Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്ത്... തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ...? സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്‌ഐക്കാരായ പ്രതികൾക്കായി പൊലീസിന്റെ തിരച്ചിൽ; നേതൃത്വം നൽകിയ ഡിസിപി ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടി മുഖ്യമന്ത്രി; റെയ്ഡിനെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷണറെ ചുമതലപ്പെടുത്തി ഡിജിപിയുടെ ഉത്തരവ്; പാർട്ടി ഓഫീസിൽ റെയ്ഡ് നടന്നത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികൾക്ക് വേണ്ടി

എന്ത്... തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ...? സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിവൈഎഫ്‌ഐക്കാരായ പ്രതികൾക്കായി പൊലീസിന്റെ തിരച്ചിൽ; നേതൃത്വം നൽകിയ ഡിസിപി ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിച്ച് വിശദീകരണം തേടി മുഖ്യമന്ത്രി; റെയ്ഡിനെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷണറെ ചുമതലപ്പെടുത്തി ഡിജിപിയുടെ ഉത്തരവ്; പാർട്ടി ഓഫീസിൽ റെയ്ഡ് നടന്നത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികൾക്ക് വേണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രതികൾക്കായി പൊലീസിന്റെ തിരച്ചിൽ. പരിശോധന നടത്തിയ സംഘത്തിന് നേതൃത്വം നൽകിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വിശദീകരണം തേടി. പിന്നീട് റെയ്ഡിനെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നത്. നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ തെരേസയോട് വിശദീകരണം തേടിയിരുന്നു.

ഏതായാലും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ ചൈത്ര ഡിസിപി സ്ഥാനം ഒഴിഞ്ഞു. നേരത്തേ ഡിസിപി ആയിരുന്ന ഉദ്യോഗസ്ഥൻ ശബരിമല ഡ്യൂട്ടിക്ക് പോയതിനെ തുടർന്ന ചൈത്ര ഡിസിപി സ്ഥാനത്ത് അധിക ചുമതലയിലായിരുന്നു. അടുത്തിടെ പണിമുടക്ക് ദിവസങ്ങളിൽ എസ്‌ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച പ്രതികൾക്ക് എതിരെയും ശക്തമായ നടപടിയെടുത്തത് ചൈത്രയുടെ നേതൃത്വത്തിലായിരുന്നു. പ്രതികൾക്കായി യൂണിയൻ ഓഫീസുകളിൽ വരെ റെയ്ഡിനുൾപ്പെടെ ചൈത്ര ഒരുങ്ങിയിരുന്നു. ഇതോടെ തന്നെ പാർട്ടിക്ക് അനഭിമതയെന്ന നിലയിൽ സംസാരവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈത്ര ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തന്നെ റെയ്ഡ് ചെയ്തത്.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ അക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകരെ തിരഞ്ഞാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിൽ പൊലീസ് പരിശോധന നടന്നത്. ഇന്നലെ അർധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. പ്രതികളിലൊരാളെ ഇന്ന് ഉച്ചയോടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിരുന്നു. പ്രതികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് ഡിസിപി നൽകിയ വിശദീകരണം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഡിസിപിക്കെതിരെ അന്വേഷണം നടക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്കായ് രാത്രി 11.30ഓടെയാണ് പൊലീസ് സംഘം സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്‌പേർ മാത്രമേ പരിശോധനാ സമയത്ത് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല.

ഡിസിപി തെരേസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെ ഇന്ന് ഉച്ചയോടെ ഡിവൈഎഫ്‌ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇയാളെ കാണാൻ അനുവദിക്കാത്തതിൽ അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP