Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.സി.എസ് പ്രവർത്തനോദ്ഘാടനവും, പൂർവ്വ പിതാക്കന്മാരുടെ അനുസ്മരണവും ഫെബ്രുവരി 9-ന്

കെ.സി.എസ് പ്രവർത്തനോദ്ഘാടനവും, പൂർവ്വ പിതാക്കന്മാരുടെ അനുസ്മരണവും ഫെബ്രുവരി 9-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2019- 20 വർഷത്തെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി ഒമ്പതാം തീയതി ശനിയാഴ്ച ഡസ്പ്ലെയിൻസിലുള്ള ക്നാനായ സെന്ററിൽ വച്ചു നടത്തപ്പെടുന്നു. നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. കെ.സി.എസ് സ്പിരിച്വൽ ഡയറക്ടർ ഫാ. അബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ തുടങ്ങിയവർ ആശംസകളർപ്പിക്കും.

ക്നാനായ സമുദായത്തിൽ നിന്നും വിടവാങ്ങിയ വന്ദ്യ പിതാക്കന്മാരെ അനുസ്മരിക്കുന്ന ചടങ്ങോടെ പരിപാടികൾക്ക് തുടക്കംകുറിക്കും. കോട്ടയം അതിരൂപതയ്ക്ക് ധീരമായ നേതൃത്വം നൽകിയ ബിഷപ്പ് മാത്യു മാക്കീൽ, ബിഷപ്പ് അലക്സാണ്ടർ ചൂളപ്പറമ്പിൽ, ബിഷപ്പ് തോമസ് തറയിൽ, ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി, എന്നിവർക്കൊപ്പം ക്നാനായ സമുദായത്തിൽ നിന്നും ഈയടുത്തകാലത്ത് നിര്യാതരായ ആർച്ച് ബിഷപ്പ് അബ്രഹാം വിരുത്തികുളങ്ങര, ബിഷപ്പ് തോമസ് തേനാട്ട് എന്നിവരെ അനുസ്മരിക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് മോൺ തോമസ് മുളവനാൽ, ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. ബിൻസ് ചേത്തലിൽ എന്നിവർ നേതൃത്വം നൽകും.

ഫെബ്രുവരി ഒമ്പതാംതീയതി വൈകുന്നേരം 6.30-നു പരിപാടികൾ ആരംഭിക്കും. കെ.സി.എസ് പോഷക സംഘടനാ ഭാരവാഹികളേയും, ലെജിസ്ലേറ്റീവ് ഭാരവാഹികളേയും യോഗത്തിൽ പരിചയപ്പെടുത്തും. കിഡ്സ് ക്ലബ്, കെ.സി.ജെ.എൽ, കെ.സി.വൈ.എൽ, യുവജനവേദി, വിമൻസ് ഫോറം, സീനിയർ സിറ്റിസൺ ഫോറം, ഗോൾഡീസ് എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്കൊപ്പം കെ.സി.എസ് അംഗങ്ങൾ നേതൃത്വം നൽകുന്ന ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് എന്റർടൈന്മെന്റ് കമ്മിറ്റി ചെയർമാൻ ലിൻസൺ കൈതമലയിൽ അറിയിച്ചു.

കെ.സി.എസ് ഭാരവാഹികളായ ജയിംസ് തിരുനെല്ലിപ്പറമ്പിൽ, റോയി ചേലമലയിൽ, ടോമി എടത്തിൽ, ജെറിൻ പൂതക്കരി, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മാറ്റ് വിലങ്ങാട്ടുശേരിൽ, വൈസ് ചെയർമാൻ മാത്യു ഇടുക്കുതറയിൽ, ലെയ്സൺ ബോർഡ് ചെയർമാൻ ബാബു തൈപ്പറമ്പിൽ എന്നിവർക്കൊപ്പം മറ്റ് ബോർഡ് അംഗങ്ങളും, എന്റർടൈന്മെന്റ് കമ്മിറ്റി അംഗങ്ങളും, പോഷക സംഘടനാ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വംനൽകും.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ ഷിക്കാഗോ കെ.സി.എസിന്റെ വരുംനാളുകളിലെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്ന ഈ ചടങ്ങിലേക്ക് ഷിക്കാഗോയിലെ എല്ലാ ക്നാനായ സമുദായാംഗങ്ങളേയും കുടുംബ സമേതം ഫെബ്രുവരി ഒമ്പതാം തീയതി ക്നാനായ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിജു ചെറിയത്തിൽ അറിയിച്ചു. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP