Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയത്തിൽ നശിച്ചതിനെ തുടർന്ന് 'കാലിത്തീറ്റയ്ക്ക്' പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ച 100 ലോഡിലധികം അരി തമിഴ്‌നാട്ടിലെ ഗോഡൗണിൽ; കണ്ടെത്തിയത് ദുർഗന്ധം വമിക്കുന്ന അരിയോടൊപ്പം പോളിഷ് ചെയ്ത അരിപ്പാക്കറ്റുകളും; ചീഞ്ഞ അരി പുത്തൻ പേരിൽ കേരളത്തിലെത്തിക്കാനും നീക്കമുണ്ടായിരുന്നെന്ന് കണ്ടെത്തൽ

പ്രളയത്തിൽ നശിച്ചതിനെ തുടർന്ന് 'കാലിത്തീറ്റയ്ക്ക്' പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ച 100 ലോഡിലധികം അരി തമിഴ്‌നാട്ടിലെ ഗോഡൗണിൽ; കണ്ടെത്തിയത് ദുർഗന്ധം വമിക്കുന്ന അരിയോടൊപ്പം പോളിഷ് ചെയ്ത അരിപ്പാക്കറ്റുകളും; ചീഞ്ഞ അരി പുത്തൻ പേരിൽ കേരളത്തിലെത്തിക്കാനും നീക്കമുണ്ടായിരുന്നെന്ന് കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

തിരുച്ചിറപ്പള്ളി : പ്രളയക്കെടുതി കേരളത്തെ വലച്ച സമയം സംസ്ഥാനം നേരിട്ട ദുരിതമാണ് ലോഡ് കണക്കിന് അരി നശിച്ച സംഭവം. ടൺ കണക്കിന് അരി വെള്ളം കയറി ചീഞ്ഞത് പണിപെട്ടാണ് നീക്കം ചെയ്തതെന്നും നാം വാർത്തകളിലൂടെ അറിഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ നശിച്ച 100 ലോഡിലേറെ അരി തമിഴ്‌നാട്ടിൽ നിന്നും കണ്ടെടുത്തുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.  പോളിഷ് ചെയ്ത് കേരളത്തിൽ എത്തിക്കാമെന്ന് കരുതിയ ലോഡ് കണക്കിന് അരിയാണ് സമയോചിതമായ പരിശോധനയിലൂടെ കണ്ടെത്തിയത്. പെരുമ്പാവൂരിലെ മില്ലിൽ നിന്നു സൈറസ് ട്രേഡേഴ്‌സ് നീക്കിയ അരി തിരുച്ചിറപ്പള്ളി തുറയൂർ ശ്രീ പളനി മുരുകൻ ട്രേഡേഴ്‌സിന്റെ ഗോഡൗണിൽ എത്തിയ കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

തീർത്തും ഉപയോഗ ശൂന്യമായ അരി പുതിയ പേരിൽ കേരളത്തിൽ തിരിച്ചെത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നാണ് പരിശോധന നടത്തിയ പാലക്കാട്ടെ സ്‌പെഷ്യൽ ബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കട്ടപിടിച്ചതും ദുർഗന്ധം വമിക്കുന്നതുമായ അരിയാണു കണ്ടെത്തിയത്. ഒപ്പം, പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ അരിയുമുണ്ട്. ചീഞ്ഞ നശിച്ച അരി കാലത്തീറ്റയ്ക്ക് പോലും ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

കാലിത്തീറ്റയ്ക്കു പോലും ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ച അരിയിൽ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും പേരോടെ ലേബലുണ്ട്. തുറയൂരിൽ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. തമിഴ്‌നാട് സർക്കാർ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചു. രാവിലെ തന്നെ മില്ലിന്റെ പ്രവർത്തനം നിർത്തിച്ചു. തമിഴ്‌നാട് ഫുഡ് സെല്ലും അന്വേഷിക്കുന്നു. മിൽ ഉടമസ്ഥർ സ്ഥലം വിട്ടു. അതേസമയം അരി പരിശോധിക്കാനോ തെളിവു ശേഖരിക്കാനോ സപ്ലൈകോ ഉദ്യോഗസ്ഥരെത്തിയിട്ടില്ല.

പ്രളയ അരി രൂപം മാറി തിരിച്ചെത്തില്ലെന്ന് ഉറപ്പുവരുത്തുമെന്നു പറഞ്ഞു വാർത്തക്കുറിപ്പ് ഇറക്കിയ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പക്ഷേ, തമിഴ്‌നാട്ടിലെ മില്ലിൽ സപ്ലൈകോ അരി കണ്ടെത്തിയതിനെക്കുറിച്ചോ അതിന്മേലുള്ള തുടർനടപടിയെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. കേടായ അരിയും നെല്ലും നീക്കാനുള്ള ടെൻഡർ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഭക്ഷ്യ സെക്രട്ടറിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണിത്.

ഇതനുസരിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ സപ്ലൈകോ എംഡിയോടു ഭക്ഷ്യ സെക്രട്ടറി നിർദേശിച്ചു. ടെൻഡർ തീയതി, പങ്കെടുത്തവർ, ടെൻഡർ പൂർത്തിയായ ശേഷം നിരക്ക് കൂട്ടിയോ തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചിരിക്കുന്നത്. കേടായ അരി തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാൻ പൊലീസിനും നികുതി വകുപ്പിനും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP