Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിറ്റ്‌സർലണ്ടിൽ ട്രെയിൻ വൈകിയാൽ ടിക്കറ്റ് തുക മുഴുവനും യാത്രക്കാർക്ക് തിരികെ നല്കുന്ന കാര്യം പരിഗണനയിൽ; നിശ്ചിത പരിധിയിൽ കൂടുതൽ വൈകിയാൽ നിരക്കിന്റെ അമ്പത് ശതമാനവും അനിയന്ത്രിതമായി വൈകിയാൽ മുഴുവൻ തുകയും നല്കുന്ന പദ്ധതി 2022 ഓടെ

സ്വിറ്റ്‌സർലണ്ടിൽ ട്രെയിൻ വൈകിയാൽ ടിക്കറ്റ് തുക മുഴുവനും യാത്രക്കാർക്ക് തിരികെ നല്കുന്ന കാര്യം പരിഗണനയിൽ; നിശ്ചിത പരിധിയിൽ കൂടുതൽ വൈകിയാൽ നിരക്കിന്റെ അമ്പത് ശതമാനവും അനിയന്ത്രിതമായി വൈകിയാൽ മുഴുവൻ തുകയും നല്കുന്ന പദ്ധതി 2022 ഓടെ

ജനീവ: സ്വിറ്റ്‌സർലണ്ടിൽ ട്രെയിൻ വൈകിയാൽ ടിക്കറ്റ് തുക മുഴുവനും യാത്രക്കാർക്ക് തിരികെ നല്കുന്ന കാര്യം പരിഗണനയിൽ.നിശ്ചിത പരിധിയിൽ കൂടുതൽ വൈകിയാൽ നിരക്കിന്റെ അമ്പത് ശതമാനവും അനിയന്ത്രിതമായി വൈകിയാൽ മുഴുവൻ തുകയും നല്കാൻ സ്വിസ് ഫെഡറൽ റയിൽവേ പദ്ധതി തയ്യാറാക്കുന്നത്.

നിലവിൽ ട്രെയ്ൻ ഒരു മണിക്കൂറിലധികം വൈകിയാൽ പരമാവധി പത്തു ഫ്രാങ്കും ഫസ്‌ററ് ക്‌ളാസ് യാത്രക്കാർക്ക് പരമാവധി പതിനഞ്ച് ഫ്രാങ്കും മാത്രമാണ് ഇപ്പോൾ തിരികെ നൽകുന്നത്. ദീർഘദൂര സർവീസുകളായ ഐസി, ഐസിഎൻ എന്നിവയിൽ മാത്രമാണ് ഈ സൗകര്യം. മാത്രമല്ലചെറിയ തുകയ്ക്ക് പലപ്പോഴും പണത്തിനു പകരം കോഫി വൗച്ചറാണ് കിട്ടുകയെന്നും ഈ സംവിധാനത്തിന് മാറ്റം വരുത്താനുമാണ് അധികൃതർ പദ്ധതിയിടുന്നത്.

2022 ഓടെ പുതിയ സംവിധാനം നടപ്പിലാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP