Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇത്തവണ ലക്ഷ്യം വോട്ട്..! പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 27ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തും; വൈകിട്ട് യുവമോർച്ചയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും; പന്തളം കൊട്ടാര പ്രതിനിധികൾ സന്ദർശിച്ചേക്കും

ഇത്തവണ ലക്ഷ്യം വോട്ട്..! പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 27ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തും; വൈകിട്ട് യുവമോർച്ചയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും; പന്തളം കൊട്ടാര പ്രതിനിധികൾ സന്ദർശിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. 27നു സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള അടുത്ത കാലത്തെ രണ്ടാമത്തെ കേരള സന്ദർശനമാണിത്. ഇതിന് മുൻപ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി ഈ മാസം 15ന് അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു.

27ന് ഉച്ചകഴിഞ്ഞ് 1.50നു കൊച്ചി നാവിക സേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററിൽ രാജഗിരിയിൽ ഇറങ്ങും. തുടർന്നു 2.35നു കൊച്ചി റിഫൈനറിയിൽ ബിപിസിഎല്ലിന്റെ നാലു പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

തുടർന്നു ഹെലികോപ്റ്റർ മാർഗം തൃശൂർ കുട്ടനെല്ലൂരിലെത്തും. വൈകുന്നേരം 4.15നു തേക്കിൻകാട് മൈതാനത്തു യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും. തുടർന്നു കൊച്ചിയിൽ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം ആറിനു നാവിക സേനാ വിമാനത്താവളത്തിൽ നിന്നു മടങ്ങും.

കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ച നടത്തും. പന്തളം കുടുംബത്തിലെ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണുന്നുണ്ടെന്നാണ് വിവരം. മന്ത്രി വി എസ്.സുനിൽകുമാറാണു പ്രധാനമന്ത്രിയുടെ മിനിസ്റ്റർ ഇൻ വെയ്റ്റിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP