Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഡ്മിന്റണിൽ കേരളത്തിന് ഇരട്ട സ്വർണം; നേട്ടം സമ്മാനിച്ചത് പിസി തുളസിയും മിക്‌സഡ് ഡബിൾസിൽ അരുൺ വിഷ്ണു-അപർണ ബാലൻ സഖ്യവും

ബാഡ്മിന്റണിൽ കേരളത്തിന് ഇരട്ട സ്വർണം; നേട്ടം സമ്മാനിച്ചത് പിസി തുളസിയും മിക്‌സഡ് ഡബിൾസിൽ അരുൺ വിഷ്ണു-അപർണ ബാലൻ സഖ്യവും

 കൊച്ചി: ദേശീയ ഗെയിംസ് ബാഡ്മിന്റണിൽ കേരളത്തിന് ഇരട്ട സ്വർണം. വനിതാ സിംഗിൾസിൽ പി.സി. തുളസിയും മിക്‌സഡ് ഡബിൾസിൽ അരുൺ വിഷ്ണുഅപർണ ബാലൻ സഖ്യവുമാണ് സ്വർണം നേടിയത്. കഴിഞ്ഞ ദേശീയ ഗെയിംസിലെ റണ്ണറപ്പായ തുളസി സിംൾസ് ഫൈനലിൽ തെലങ്കാനയുടെ ഋതുപർണ ദാസിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചാണ് പി സി തുളസി കേരളത്തിന് സ്വർണം സമ്മാനിച്ചത്. സ്‌കോർ: 21-18, 21-18. രണ്ടാം ഗെയിമിൽ ഒരുവേള ലീഡ് വഴങ്ങിയശേഷമാണ് തുളസി ഉജ്വലമായി തിരിച്ചുവന്നത്. ഒടുവിൽ തളർന്നുതുടങ്ങിയ ഋതുപർണയെ തന്റെ വേഗവും അനുഭവസമ്പത്തും കൊണ്ടാണ് തുളസി മറികടന്നത്.

മിക്‌സഡ് ഡബിൾസ് ഫൈനലിൽ കോഴിക്കോട്ടുകാരായ അരുൺ വിഷ്ണുവും അപർണ ബാലനും തെലങ്കാനയുടെ തന്നെ തരുൺ കോനസിഖി റെഡ്ഡി സഖ്യത്തെയാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തിയത്. സ്‌കോർ: 21-18, 14-21, 21-15.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP