Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയിൽ ഇളവുകൾ അനുവദിച്ച് ഡ്രൈവർ-കം-കണ്ടക്ടർ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാൻ തച്ചങ്കരി; സ്വാഗം ചെയ്ത് ഡ്രൈവേഴ്‌സ് യൂണിയൻ രംഗത്ത്; എട്ടുമണിക്കൂർ ഡ്യൂട്ടിയിൽ ആവശ്യത്തിന് വിശ്രമവും അനുബന്ധ ഡ്യൂട്ടികൾക്ക് അരമണിക്കൂർ സമയവും നൽകും; ഓർഡിനറി-സിറ്റി സർവീസുകളിൽ രണ്ടു ഷിഫ്റ്റായി സിംഗിൾ ഡ്യൂട്ടി തുടരാനും തീരുമാനം

കെഎസ്ആർടിസിയിൽ ഇളവുകൾ അനുവദിച്ച് ഡ്രൈവർ-കം-കണ്ടക്ടർ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാൻ തച്ചങ്കരി; സ്വാഗം ചെയ്ത് ഡ്രൈവേഴ്‌സ് യൂണിയൻ രംഗത്ത്; എട്ടുമണിക്കൂർ ഡ്യൂട്ടിയിൽ ആവശ്യത്തിന് വിശ്രമവും അനുബന്ധ ഡ്യൂട്ടികൾക്ക് അരമണിക്കൂർ സമയവും നൽകും; ഓർഡിനറി-സിറ്റി സർവീസുകളിൽ രണ്ടു ഷിഫ്റ്റായി സിംഗിൾ ഡ്യൂട്ടി തുടരാനും തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്‌കരണത്തിൽ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെയും ഹൈക്കോടതി വിധിയുടേയും അടിസ്ഥാനത്തിൽ പുനക്രമീകരണങ്ങൾ ഏർപ്പെടുത്തി സിഎംഡി തച്ചങ്കരി ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടി പാറ്റേണായി നിജയപ്പെടുത്തിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം ഓർഡിനറി-സിറ്റി സർവീസുകളിൽ രണ്ടു ഷിഫ്റ്റായി സിംഗിൾ ഡ്യൂട്ടി സമ്പ്രദായം തുടരും. രാവിലെ അറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഒരു ഡ്യൂട്ടിയും ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പത്തുവരെ ഒരു ഡ്യൂട്ടിയും ആയിരിക്കും. ഇതിൽ പ്രാദേശിക ആവശ്യവും യാത്രക്കാരുടെ ലഭ്യതയും പരിഗണിച്ച് മാറ്റവും അനുവദിച്ചിട്ടുണ്ട്.

രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് ഡ്രൈവർ വാഹനത്തിന് തകരാർ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അത് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ആദ്യ ഷിഫ്റ്റ് കഴിഞ്ഞ പകരക്കാരൻ എത്തിയില്ലയെങ്കിൽ രണ്ടാമത്തെ ഷിഫ്റ്റിന് ക്രമീരണങ്ങൾ യൂണിറ്റ് ഓഫീസർ ഏർപ്പെടുത്തണം.

ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടറെ നിയോഗിക്കാം. എന്നാൽ അപ്പോൾ സർവീസ് റദ്ദാകാതിരിക്കാൻ ശ്രദ്ധിക്കണം. അതേസമയം, ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം നടപ്പാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഡ്രൈവേഴ്‌സ് യൂണിയൻ രംഗത്തെത്തി. സർവീസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിച്ചിട്ടുള്ള ഡ്രൈവർമാരെ കണ്ടക്ടർജോലിക്ക് നിർബന്ധപൂർവം അയക്കാൻ ഉദ്യോഗസ്ഥർ നീക്കം നടത്തുന്നുണ്ടെന്നും യൂണിയൻ സിഎംഡിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ ഡ്യൂട്ടികൾക്ക് അനുവദിക്കാവുന്ന ആകെ സമയം പരമാവധി അരമണിക്കൂർ ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡ്യൂട്ടി തുടങ്ങാൻ 15 മിനിട്ടും അവസാനിപ്പിക്കാൻ 15 മിനിട്ടും അരമണിക്കൂർ വിശ്രമവും ആണ് അനുവദിച്ചിട്ടുള്ളത്. അതായത് എട്ടുമണിക്കൂറിൽ ഏഴുമണിക്കൂർ സ്റ്റിയറിങ് ഡ്യൂട്ടി ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. അവശ്യ ഘട്ടത്തിൽ സിംഗിൾ ഡ്യൂട്ടികളിൽ പരമാവധി രണ്ടുമണിക്കൂർ കൂടി സ്റ്റിയറിങ് ഡ്യൂട്ടി നൽകാം. അതിന് അധിക അലവൻസും അനുവദിക്കും. ഇന്റർസിറ്റി, ടൗൺ ടു ടൗൺ സർവീസുകളിൽ ഡ്രൈവർക്ക് ഏഴുമണിക്കൂറിലധികം സ്റ്റിയറിങ് ഡ്യൂട്ടി വന്നാൽ നിയമപ്രകാരമുള്ള വിശ്രമം അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി നൽകാൻ പത്താംക്‌ളാസ് പാസായ ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസും ബാഡ്ജും ലഭ്യമാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP