Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്‌സാപ്പിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത് 'സ്വസ്ഥമായിരിക്കാമെന്ന്' കരുതണ്ട ! കളഞ്ഞ സന്ദേശങ്ങൾ ആൻഡ്രോയിഡിലും ഐ ഫോണിലും ശരവേഗത്തിൽ തിരിച്ചെടുക്കാം; 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറെത്തിയിട്ടും നിമിഷങ്ങൾക്കകം സന്ദേശം തിരിച്ചെടുക്കാമെന്ന വാർത്ത വന്നതോടെ ഉപയോക്താക്കളിൽ 'ആശങ്ക' ; വാട്‌സാപ്പ് 'ആപ്പാ'വാതിരിക്കാൻ അറിഞ്ഞോളൂ

വാട്‌സാപ്പിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത് 'സ്വസ്ഥമായിരിക്കാമെന്ന്' കരുതണ്ട ! കളഞ്ഞ സന്ദേശങ്ങൾ ആൻഡ്രോയിഡിലും ഐ ഫോണിലും ശരവേഗത്തിൽ തിരിച്ചെടുക്കാം;  'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറെത്തിയിട്ടും നിമിഷങ്ങൾക്കകം സന്ദേശം തിരിച്ചെടുക്കാമെന്ന വാർത്ത വന്നതോടെ ഉപയോക്താക്കളിൽ 'ആശങ്ക' ; വാട്‌സാപ്പ് 'ആപ്പാ'വാതിരിക്കാൻ അറിഞ്ഞോളൂ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: വാട്‌സാപ്പിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം അങ്ങനങ്ങ് സ്വസ്ഥമായിരിക്കാമെന്ന് കരുതണ്ട. ഡിലീറ്റ് ഫീച്ചർ ഉണ്ടെങ്കിലും കളഞ്ഞ സന്ദേശങ്ങൾ നിമിഷങ്ങൾക്കകം തന്നെ തിരിച്ചെടുക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് വാട്‌സാപ്പ് ഉപയോഗിക്കാവുന്ന ആൻഡ്രോയിഡിലും ഐ ഫോണിലും സാധ്യമാണ്. 2017ൽ വാട്‌സാപ്പിൽ ഡിലീറ്റ് ഫീച്ചർ വന്നതോടെ സന്ദേശമയച്ച് ഏഴ് മിനിട്ടിനുള്ളിൽ ഇത് ഡിലീറ്റ് ചെയ്ത് കളയാനുള്ള അവസരമുണ്ട്.

ഫീച്ചർ വന്നതോടെ ആശ്വാസത്തിലായ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് സന്ദേശങ്ങൾ തിരിച്ചെടുക്കാമെന്ന വാർത്ത തലവേദന സൃഷ്ടിക്കുന്നത്. വാട്‌സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത ശേഷം വീണ്ടും ആപ്പ് സ്റ്റോറിൽ കയറി ഇൻസ്‌റ്റോൾ ചെയ്യുന്ന വേളയിൽ പഴയ ചാറ്റുകളിൽ നിന്നും സന്ദേശങ്ങൾ ബാക്കപ്പ് ചെയ്‌തെടുക്കാം. ഇതോടെ മുൻപ് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ ഉൾപ്പടെ ഫോണിൽ ലഭ്യമാകും. എല്ലാ ദിവസവും വെളുപ്പിന് രണ്ടു മണിക്ക് വാട്‌സാപ്പിലെ സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി ബാക്കപ്പ് ആകുന്നതാണ് ഇതിന് പിന്നിൽ.

അതിനാൽ തന്നെ ആപ്പിലേക്ക് വരുന്നതും പോകുന്നതുമായുള്ള സന്ദേശങ്ങൾക്ക് കൃത്യമായ ഒരു രേഖ ആപ്പിൽ തന്നെ ഉണ്ടാകുകയാണ്.ഡിലീറ്റ് ഫോർ എവരിവൺ എന്ന ഓപ്ഷൻ വാട്‌സാപ്പ് പുതുതായി കൊണ്ടു വന്നെങ്കിലും സന്ദേശങ്ങൾ തിരിച്ചെടുക്കാൻ സാധിക്കും. ചാറ്റിൽ നിന്നും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത് കളഞ്ഞാലും നോട്ടിഫിക്കേഷൻ ലോഗിൽ ഇത് കാണാൻ സാധിക്കും.

നോട്ടിഫിക്കേഷൻ റജിസ്‌ട്രേഷൻ ഓപ്ഷൻ ആക്ടീവ് ആക്കിയിട്ടുള്ളവർക്ക് നോട്ടിഫിക്കേഷൻ ഹിസ്റ്ററി ആപ്പിന്റെ സഹായത്തോടെ പഴയ സന്ദേശങ്ങൾ തിരിച്ചെടുക്കാം. ഇതിൽ വൈകാതെ തന്നെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടി കമ്പനി പുത്തൻ സാങ്കേതിക വിദ്യ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP