Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്സിങ് എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടുന്നവരിൽ വീണ്ടും മലയാളി തിളക്കം; ന്യൂയോർക്കിക്കിലെ ബീന മാരേട്ട്‌ഡോക്ടേറേറ്റ് കരസ്ഥമാക്കുന്നത് സഹോദരിമാരുടെ പാത പിന്തുടർന്ന്

നഴ്സിങ് എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടുന്നവരിൽ വീണ്ടും മലയാളി തിളക്കം; ന്യൂയോർക്കിക്കിലെ ബീന മാരേട്ട്‌ഡോക്ടേറേറ്റ് കരസ്ഥമാക്കുന്നത് സഹോദരിമാരുടെ പാത പിന്തുടർന്ന്

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ താമസിക്കുന്ന ബീനാ മാരേട്ടിനു നഴ്സിങ് എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് ലഭിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ൽ നിന്നും ബിഎസ്‌സി ഓണേഴ്സ് നഴ്സിംഗിൽ പഠനം പൂർത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത് അമേരിക്കയിലേക്ക് കുടിയേറിയ ബീനാ ഭർത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ചു ന്യൂജേഴ്സിയിൽ താമസിക്കുന്നു.

ചേംബർ ലയിൻ യൂണിവേഴ്സിറ്റിയിൽ നിന്നും നേഴ്സിങ്ങിൽ മാസ്റ്റേഴ്സും തുടർന്ന് അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ വാൾഡൻ യൂണിവേഴ്സിറ്റിയിൽ നിന്നും കഴിഞ്ഞ 4 വർഷത്തെ കഠിനാദ്ധാനത്തിലൂടെ ഡോക്ടറേറ്റും കരസ്ഥമാക്കി മറ്റു 4 സഹോദരിമാർക്കൊപ്പം എത്തിചേർന്നു. എല്ലാവരും എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് ഉള്ളവർ ആണ്.

മലയാളികളുടെയിടയിൽ നഴ്സിങ് എഡ്യുക്കേഷനിൽ ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച സുസൻ മാത്യു (ഹൂസ്റ്റൻ) ബീനയുടെ ഒരു സഹോദരിയാണ്. ഇവരെ ന്യൂയോർക്കിലെ കേരള സെന്റെർ അവാർഡു നൽകി ആദരിച്ചിരുന്നു. ഷാജി എണ്ണശേരിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP