Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൂട് നിയന്ത്രണാതിതമായതോടെ മരിച്ചുവീഴുന്നത് നൂറ് കണക്കിന് കാട്ടുമൃഗങ്ങൾ; ദിനംപ്രതി സൂര്യതാപമേക്കുന്നത് നിരവധിയാളുകൾക്ക്; രാജ്യം സാക്ഷ്യം വഹിക്കുന്നത് എക്കാലത്തെയും റെക്കോർഡ് ചൂടിന്; പല പ്രദേശങ്ങളിലും താപനില 49 ഡിഗ്രിവരെ; വെന്തുരുകി ഓസ്ട്രേലിയൻ ജനത

ചൂട് നിയന്ത്രണാതിതമായതോടെ മരിച്ചുവീഴുന്നത് നൂറ് കണക്കിന് കാട്ടുമൃഗങ്ങൾ; ദിനംപ്രതി സൂര്യതാപമേക്കുന്നത് നിരവധിയാളുകൾക്ക്; രാജ്യം സാക്ഷ്യം വഹിക്കുന്നത് എക്കാലത്തെയും റെക്കോർഡ് ചൂടിന്; പല പ്രദേശങ്ങളിലും താപനില 49 ഡിഗ്രിവരെ; വെന്തുരുകി ഓസ്ട്രേലിയൻ ജനത

രിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടിന് സാക്ഷ്യം വഹിക്കുകയാംണ് ഓസ്ട്രേലിയ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 49 ഡിഗ്രിവരെ ഉയർന്നതോടെ ആളുകൾ വെന്തുരുകുകയാണ്. നിരവധിയാളുകൾക്ക് പൊള്ളലേക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ നൂറ് കണക്കിന് കാട്ടുമൃഗങ്ങൾ ചത്തൊടുങ്ങുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്ന് കഴിഞ്ഞു.

മനുഷ്യനെന്ന പോലെ തന്നെ മൃഗങ്ങൾക്കും ചൂട് താങ്ങാവുന്നതിലും അപ്പുറമെത്തി. നാഷണൽ സൂവും, അക്വേറിയവുമെല്ലാം ഐസ് ബ്ലോക്കുകൾ ഉപയോഗിച്ച് തണുപ്പിക്കുവാനാണ് അധികൃതരുടെ ശ്രമം. 2011 നു ശേഷം കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിൽ രാജ്യം ഏറ്റവും കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത് ഇപ്പോഴാണ് എന്നാണ് അധികൃതർ പറയുന്നത്.

അഡ്ലൈഡിൽ വ്യാഴാഴ്ച ഉച്ചയോടെ 80 വർഷം മുൻപുള്ള റെക്കോർഡ് തകർത്തുകൊണ്ടാണ് ചൂട് രേഖപ്പെടുത്തിയത്. താപനില രേഖപ്പെടുത്തി തുടങ്ങിയ ശേഷമുള്ള 130 വർഷങ്ങളിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെ.939ലാണ് അഡ്ലൈഡിൽ ഇത്രയും കഠിന ചൂട് അനുഭവപ്പെട്ടിരുന്നത്. 46.1 ഡിഗ്രി ആയിരുന്നു അന്നത്തെ കൂടിയ താപനില. ഈ റെക്കോർഡ് തകർത്തുകൊണ്ടായിരുന്നു വ്യാഴാഴ്ചത്തെ ചൂട്.

അഡ്ലൈഡ് വിമാനത്താവളം, മിൻലാടൺ, നോർലുങ്ക, സ്‌നോടൗൺ, പോർട്ട് ലിങ്കൺ തുടങ്ങി 15ഓളം പ്രദേശങ്ങളിലാണ് വ്യാഴാഴ്ച ഉച്ചയോടെ ചൂട് കഠിനമായത്. സംസ്ഥാനത്തിന്റെ 23 പ്രദേശങ്ങളിൽ ചൂട് കൂടുമെന്നും റെക്കോർഡ് ഭേദിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാത്രിയും ഉയർന്ന താപനിലയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. ചൂട് കൂടുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളും വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ 24 മണിക്കൂറിൽ 44 പേരാണ് എമർജൻസി വിഭാഗത്തിന്റെ സഹായം തേടിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സൂര്യൻ ഉദിച്ച ശേഷം കഴിവതും യാത്രകൾ ഒഴിവാക്കണമെന്നും സൂര്യൻ നേരിട്ട് പതിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാനും സർക്കാർ തന്നെ നേരിട്ട് ഇടപെട്ട് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കാട്ടു തീ പടരാനുള്ള സാധ്യത കൂടുതൽ ഉള്ളതിനാൽ ഫയർഫോഴ്സ് അധികൃതർ മുൻകരുതൽ എടുത്തിട്ടുണ്ട്. താപനില ഉയർന്നതോടെ മൃഗങ്ങളുടെ ഭക്ഷണ മെനുവും മാറ്റിയിട്ടുണ്ട്. ശരീര താപനില ഉയരാതെ കാത്തു സൂക്ഷിക്കുന്നതിനായി പ്രത്യേക ഭക്ഷണങ്ങളാണ് നൽകുന്നത്.

വ്യാപാരസ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഇതോടെ, മിക്കവാറും സ്ഥാപനങ്ങൾ ആഴ്ചയിലെ ശേഷിക്കുന്ന ദിനങ്ങളിൽ അവധി പ്രഖ്യാപിച്ച് ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞയച്ചു.കടുത്ത ചൂടിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുതെന്ന് തൊഴിലുടമകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൺസ്ട്രക്ഷൻ, ഫോറസ്ട്രി, മൈനിങ്, ഇലക്ട്രിസിറ്റി തുടങ്ങി തുറസ്സായ പ്രദേശത്ത് ജോലി ചെയ്യേണ്ടിവരുന്ന വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്കാണ് മുന്നറിപ്പ് നൽകിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP