Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയക്കെടുതി അനുഭവിച്ചവർക്ക് വീണ്ടും ധനസഹായം നൽകി ഹാരിസൺ മലയാളവും ആർപിജി ഫൗണ്ടേഷനും; ഇക്കുറി വയനാട്ടിൽ 62 പേർക്കായി നൽകിയത് 25 ലക്ഷത്തിന്റെ ധനസഹായം; ആദ്യഘട്ടത്തിൽ നൽകിയത് ഒരു കോടിയുടെ സഹായങ്ങൾ

പ്രളയക്കെടുതി അനുഭവിച്ചവർക്ക് വീണ്ടും ധനസഹായം നൽകി ഹാരിസൺ മലയാളവും ആർപിജി ഫൗണ്ടേഷനും; ഇക്കുറി വയനാട്ടിൽ 62 പേർക്കായി നൽകിയത് 25 ലക്ഷത്തിന്റെ ധനസഹായം; ആദ്യഘട്ടത്തിൽ നൽകിയത് ഒരു കോടിയുടെ സഹായങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി അനുഭവിച്ച 62 പേർക്കു കൂടെ ധനസഹായം നൽകി ഹാരിസൺ മലയാളവും ആർപിജി ഫൗണ്ടേഷനും. ഇത്തവണ 25 ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ പുനർ നിർമ്മിക്കാനുള്ള യജ്ഞത്തിൽ ഹാരിസൺ മലയാളം ലിമിറ്റഡും (എച്ച്എം എൽ)ആർപി ജി ഫൗണ്ടേഷനും സജീവമായി പങ്കെടുത്തുവെന്ന് ഹാരിസൺ മലയാളം ബിസിനസ് ഹെഡ് ചെറിയാൻ എം ജോർജ് അറിയിച്ചു.

എച്ച് എം എല്ലിന്റെ എസ്റ്റേറ്റുകളിലും പുറത്തും പ്രളയത്തിൽ ഇരയായവർക്ക് വിവിധ തരത്തിലുള്ള സഹായങ്ങളാണ് ജീവനക്കാരും കമ്പിനിയും നൽകിയത്. പ്രാഥമിക ഘട്ടത്തിൽ ദുരിതബാധി തരായവരുടെ വീടുകളുടെ അറ്റകുറ്റ പണികൾക്കു പുറമെ, വീട്ടുപകരണങ്ങൾ , ഫർണീച്ചറുകൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 40 ലക്ഷം രൂപയുടെ ധനസഹായങ്ങൾ വിതരണം ചെയ്തിരുന്നു.. ഇതിനും പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60 ലക്ഷം രൂപ ആദ്യഘട്ടമെന്ന നിലയിൽ നൽകിയിരുന്നു.

ഇക്കഴിഞ്ഞ ദിവസം വയനാട് അച്ചൂർ ടീ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് 25 ലക്ഷം രൂപയുടെ ധന സഹായങ്ങൾ 62 പേർക്കായി വിതരണം ചെയ്തു . ചടങ്ങിൽ സി കെ. ശശീന്ദ്രൻ എം എൽ എ അധ്യക്ഷം വഹിച്ചു . ആർ പി ജി ഫൗണ്ടേഷൻ ട്രസ്റ്റി എച്ച് എൻ എസ്.രാജ് പുട്, കൽപ്പറ്റ ഡിവൈഎസ്‌പി . പ്രിൻസ് ഏബ്രഹാം , പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എൻ .സി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. നവകേരള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാ വിധ പിന്തുണയും ഹാരിസൺ മലയാളവും ആർപി ജി ഫൗണ്ടേഷനും നൽകുമെന്ന് ചെറിയാൻ എം ജോർജ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP