Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രം തിരുത്തിക്കുറിച്ച് സ്വർണത്തിന് 'പൊന്നുംവില' ! ഗ്രാമിന് 3050 രൂപയും പവന് 24,400 രൂപയും എത്തിയതോടെ സ്വർണ വിലയ്ക്ക് റെക്കോർഡ്; രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചത് വിലക്കയറ്റത്തിന് കാരണമായി; വിവാഹ സീസണായതോടെ വിപണി വർധിച്ചെന്നും വ്യാപാരികൾ

ചരിത്രം തിരുത്തിക്കുറിച്ച് സ്വർണത്തിന് 'പൊന്നുംവില' ! ഗ്രാമിന് 3050 രൂപയും പവന് 24,400 രൂപയും എത്തിയതോടെ സ്വർണ വിലയ്ക്ക് റെക്കോർഡ്; രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചത് വിലക്കയറ്റത്തിന് കാരണമായി; വിവാഹ സീസണായതോടെ വിപണി വർധിച്ചെന്നും വ്യാപാരികൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചരിത്രം തിരുത്തിക്കുറിച്ച് സ്വർണത്തിന് റെക്കോർഡ് വില. ഗ്രാമിന് 3050 രൂപയും പവന് 24,400 രൂപയുമായുയർന്ന് ഇതുവരെയുള്ളത്തിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില. ഗ്രാമിന് 3030 വരെ വന്നതാണ് ഇതിന് മുൻപുള്ള കൂടിയ നിരക്ക്. എന്നാൽ രാജ്യാന്തര വിപണിയിൽ വില വർധിച്ചതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 54 ഡോളർ വർധിച്ച് 1304 ഡോളറിലാണ് വിപണി.

2018 ഡിസംബർ 31 ന് ഒരു പവന്റെ വില 23,440 രൂപയായിരുന്നു (ഗ്രാമിന് 2930 രൂപ) സ്വർണത്തിന്റെ വില. പുതുവർഷം ആരംഭിച്ച് വെറും പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് വില 24,000 കടന്നത്. അതായത് വെറും 15 ദിവസത്തിനുള്ളിൽ സ്വർണത്തിന് ലഭിച്ചത് 680 രൂപയുടെ വർധന. ഡിസംബർ ആദ്യ വാരം 22,520 രൂപയായിരുന്ന സ്വർണവില വെറും ഒന്നരമാസം കൊണ്ട് 1600 രൂപ വർധിച്ച് റെക്കോർഡിട്ടു. കല്യാണ സീസണായതും വിപണിയുടെ ഉണർവിന് സഹായകരമായി.

അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാൾ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാൻഡുമാണു രാജ്യത്തെ സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്. ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്‌കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വർണവിലയെ കാര്യമായി ബാധിക്കുന്നില്ല. ഡോളറിന്റെ മൂല്യം ശക്തിപ്രാപിക്കുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP