Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതം; മലയാളികൾ അടക്കം നിരവധി വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്

ഒമാനിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതം; മലയാളികൾ അടക്കം നിരവധി വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്

മസ്‌കത്ത്: ഒമാനിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കുന്നതി്‌ന്റെ ഭാഗമായി തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നലക്ി കഴിഞ്ഞു.ഓരോ മേഖലയിലും ജോലിക്ക് കയറിയ സ്വദേശികൾക്ക് ആനുപാതികമായാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. കൂടുതലും അസി. ഫാർമസിസ്റ്റ് തസ്തികയിൽ ഉള്ളവരാണ്.

നിസ്‌വ, ഇബ്ര, സലാല, മസ്‌കത്ത് തുടങ്ങിയയിടങ്ങളിലെല്ലാം നോട്ടീസ് നൽകിയിട്ടുണ്ട്. 154 പേരുടെ നിയമനം പൂർത്തിയാകുന്നതോടെ ഫാർമസിസ്റ്റ് വിഭാഗത്തിലെ സ്വദേശിവത്കരണം ഏതാണ്ട് 95 ശതമാനത്തോളം പൂർത്തിയാകും.അവശേഷിക്കുന്നവർക്ക് ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തോടെയോ നോട്ടീസ് ലഭിക്കാനിടയുണ്ടെന്നാ്ണ് സൂചന

ഫാർമസിസ്റ്റ് തസ്തികയിൽ പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം ഒരുവർഷം മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി 154 സ്വദേശികളെ അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തിരുന്നു. ഇവരോട് ഇക്കഴിഞ്ഞ ജനുവരി 13, 14, 15 തീയതികളിലായി ജോലിക്ക് കയറാനാണ് നിർദേശിച്ചിരുന്നത്. ഇതുപ്രകാരം പലരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP