Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലമ്പുഴ യക്ഷിയെ വെങ്കല തിളക്കത്തിൽ കാണാൻ 'അച്ഛൻ' കാനായിക്ക് മോഹം; 50 വർഷത്തിന് ശേഷം യക്ഷിയെ നവീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ശിൽപി കാനായി കുഞ്ഞിരാമൻ; എന്നെ ഞാനാക്കിയത് മലമ്പുഴ യക്ഷിയാണെന്നും ഗസ്റ്റ് ഹൗസിന് സമീപമുള്ള കുന്നിൽ നിലാവ് നോക്കി കിടന്നപ്പോഴാണ് യക്ഷിയെന്ന സങ്കൽപം മനസിൽ കയറിയതെന്നും ശിൽപി

മലമ്പുഴ യക്ഷിയെ വെങ്കല തിളക്കത്തിൽ കാണാൻ 'അച്ഛൻ' കാനായിക്ക് മോഹം; 50 വർഷത്തിന് ശേഷം യക്ഷിയെ നവീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ശിൽപി കാനായി കുഞ്ഞിരാമൻ; എന്നെ ഞാനാക്കിയത് മലമ്പുഴ യക്ഷിയാണെന്നും ഗസ്റ്റ് ഹൗസിന് സമീപമുള്ള കുന്നിൽ നിലാവ് നോക്കി കിടന്നപ്പോഴാണ് യക്ഷിയെന്ന സങ്കൽപം മനസിൽ കയറിയതെന്നും ശിൽപി

മറുനാടൻ ഡെസ്‌ക്‌

പാലക്കാട് : അച്ഛന്റെ വാത്സല്യത്തോടെ 'യക്ഷിയായ' മകളെ ചുംബിച്ച് കാനായി. തന്നിലെ പ്രതിഭ ലോകത്തിന് മുൻപിൽ വെളിവാക്കിയ മലമ്പുഴയിലെ യക്ഷി ശിൽപത്തിന് മുന്നിൽ അഭിമാനത്തോടെയാണ് മലയാളത്തിന്റെ ശിൽപി ഓർമ്മകൾ പങ്കുവയ്ക്കുന്നത്. 81 വയസ് പിന്നിട്ടെങ്കിലും യുവാവിനേ പോലെ ശിൽപത്തിന് ചുറ്റും നടന്ന് അതിലെ കരടും മറ്റും നീക്കുമ്പോഴും ഒരാഗ്രഹം കൂടി അദ്ദേഹം പറയുന്നു. ശിൽപം നവീകരിക്കണം.
ഇതോടെ നീണ്ട 50 വർഷത്തിനുശേഷം ആദ്യമായി കാനായിയുടെ 'യക്ഷിയെ' നവീകരിക്കുകയാണ്. ഇതിനു ശേഷം ശില്പത്തെ വെങ്കലം പൊതിയാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നവീകരണം നടത്തുന്ന കാര്യം ചർച്ച ചെയ്തുവെന്നും കാനായി പറയുന്നു.മലമ്പുഴ യക്ഷിയാണ് എന്നെ ഞാനാക്കിയതെന്നും ഇവിടത്തെ ഗസ്റ്റ്ഹൗസിനടുത്തുള്ള കുന്നിൽ നിലാവ് നോക്കിക്കിടന്ന രാത്രിയാണ് ആദ്യമായി യക്ഷിയെന്ന സങ്കല്പം മനസ്സിൽ കയറുന്നതെന്നും കാനായി പറയുന്നു. മലമകൾ നിർമ്മിക്കാനുള്ള തീരുമാനം പിന്നീട് യക്ഷിയായി മാറുകയായിരുന്നു. തുടക്കത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. ആക്രമണം വരെ നേരിടേണ്ടി വന്നു.

ഗാന്ധിയന്മാർഗം പിന്തുടരുന്ന ആളായതിനാൽ അതൊന്നും പ്രശ്‌നമായില്ല. നഗ്‌നത മനുഷ്യന്റെ മനസ്സിലാണ്. ഇപ്പോൾ കാണുമ്പോഴും ശില്പം ഞാൻ തന്നെയാണോ ചെയ്തതെന്ന് തോന്നും. അതാണ് ഈ ശില്പത്തിന്റെ പ്രത്യേകത. മുമ്പ് പലരും ഇവിടെ വന്നിട്ടുണ്ട്. വി.കെ.എന്നും എം ടി.യും. ജോൺ എബ്രഹാമും ഇവിടെയിരുന്ന് സംസാരിച്ചിട്ടുണ്ടെന്ന് കാനായി പറയുന്നു.

കാനായിക്കൊപ്പം എല്ലായിടത്തും പത്‌നി നളിനിയുമുണ്ട്. ഞാനിവിടെയുണ്ടെന്ന് അറിഞ്ഞാൽ ഇനി എല്ലാവരും എത്തും. ചിലരൊക്കെ കണ്ണ് നിറച്ചാണ് സംസാരിക്കുന്നത്. എല്ലാം ഈ യക്ഷിയിൽനിന്നാണ്. നാലുവർഷം മുമ്പാണ് കാനായി അവസാനമായി മലമ്പുഴ ഉദ്യാനത്തിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP