Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചു ലക്ഷത്തിന്റെ കാർ വാങ്ങുമ്പോൾ 5000 കൂടി കൊടുക്കാൻ റെഡിയായിക്കോളൂ ! ഒരു ശതമാനം പ്രളയ സെസ് ചുമത്തുന്നതോടെ ആഡംബര ഉൽപന്നങ്ങളുടെ വിലയിൽ കാര്യമായ വർധനയെന്ന് ജിഎസ്ടി വൃത്തങ്ങൾ; സെസ് ചുമത്തുന്നത് അടിസ്ഥാന വിലയ്ക്ക് മേൽ; തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ നിത്യോപയോഗ സാധനങ്ങൾക്ക് സെസ്സില്ലെന്നും സൂചന

അഞ്ചു ലക്ഷത്തിന്റെ കാർ വാങ്ങുമ്പോൾ 5000 കൂടി കൊടുക്കാൻ റെഡിയായിക്കോളൂ ! ഒരു ശതമാനം പ്രളയ സെസ് ചുമത്തുന്നതോടെ ആഡംബര ഉൽപന്നങ്ങളുടെ വിലയിൽ കാര്യമായ വർധനയെന്ന് ജിഎസ്ടി വൃത്തങ്ങൾ; സെസ് ചുമത്തുന്നത് അടിസ്ഥാന വിലയ്ക്ക് മേൽ; തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ നിത്യോപയോഗ സാധനങ്ങൾക്ക് സെസ്സില്ലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : പ്രളയ സെസായി ഒരു ശതമാനം തുക അധികമായി അടയ്‌ക്കേണ്ടി വരുമ്പോൾ അധിക തുക നൽകേണ്ടി വരുന്നത്  ആഡംബര ഉൽപന്നങ്ങളിൽ. ബജറ്റിൽ പ്രഖ്യാപിക്കുന്ന ഒരു ശതമാനം സെസ് ചുമത്തുന്നത് ഉൽപന്നങ്ങളുടെ അടിസ്ഥാന വിലയിലാകുമെന്നാണ് ജിഎസ്ടി അധികൃതർ ഇപ്പോൾ വിശദീകരിക്കുന്നത്. സാധാരണ ഗതിയിലാണെങ്കിൽ ഇത് നികുതിക്ക് മേലാണ് ചുമത്തുന്നത്. ഇതോടെ ആഡംബര ഉൽപന്നങ്ങളായ കാർ, ടിവി, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, സിമന്റ്, സിഗരറ്റ് എന്നിവയ്ക്ക് മേൽ സെസ് വരും.

വരുന്ന 31ന് നടക്കുന്ന ബഡ്ജറ്റിൽ ധനമന്ത്രി ടി.എം തോമസ് ഐസക്ക് പ്രഖ്യാപനം നടത്തിയ ശേഷം മാത്രമേ ഈ ഗണത്തിൽ മറ്റ് ഏതൊക്കെ ഉൽപന്നങ്ങൾ വരുമെന്നും അറിയാൻ സാധിക്കൂ. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ മാറ്റം വരില്ല എന്നുള്ള സൂചനയാണ് സാധാരണക്കാരായ ആളുകൾക്ക് ആശ്വസം നൽകുന്നത്.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഏർപ്പെടുത്തിയിട്ടില്ലാത്ത സെസ് കേരളം മാത്രം ചുമത്തുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ പോയി ഉൽപന്നങ്ങൾ വിലകുറച്ചു വാങ്ങുന്ന പ്രവണത മടങ്ങിവരുമെന്ന ആശങ്ക സർക്കാരിനുണ്ട്. നികുതി വെട്ടിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ നിന്ന് നികുതി പിരിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾ മുൻപ് പരാജയപ്പെട്ടിരുന്നു. 28% നികുതിനിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും 18% ഉള്ള ഏതാനും ഉൽപന്നങ്ങൾക്കും മേൽ സെസ് ചുമത്തുമെന്നാണു സൂചന.

ജിഎസ്ടി 3% ആയ സ്വർണത്തിനു മേൽ സെസ് ചുമത്തിയാൽ വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നവർക്ക് അധികഭാരമാകും. പ്രളയാനന്തര പുനർനിർമ്മാണത്തിനായി 1% സെസ് ചുമത്താൻ ജിഎസ്ടി കൗൺസിലാണ് സംസ്ഥാനത്തിന് അധികാരം നൽകിയത്. 2 വർഷം കൊണ്ട് പരമാവധി പിരിച്ചെടുക്കാവുന്നത് 2000 കോടി രൂപയാണ്. സാധാരണ ജിഎസ്ടി തുക സംസ്ഥാനവും കേന്ദ്രവും വീതിച്ചെടുക്കുകയാണെങ്കിൽ സെസ് തുക മുഴുവൻ സംസ്ഥാനത്തിനു ലഭിക്കും.

ഏപ്രിൽ ഒന്നിന് സെസ് പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികൾ ബില്ലിങ് സോഫ്റ്റ്‌വെയറിൽ ഇതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടി വരും. 1% സെസ് വരുമ്പോൾ 5 ലക്ഷം രൂപ വിലയുള്ള കാർ വാങ്ങുമ്പോൾ സെസ് ഇനത്തിൽ മാത്രം 5000 രൂപ അധികം നൽകേണ്ടി വരും. ജിഎസ്ടിക്കു മേലായിരുന്നു സെസ് എങ്കിൽ 28% നികുതിയുടെ ഒരു ശതമാനമായ 1400 രൂപ നൽകിയാൽ മതിയായിരുന്നു. 10 ലക്ഷത്തിന്റെ കാറിന് 10,000 രൂപയും 15 ലക്ഷത്തിന് 15,000 രൂപയും സെസ് നൽകണം. 50,000 രൂപ വിലയുള്ള ടിവിക്ക് 500 രൂപ സെസ് നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP