Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏപ്രിൽ മെയ് മാസത്തിൽ മുൻകൂട്ടി നിശ്ചയിച്ച കല്യാണ വർക്കുകളുണ്ട്; സ്റ്റുഡിയോയിൽ നിന്ന് മാറി നിൽക്കാൻ മാർഗമില്ല; സുഹൃത്തുക്കൾ ആവശ്യപ്പെട്ടെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിർബന്തന്ധമാണെങ്കിൽ 2024ൽ ഒരു കൈ നോക്കാം; വ്യാജന്മാരെ തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല; തനിക്കെതിരെ പ്രചരിക്കുന്ന കുറിപ്പിനെ കുറിച്ച് ശ്രീജിത്ത് പന്തളം പ്രതികരിക്കുന്നു

ഏപ്രിൽ മെയ് മാസത്തിൽ മുൻകൂട്ടി നിശ്ചയിച്ച കല്യാണ വർക്കുകളുണ്ട്; സ്റ്റുഡിയോയിൽ നിന്ന് മാറി നിൽക്കാൻ മാർഗമില്ല; സുഹൃത്തുക്കൾ ആവശ്യപ്പെട്ടെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിർബന്തന്ധമാണെങ്കിൽ 2024ൽ ഒരു കൈ നോക്കാം; വ്യാജന്മാരെ തടയാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല; തനിക്കെതിരെ പ്രചരിക്കുന്ന കുറിപ്പിനെ കുറിച്ച് ശ്രീജിത്ത് പന്തളം പ്രതികരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ബിജെപിക്ക് മുൻപൊന്നും ഇല്ലാത്ത പ്രതീക്ഷയാണ് ഇപ്പോൾ കേരളത്തിൽ. ആഞ്ഞ് പിടിച്ചാൽ കേരളത്തിൽ നിന്നും എംപി യുണ്ടകും എന്നാണ് പാർട്ടി വിലയിരുത്തൽ. മണ്ഡലങ്ങളിലേക്ക് അനുയോജ്യമായ സ്ഥാനാർത്ഥികളെ നിർത്തുന്നതിനെകുറിച്ച് ശക്തമായ ആലോചന തുടരവെ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശ്രീജിത്ത് പന്തളം അറിയിച്ചുവെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന ഈ കുറിപ്പ് തന്റേത് അല്ലെന്നും വ്യാജ അക്കൗണ്ടാണ് എന്നും ശ്രീജിത്ത് പറയുന്നു.

സ്റ്റുഡിയോയിലെ തിരക്കുകൾ മൂലം 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന രീതിയിൽ തന്റെ പേരിൽ പ്രചരിക്കുന്ന കുറിപ്പ് വ്യാജമെന്നും ശ്രീജിത്ത് പന്തളം. ചില സുഹൃത്തുക്കൾ ലോക് സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏപ്രിൽ മെയ് മാസങ്ങളിൽ എന്റെ സ്റ്റുഡിയോയിൽ ഒത്തിരിപ്പേർ വിവാഹങ്ങൾക്ക് നേരത്തെ ബുക്ക് ചെയ്തവരുണ്ട്. അതിന്റെ തിരക്കിലായതിനാൽ മൽസരിക്കാനില്ല.നിർബന്ധമാണെങ്കിൽ 2024 ൽ നടക്കുന്ന അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നായിരുന്നു ശ്രീജിത്ത് പന്തളത്തിന്റെ പേരിൽ പ്രചരിക്കുന്ന ഫേസ്‌ബുക്ക് കുറിപ്പ്.

ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് തന്റെ പേരിൽ മറ്റാരോ തുടങ്ങിയ അക്കൗണ്ടിൽ നിന്നാണെന്നും ശ്രീജിത്ത് പറയുന്നു. തന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകളെക്കുറിച്ച് നേരത്തെ തന്നെ പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളതാണെന്നും ശ്രീജിത്ത് പന്തളം വ്യക്തമാക്കി. തന്റെ പേരിലുള്ള അക്കൊണ്ടുകൾക്ക് റീച്ച് കൂടുതൽ ലഭിക്കുന്നതിനാൽ വ്യാജ സന്ദേശം പരത്താൻ പലരും തന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ശ്രീജിത്ത് പന്തളം പറയുന്നു

വ്യാജ അക്കൗണ്ടുകളേക്കുറിച്ച് സൈബർ സെല്ലിൽ നൽകിയ പരാതിയിൽ ഇതുവരെയും നടപടിയൊന്നും ആയിട്ടില്ല. ഒരിക്കൽ പോലും വിവരങ്ങൾ തിരക്കി പൊലീസുകാർ വിളിച്ചിട്ടില്ലെന്നും ശ്രീജിത്ത് പന്തളം പരയുന്നു. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ആർഎസ്എസുകാരന് ഈ അവസ്ഥ തന്നെയാണ് വരികയെന്നും ശ്രീജിത്ത് പന്തളം പറഞ്ഞു. വ്യാപകമാവുന്ന ട്രോളുകളേക്കുറിച്ചും പരിഹാസത്തേക്കുറിച്ചും പ്രതികരിക്കാനില്ലെന്നും ശ്രീജിത്ത് പന്തളം വിശദമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP