്യയുടെ 50 ശതമാനത്തിന്റെ സമ്പത്തിലെ വർധന മൂന്നുശതമാനം മാത്രം.

ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുള്ളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേർക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു വർഷംകൊണ്ട് 18 പുതിയ ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുണ്ടായത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സമ്പത്ത്.രാജ്യത്തെ ജനസംഖ്യയുടെ പത്തുശതമാനം വരുന്ന ഏറ്റവും താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങൾ 2004 മുതൽ കടക്കെണിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ചൊവ്വാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടിക്കുമുന്നോടിയായി അന്താരാഷ്ട്ര സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ഒരു വർഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിൽ 36 ശതമാനമാണ് വർധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വർധനവ് മൂന്നു ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. വേൾഡ് എക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ചുരുക്കംവരുന്ന അതിസമ്പന്നർ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിക്കൊണ്ടിരിക്കുമ്പോൾ പാവപ്പെട്ടവർ ഒരുനേരത്തെ ആഹാരത്തിനും കുട്ടികളുടെ മരുന്നിനുമായി കഷ്ടപ്പെടുന്നുവെന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളത്. ഒരുശതമാനംമാത്രം വരുന്ന അതിസമ്പന്നരും ബാക്കി ജനസംഖ്യയും തമ്മിലുള്ള ഈ വ്യത്യാസം തുടർന്നാൽ രാജ്യത്തെ സാമൂഹിക-ജനാധിപത്യ ഘടന തകിടംമറിയുമെന്നും അവർ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തികഫോറത്തിൽ പങ്കെടുക്കുന്ന പ്രധാന വ്യക്തികളിലൊരാളാണ് അവർ.

ഇന്ത്യയിൽ 2018-2022 കാലയളവിൽ ദിവസം പുതുതായി 70 കോടീശ്വരന്മാർ ഉണ്ടാകുമെന്ന് ഓക്‌സ്ഫാം കണക്കാക്കുന്നു. സാമ്പത്തിക അസമത്വം ഈ തോതിൽ വളരുന്നതിന് സർക്കാരും കാരണക്കാരാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലാവിഭാഗത്തിൽ ആവശ്യത്തിന് പണം കൃത്യമായി അനുവദിക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതി ആനുകൂല്യങ്ങൾ നൽകുമ്പോൾ മറ്റുള്ളവർക്ക് ഇത് നിഷേധിക്കപ്പെടുന്നതായി ഓക്‌സ്ഫാം ഇന്ത്യ സിഇഒ. അമിതാഭ് ബെഹർ പറഞ്ഞു. സാമ്പത്തിക അസമത്വം കൂടുന്നത് പെൺകുട്ടികളെയും സ്ത്രീകളെയുമാണ് അധികം ബാധിക്കുന്നത്.

2018-ൽ ഇന്ത്യയിൽ 18 പുതിയ കോടീശ്വരന്മാരാണ് ഉണ്ടായത്. ഇതോടെ പട്ടികയിൽ ആകെ 119 പേരായി. ഇവരുടെ ആകെ സമ്പത്ത് 40,000 കോടി ഡോളർ (ഏകദേശം 28 ലക്ഷം കോടി രൂപ) കടന്നു. ചരിത്രത്തിൽ ആദ്യമാണിത്. 2017-ൽ ഇത് 32,550 കോടി ഡോളർ (23.16 ലക്ഷം കോടി രൂപ) ആയിരുന്നു. 2018 -ൽ 44,010 കോടി ഡോളറിലെത്തി (31.36 ലക്ഷം കോടി രൂപ). 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം ഒറ്റവർഷമുണ്ടാകുന്ന ഏറ്റവുംവലിയ വാർഷിക വളർച്ചയാണിത്.

ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുനികുതി അരശതമാനംകൂടി കൂട്ടിയാൽ സർക്കാരിന് ആരോഗ്യമേഖലയിൽ 50 ശതമാനം അധികതുക ചെലവഴിക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മുകേഷ് അംബാനിയുടെ പക്കൽ 2.8 ലക്ഷംകോടി പൊതുജനാരോഗ്യം, ചികിത്സ, ശുചിത്വം, ജലവിതരണം എന്നിവയ്ക്കുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ആകെ റവന്യൂ-മൂലധന ചെലവിനെക്കാൾ കൂടുതലാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത്. 2.08 ലക്ഷം കോടിരൂപയാണ് ഈവിഭാഗങ്ങളിൽ സർക്കാർ ചെലവ്. മുകേഷ് അംബാനിയുടെ ആകെ സ്വത്ത് 2.8 ലക്ഷം കോടിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP