Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടേൽ പ്രതിമയെ കുറ്റംപറഞ്ഞവർ സർക്കാർ ചെലവിൽ നാടുനീളെ സ്മാരകങ്ങൾ പണിയുന്നു; പ്രളയ പുനർനിർമ്മാണത്തിന് ഫണ്ടില്ലാതെ വലയുമ്പോഴും എകെജി സ്മാരകത്തിന് പത്ത് കോടി അനുവദിച്ച സർക്കാർ കെപിപി നമ്പ്യാർ സ്മാരകം പണിയാനും പണം മുടക്കുന്നു; കണ്ണൂരിൽ കെൽട്രോൺ സ്ഥാപകന്റെ സ്മാരകം പണിയാൻ രണ്ട് കോടി രൂപ അനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവ്; അനാവശ്യ ധൂർത്തെന്ന ആക്ഷേപം ശക്തം

പട്ടേൽ പ്രതിമയെ കുറ്റംപറഞ്ഞവർ സർക്കാർ ചെലവിൽ നാടുനീളെ സ്മാരകങ്ങൾ പണിയുന്നു; പ്രളയ പുനർനിർമ്മാണത്തിന് ഫണ്ടില്ലാതെ വലയുമ്പോഴും എകെജി സ്മാരകത്തിന് പത്ത് കോടി അനുവദിച്ച സർക്കാർ കെപിപി നമ്പ്യാർ സ്മാരകം പണിയാനും പണം മുടക്കുന്നു; കണ്ണൂരിൽ കെൽട്രോൺ സ്ഥാപകന്റെ സ്മാരകം പണിയാൻ രണ്ട് കോടി രൂപ അനുവദിച്ച് വ്യവസായ വകുപ്പ് ഉത്തരവ്; അനാവശ്യ ധൂർത്തെന്ന ആക്ഷേപം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുജറാത്തിൽ ടൂറിസം കൂടി ലക്ഷ്യമിട്ട് പട്ടേൽ പ്രതിമ പണിതതിനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയവരുടെ കൂട്ടത്തിൽ സിപിഎം നേതാക്കളായിരുന്നു മുന്നിൽ. എന്നാൽ, അതേ സിപിഎം ഭരിക്കുന്ന കേരള സർക്കാർ നാടുനീളെ നടന്ന് സർക്കാർ ചെലവിൽ സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ കടുത്ത വിമർശനം ഉയരുന്നു. എകെജി സ്മാരകത്തിന് പത്ത് കോടി രൂപ അനുവദിച്ചതിന് പിന്നാലെ കണ്ണൂരിൽ മറ്റൊരു സ്മാരകം നിർമ്മിക്കാൻ കൂടി സർക്കാർ അനുമതി നൽകി. പ്രളയത്തെ തുടർന്നുണ്ടാ നാശനഷ്ടങ്ങൾക്കിടെ പുനർനിർമ്മാണത്തിന് പണം കണ്ടെത്താൻ സർക്കാർ പാടുപെടുന്നതിനിടെയാണ് സ്മാരകങ്ങളുടെ പേരിൽ സർക്കാർ ധൂർത്ത്.

കണ്ണൂരിൽ കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന കെ.പി പി നമ്പ്യാർക്ക് സ്മാരകം നിർമ്മിക്കാനാണിപ്പോൾ രണ്ട് കോടി രൂപ അനുവദിച്ചിരിക്കുന്നത്. കണ്ണൂരിൽ വീണ്ടുമൊരു സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചു കൊണ്ട് വ്യവസായ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ജനുവരി 21നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ മതിൽ നിർമ്മിക്കാൻ വേണ്ടി സർക്കാർ പണം ചെലവാക്കിയതിന് പുറമേയാണ് വീണ്ടുമൊരു ധൂർത്തിന്റെ കൂടി വിവരം പുറത്തുവരുന്നത്.

സർക്കാറിന്റെ സാമ്പത്തികരംഗം തകർച്ച നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മുണ്ടു മുറുക്കി ഉടുക്കേണ്ട സമയമാണെന്ന ഓർമ്മപ്പെടുത്തലായിരുന്നു അദ്ദേഹം നടത്തിയത്. എന്നാൽ, അതിന് വിപരീതമായാണ് പലപ്പോഴും സർക്കാർ പെരുമാറുന്നത്. നേരത്തെ കണ്ണൂർ പെരളശേരിയിൽ എ.കെ.ജി സ്മാരകം നിർമ്മിക്കാൻ പത്ത് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയപ്പോഴും വിവാദത്തിന് ഇടയാക്കിയരുന്നു. ഇതിനെതിരെ എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലും പണം കണ്ടെത്താനാവാത്ത സമയത്താണ് സമാരകത്തിനായി ഇത്രയും പണം അനുവദിച്ചതെന്നാണ് കോൺഗ്രസിന്റെ വാദം.

അഞ്ചരക്കണ്ടി പുഴക്ക് സമീപം മൂന്ന് ഏക്കർ സ്ഥലം വാങ്ങാനാണ് പണം അനുവദിച്ചത്. എ.കെ.ജി.യുടെ പേരിൽ നിരവധി വായനശാലകളും ആശുപത്രികളും ഉണ്ടായിട്ടും സ്മാരകത്തിനായി സ്ഥലം വാങ്ങാൻ സർക്കാർ പണം അനുവദിച്ചതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരുകാരനായി കെപിപി നമ്പ്യാരാണ് കെൽട്രോണിന്റെ ശിൽപ്പി. ഇത്രയും കാലമായിട്ടും പണിയാത്ത സ്മാരകം പണിയിൽ ഈ പ്രളയ ദുരിതം അനുഭവിക്കുന്ന സമരയത്ത് പണം അനുവദിക്കുന്നതിലാണ് വിമർശനം ഉയരുന്നത്.

സർക്കാറന്റെ പ്രയോരിറ്റി എന്തുകാര്യത്തിലാണെന്ന ചോദ്യം സോഷ്യൽ മീഡിയയിലും ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

ഉയരട്ടങ്ങനെ ഉയരട്ടെ
സ്മാരകങ്ങൾ ഉയരട്ടെ!

ഉണ്ടില്ലെങ്കിലും കോണകം പുരപ്പുരത്ത് ഇടണമെന്നാണ് പിണറായി സർക്കാരിന്റെ പ്രഖ്യാപിത നയം - പ്രളയം വന്ന് നാട് കുട്ടിച്ചോറായി കിടക്കുമ്പോഴും പ്രതിമാ- സ്മാരക നിർമ്മാണങ്ങൾക്ക് ഒരു കുറവുമില്ല - ഇക്കഴിഞ്ഞ ദിവസമാണ് എകെജിക്കു് കണ്ണൂരിൽ സ്മാരകം നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

ഇതാ കണ്ണൂരിൽ വീണ്ടുമൊരു സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചു കൊണ്ട് വ്യവസായ വകുപ്പ് ജനുവരി 21 ന് ഉത്തരവായി.
കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന കെ.പി പി നമ്പ്യാർക്ക് സ്മാരകം നിർമ്മിക്കാനാണിപ്പോൾ രണ്ട് കോടി രൂപ അനുവദിച്ചിരിക്കുന്നത്-നിത്യനിദാന ചെലവുകൾക്ക് കാശില്ലെന്ന് പറഞ്ഞ് ധനമന്ത്രി വിലപിക്കുന്നതിനിടയിലാണ് ഇമ്മാതിരി ധൂർത്ത് നടത്തുന്നത്. ഈ സർക്കാരിന്റെ പ്രയോരിറ്റികൾ ഇത്തരം ധൂർത്തി ലാണെന്ന് തെളിയിക്കുന്ന ഓരോ സംഭവങ്ങൾ ദിനം പ്രതി പുറത്തു വരുന്നുണ്ട്.
കോടതിയും നാട്ടുകാരും ബഹളമുണ്ടാക്കിയതുകൊണ്ട് വനിതാ മതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കാൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP