Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റഷ്യൻ മോഡലിനെ മണ്ട് കണ്ണ് മഞ്ഞളിച്ച് കെട്ടിയപ്പോൾ പണി തെറിച്ച മലേഷ്യൻ രാജാവിന് പകരം പുതിയ രാജാവിനെ തെരഞ്ഞെടുത്ത് രാജ കുടുബം; പുതിയ രാജാവ് ഏഷ്യൻ ഹോക്കി പ്രസിഡന്റും ഫിഫ സമിതിയംഗവുമായ സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ; ഗർഭിണിയായ സുന്ദരി ഭാര്യയെ മുൻ രാജാവ് മുഹമ്മദ് അഞ്ചാമന് ഇനി 'മുഴുവൻ സമയവും പരിചരിക്കാം'

റഷ്യൻ മോഡലിനെ മണ്ട് കണ്ണ് മഞ്ഞളിച്ച് കെട്ടിയപ്പോൾ പണി തെറിച്ച മലേഷ്യൻ രാജാവിന് പകരം പുതിയ രാജാവിനെ തെരഞ്ഞെടുത്ത് രാജ കുടുബം; പുതിയ രാജാവ് ഏഷ്യൻ ഹോക്കി പ്രസിഡന്റും ഫിഫ സമിതിയംഗവുമായ സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ; ഗർഭിണിയായ സുന്ദരി ഭാര്യയെ മുൻ രാജാവ് മുഹമ്മദ് അഞ്ചാമന് ഇനി 'മുഴുവൻ സമയവും പരിചരിക്കാം'

മറുനാടൻ ഡെസ്‌ക്‌

ക്വാലലംപുർ : റഷ്യൻ സുന്ദരിയെ വിവാഹം കഴിച്ചതിന്റെ പേരിൽ രാജിവയ്‌ക്കേണ്ടി വന്ന മലേഷ്യൻ രാജാവിന് പകരക്കാരനെ കണ്ടെത്തി രാജകുടുംബം. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് അഞ്ചാമന്റെ സ്ഥാനത്ത് ഇനി സുൽത്താൻ അബ്ദുല്ല അുൽത്താൻ അഹമ്മദ് ഷാ (59) ആവും മലേഷ്യൻ ഭരണത്തിന്റെ കിരീടം ചൂടുക. രാജ്യാന്തര ഫുട്‌ബോൾ ഭരണസമിതിയായ ഫിഫയുടെ മേൽനോട്ടസമിതി അംഗവും ഏഷ്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റുമായ ഷാ മികച്ചൊരു അത്‌ലെറ്റ് കൂടിയാണ്. അഞ്ചു വർഷമാണ് പുതിയ രാജാവിന്റെ കാലാവധി. ഈ മാസം 31ന് ഷായുടെ സ്ഥാനാരോഹണം നടക്കും.

മുഹമ്മദ് അഞ്ചാമൻ ഒഴികെയുള്ള 8 മലയ പ്രവിശ്യകളുടെ തലവന്മാരിൽ നിന്നാണു രാജാവിനെ തിരഞ്ഞെടുത്തത്. പഹാങ് പ്രവിശ്യ തലവനായിരുന്നു സുൽത്താൻ അബ്ദുല്ല.റഷ്യൻ സൗന്ദര്യ റാണിയും റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടിയ താരവുമായ ഓക്‌സാന വിവോഡിനയെ (25) വിവാഹം കഴിച്ചത്തിന്റെ പേരിൽ 49കാരനായ സുൽത്താൻ മുഹമ്മദ് അഞ്ചാമന് ഏറെ ആരോപണം നേരിടേണ്ടി വന്നത്.

ഇതിന് പിന്നാലെ സഹമത്സരാർത്ഥിയുമായി സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിവാദം കൊടുമ്പിരി കൊണ്ടിരിക്കവേ ചികിൽസാർഥം രാജ്യം വിട്ട സുൽത്താൻ മുഹമ്മദ് അഞ്ചാമൻ വൈകാതെ സ്ഥാനമൊഴിയുകയായിരുന്നു. 3 വർഷം കാലാവധി ശേഷിക്കെയാണു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. പാർലമെന്റിലാണ് മലേഷ്യയിൽ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. അതിനാൽ തന്നെ രാജാവിന്റേത് ആലങ്കാരിക പദവിയാണ്.

കിരീടം തെറിച്ച് വൈകാതെ കേട്ടത് സൗന്ദര്യ റാണി ഗർഭിണിയാണെന്ന വാർത്ത

മലേഷ്യൻ രാജാവിന്റെ സ്ഥാനം തെറിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഭാര്യ ഓക്സാന വിവോഡിന ഗർഭിണിയാണെന്നും സ്ഥിരീകരണവന്നിരുന്നു. സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് സ്വമേധയാ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് വാർത്ത പുറത്ത് വരുന്നത്. മാത്രമല്ല രാജാവും സൗന്ദര്യ റാണിയും വിവാഹ ദിനത്തിൽ ആടിപ്പാടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമാവുന്നത്.

രാജാവ് വിവാഹം കഴിച്ച റഷ്യൻ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന ഒരു റിയാലിറ്റി ഷോയിൽ സഹമത്സരാർത്ഥിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പുറത്തായതോടെയാണ് രാജാവിന് കുരുക്ക് വീണത്. രാജാവ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ വടക്കൻ പ്രവിശ്യയായ പെരക്കിലെ സുൽത്താൻ നസ്റിൻ ഷാ ആണ് താൽക്കാലികമായി പദവി വഹിച്ചിരുന്നത്. പുതിയ രാജാവിനെ വൈകാതെ തിരഞ്ഞെടുക്കും.

നവംബർ മുതൽ ചികിൽസാർഥം അവധിയിലായിരുന്ന സുൽത്താൻ മുഹമ്മദ് അഞ്ചാമൻ (49), റഷ്യൻ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന വിവോഡിനയെ (25) വിവാഹം ചെയ്തതിനു പിന്നാലെയാണു സ്ഥാനമൊഴിഞ്ഞതെന്നു റിപ്പോർട്ടുകളുണ്ട്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. 2015 ലെ മിസ് മോസ്‌കോ ആയ ഒക്‌സാന, ഇസ്ലാം മതം സ്വീകരിച്ചതായും പറയുന്നു. എന്നാൽ വാർത്തയോടു രാജകുടുംബം പ്രതികരിച്ചിട്ടില്ല.

അഞ്ച് വർഷം രാജാവായി വാഴേണ്ടിയിരുന്ന ഇദ്ദേഹം പൊടുന്നനെ സ്ഥാനമൊഴിഞ്ഞതിന്റെ കാരണം കൊട്ടാരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മലേഷ്യൻ രാജവംശത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു രാജി ഇതാദ്യമാണ്. മലേഷ്യയിലെ നോർത്ത് ഈസ്റ്റ് കെലൻടാൻ സ്റ്റേറ്റിലെ ഭരണാധികാരിയായി സുൽത്താൻ അധികാരമേറ്റിരുന്നത് 2016 ഡിസംബറിലായിരുന്നു. മലേഷ്യയിൽ ചെറുപ്പത്തിൽ രാജാവാകുന്നവരിൽ ഒരാളെന്ന ബഹുമതിയും ഇതിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു സുൽത്താൻ മുഹമ്മദ് റഷ്യൻ സുന്ദരി ഓക്‌സാനയെ ആഡംബരപൂർണമായ ചടങ്ങിൽ വച്ച് വിവാഹം ചെയ്തിരുന്നത്. രാജാവിനെ വിവാഹം ചെയ്യുന്നതിനായി ഓക്‌സാന തന്റെ മോഡലിങ് കരിയർ പോലും ഉപേക്ഷിച്ചിരുന്നു. എന്നാൽ ടിവി ഷോയിൽ പങ്കെടുക്കുന്നതിനിടെ മറ്റൊരു മത്സരാർത്ഥിയുമായി സ്വിമ്മിങ് പൂളിൽ വച്ച് ഓക്‌സാന ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ അതിനിടെ പുറത്തായതാണ് രാജാവിന്റെ കിരീടം തെറിപ്പിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP