Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈത്ര നിർവ്വഹിച്ചത് അവരുടെ ജോലി മാത്രം; ഡിസി ഓഫീസിലെ റെയ്ഡിൽ ഉള്ളത് ചെറിയ ജാഗ്രതക്കുറവ്; വനിതാ ഐപിഎസുകാരിക്കെതിരെ നടപടിക്ക് ശുപാർശയില്ലാതെ എഡിജിപിയുടെ റിപ്പോർട്ട്; പ്രതിയെ പിടികൂടാനാകാത്തത് ഡിവൈഎസ്‌പിയുടെ വിവരം ചോർത്തൽ മൂലമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ചൈത്രാ തേരേസ ജോണിനെതിരായ നടപടി താക്കീതിൽ ഒതുങ്ങും; പൊലീസ് ലംഘിച്ചത് സാമാന്യമര്യാദയെന്ന് മുഖ്യമന്ത്രി

ചൈത്ര നിർവ്വഹിച്ചത് അവരുടെ ജോലി മാത്രം; ഡിസി ഓഫീസിലെ റെയ്ഡിൽ ഉള്ളത് ചെറിയ ജാഗ്രതക്കുറവ്; വനിതാ ഐപിഎസുകാരിക്കെതിരെ നടപടിക്ക് ശുപാർശയില്ലാതെ എഡിജിപിയുടെ റിപ്പോർട്ട്; പ്രതിയെ പിടികൂടാനാകാത്തത് ഡിവൈഎസ്‌പിയുടെ വിവരം ചോർത്തൽ മൂലമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ചൈത്രാ തേരേസ ജോണിനെതിരായ നടപടി താക്കീതിൽ ഒതുങ്ങും; പൊലീസ് ലംഘിച്ചത് സാമാന്യമര്യാദയെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ കേസിൽ പ്രതികളെ കണ്ടെത്താൻ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ചൈത്ര തെരേസാ ജോണിനെതിരേ നടപടിക്ക് ശുപാർശയില്ലാതെ എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട്. എന്നാൽ ചൈത്ര നിർവ്വഹിച്ചത് അവരുടെ ജോലി മാത്രമാണെന്നാണ് എ.ഡി.ജി.പി: മനോജ് ഏബ്രഹാം കൈമാറിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചൈത്രാ തെരേസാ ജോണിനെതിരെ എന്ത് നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും.

പ്രതികൾ പാർട്ടി ഓഫീസിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തേത്തുടർന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാൽ, പരിശോധനയിൽ അക്രമികളെ കണ്ടെത്താനായില്ല. പൊലീസ് എത്തുന്നതിനു നിമിഷങ്ങൾക്കു മുമ്പ് പ്രതികളെ പാർട്ടി ഓഫീസിൽനിന്നു മാറ്റിയതായാണു സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ച വിവരം. റെയ്ഡ് വിവരം ചോർത്തിയത് ഒരു ഡിവൈ.എസ്‌പിയാണെന്നും ഇന്റലിജൻസിനു സൂചന ലഭിച്ചു. ഇയാൾ സിപിഎമ്മുമായി അടുത്തു നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. വിവരം ചോർന്നില്ലെങ്കിൽ പ്രതികളെ പിടിക്കാനാകുമായിരുന്നുവെന്നാണ് പൊലീസിലെ പൊതു വികാരം.

ഇത് കണക്കിലെടുത്താണ് ചൈത്രാ തെരേസാ ജോണിനെ കുറ്റപ്പെടുത്താതെ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ഡിജിപിക്കാണ് എഡിജിപി കൈമാറിയത്. ഇത് അതേ പടി മുഖ്യമന്ത്രിക്ക് കൈമാറും. റെയ്ഡിൽ കുറേ കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും പരാമർശമുണ്ട്. ഈ സാഹചര്യത്തിൽ ചൈത്രയെ സ്ഥലം മാറ്റാനാണ് സാധ്യത. താക്കീതും നൽകും. പാർട്ടിയെ അപമാനിക്കാൻ ശ്രമിച്ച ഡി.സി.പിക്കെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് സിപിഎം. തിരുവനന്തപുരംജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേത്തുടർന്നാണ് അന്വേഷണത്തിന് എ.ഡി.ജി.പി: മനോജ് ഏബ്രഹാമിനെ ചുമതലയേൽപിച്ചത്.

കഴിഞ്ഞ 22-നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു നേരേ അമ്പതോളം ഡിവൈഎഫ്ഐ. പ്രവർത്തകർ കല്ലെറിഞ്ഞത്. പോക്സോ കേസിൽ അറസ്റ്റിലായ രണ്ടു പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതായിരുന്നു പ്രകോപനം. അക്രമത്തേത്തുടർന്ന് കഴിഞ്ഞ 24-നു രാത്രി ഡി.സി.പി: ചൈത്രയുടെ നേതൃത്വത്തിൽ പതിനഞ്ചോളം ഉദ്യോഗസ്ഥർ സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിൽ മിന്നൽ പരിശോധന നടത്തി. നിലവിലെ ഡെപ്യൂട്ടി കമ്മിഷണർ ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാൽ പകരം ചുമതലയിലായിരുന്നു ചൈത്ര. റെയ്ഡിനേത്തുടർന്ന് ഇവരെ തിരികെ വനിതാ സെല്ലിന്റെ ചുമതലയിലേക്കു മാറ്റി.

പ്രതികൾ പാർട്ടി ഓഫീസിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തേത്തുടർന്നായിരുന്നു ഡി.സി.പിയുടെ നടപടി. എന്നാൽ, പരിശോധനയിൽ അക്രമികളെ കണ്ടെത്താനായില്ല. സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികൾ സിപിഎം. ഓഫീസിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരപ്രകാരമാണു പരിശോധന നടത്തിയതെന്നാണു ചൈത്രയുടെ വിശദീകരണം. ജൂനിയർ ഓഫീസറായ ചൈത്രയ്ക്കെതിരേ നടപടിയുണ്ടായൽ പൊലീസിന്റെ മനോവീര്യം തകരുമെന്നാണ് ഐ.പി.എസ്. അസോസിയേഷന്റെ നിലപാട്. 

വിമർശിച്ച് മുഖ്യമന്ത്രി

അതിനിടെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ല. പാർട്ടികൾ അന്വേഷണവുമായി സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വിഷയം സബ്മിഷനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ അവതരിപ്പിച്ചത്. റെയ്ഡ് നിയമപരമാണ്. എസ്‌പി. ചൈത്ര തെരേസ ജോണിനെതിരെ നടപടി എടുത്താൽ പൊലീസ് സേനയുടെ ആത്മവീര്യം തകരുകയും തെറ്റായ സന്ദേശം നൽകുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ഈ വാദം മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. നമ്മുടെ നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താറില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് രാഷ്ട്രീയപാർട്ടികൾക്ക് സ്വതന്ത്രമായ പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യം. അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ച് കൊണ്ടുപോകുക എന്നത് പൊലീസിന്റെ ചുമതലയാണ്.

പൊലീസ് അന്വേഷണത്തിൽ ഏത് രാഷ്ട്രീയപാർട്ടിയുടെ നേതാക്കളാണെങ്കിലും സഹകരിക്കാറുള്ള സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. പൊതുപ്രവർത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ജനാധിപത്യസമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളിൽ ഒന്നാണ്. അതിന് കോട്ടംതട്ടുന്ന രീതിയിൽ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP