Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ മാർക്ക് ലിസ്റ്റ് കേസിൽ ജലവകുപ്പ് എം.ഡിയും ഭാര്യയും ജാമ്യം നേടി; ഭാര്യയ്ക്ക് ബി.എഡ് കോഴ്സിന് ചേരാനായി പാട്‌ന യൂണിവേഴ്‌സിറ്റിയുടെ വ്യാജമാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റും നിർമ്മിച്ച് അശോക് കുമാർ സിങ്ങ് സാക്ഷ്യപ്പെടുത്തിയെന്ന് കേസ്; കള്ളക്കളി പുറത്തായത് പാട്‌ന സർവ്വകലാശാലയിലേക്ക് സർട്ടിഫിക്കറ്റുകൾ വിശദപരിശോധനക്ക് അയച്ചതോടെ

വ്യാജ മാർക്ക് ലിസ്റ്റ് കേസിൽ ജലവകുപ്പ് എം.ഡിയും ഭാര്യയും ജാമ്യം നേടി; ഭാര്യയ്ക്ക് ബി.എഡ് കോഴ്സിന് ചേരാനായി പാട്‌ന യൂണിവേഴ്‌സിറ്റിയുടെ വ്യാജമാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റും നിർമ്മിച്ച് അശോക് കുമാർ സിങ്ങ് സാക്ഷ്യപ്പെടുത്തിയെന്ന് കേസ്; കള്ളക്കളി പുറത്തായത് പാട്‌ന സർവ്വകലാശാലയിലേക്ക് സർട്ടിഫിക്കറ്റുകൾ വിശദപരിശോധനക്ക് അയച്ചതോടെ

പി നാഗരാജ്‌

 തിരുവനന്തപുരം: വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കിയെന്ന കേസിൽ ജലവിഭവ വകുപ്പ് എം.ഡിക്കും ഭാര്യക്കും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. കേസിലെ ഒന്നും രണ്ടും പ്രതികളായ മുൻ ജലവിഭവ വകുപ്പ് എം.ഡിയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയുമായ അശോക് കുമാർ സിങ്ങ്, ഭാര്യ രാഗിണി സിങ്ങ് എന്നിവരാണ് ജാമ്യം നേടിയത്.

2017-18 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള സർവ്വകലാശാലയിൽ ബി.എഡ് കോഴ്സിന് ചേരാനായി പാട്‌ന യൂണിവേഴ്‌സിറ്റിയുടെ വ്യാജ മാർക്ക് ലിസ്റ്റും ബിരുദ സർട്ടിഫിക്കറ്റും നിർമ്മിച്ച് അശോക് കുമാർ സിങ്ങ് അതിനെ ഒറിജിനലാണെന്ന് സാക്ഷ്യപ്പെടുത്തി അസ്സൽ പോലെ ഉപയോഗിച്ച് കേരള യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം മുക്കോല ട്രെയിനിങ് കോളേജിൽ ഹാജരാക്കിയെന്നാണ് കേസ്.

സർട്ടിഫിക്കറ്റുകളുടെ അധികാരികതയിൽ സംശയം തോന്നിയ കേരള യൂണിവേഴ്‌സിറ്റി രാഗിണി സിങ്ങിന്റെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ആധികാരികത ഉറപ്പാക്കുന്നതിലേക്കായി പരിശോധനക്ക് വേണ്ടി പാട്‌ന സർവ്വകലാശാലക്ക് അയച്ചുകൊടുത്തു . പാട്‌ന സർവ്വകലാശാല നടത്തിയ പരിശോധനയിൽ ബിരുദ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി വിവരം കേരള സർവ്വകലാശാലയെ അറിയിക്കുകയായിരുന്നു.

2018 ജനുവരി 10 ന് കോടതി നേരിട്ട് കേസെടുത്ത് പ്രതികളോട് വിചാരണ നേരിടാൻ ഉത്തരവിട്ടു. സമൻസ് കൈപ്പറ്റിയ പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465 ( വ്യാജ നിർമ്മാണം), 471 (വ്യാജ നിർമ്മിതരേഖ അസ്സൽ പോലെ ഉപയോഗിക്കൽ), 34 (കൂട്ടായ്മ) എന്നീ വകുപ്പുകൾ പ്രകാരമാണ് രണ്ടു പേരെയും പ്രതി ചേർത്ത് കോടതി നേരിട്ട് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP